പ്രണയം ഉപേക്ഷിച്ചതോടെ, സ്ഥിരം ശല്യം: പരാതി നൽകാൻ സുഹൃത്തിനൊപ്പം സ്റ്റേഷനിൽ എത്തിയ പെൺകുട്ടിക്ക് നേരെ മുൻ കാമുകന്റെ ആക്രമണം: കൈയില്‍ കരുതിയ കത്രിക കൊണ്ട് വയറിന് കുത്താനുള്ള ശ്രമം സുഹൃത്ത് തടഞ്ഞതോടെ, ഇടത് കൈയ്ക്ക് കുത്തേറ്റു: സ്റ്റേഷനിലേയ്ക്ക് പെൺകുട്ടി ഓടിക്കയറിയതിന് പിന്നാലെ പൂതക്കുഴി സ്വദേശിയെ പോലീസ് കീഴടക്കി...

ചങ്ങനാശേരി കറുകച്ചാലില്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ പെൺകുട്ടിയെ ആക്രമിച്ചത് മുൻ കാമുകൻ. പാമ്പാടി കുറ്റിക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് യുവാവ് കുത്തിയത്. സംഭവത്തിൽ പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഹൃത്ത് മനുവിനോടൊപ്പം കറുകച്ചാലിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് അഖില്‍ ഇവിടെയെത്തി പെണ്‍കുട്ടിയെ ആക്രമിച്ചത്.
കറുകച്ചാല്‍ പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ഇടത് കൈയ്ക്ക് ആണ് കുത്തേറ്റത്. കുത്തേറ്റ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതുകയ്യുടെ വിരലുകൾക്കാണ് കുത്തേറ്റത്ത്. മുറിവ് ഗുരുതരമല്ലാത്തതിനാൽ വെച്ചുകെട്ടി പെൺകുട്ടിയെ പറഞ്ഞയച്ചു.
അഖിലുമായി പെണ്‍കുട്ടിക്ക് നേരത്തെ സൗഹൃദമുണ്ടായിരുന്നു. പിന്നീട് ഈ ബന്ധം പെണ്‍കുട്ടി ഉപേക്ഷിച്ചതോടെ യുവാവ് സ്ഥിരം ശല്യപ്പെടുത്താന്‍ തുടങ്ങി. ഇതില്‍ പരാതി പറയാനായി സുഹൃത്തുമായി സ്റ്റേഷനിൽ എത്തിയതായിരുന്നു പെൺകുട്ടി. കൈയില്‍ കരുതിയ കത്രിക കൊണ്ട് വയറിനാണ് കുത്താന്‍ ശ്രമിച്ചതെങ്കിലും കൂടെയുള്ള സുഹൃത്ത് തടഞ്ഞതിനാല്‍ കുത്ത് കൈത്തണ്ടിയിൽ കൊള്ളുകയായിരുന്നു. പോലീസെത്തി പ്രതിയെ കീഴടക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























