പത്തുവയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; തൂങ്ങിമരണം എന്ന് സ്ഥിരീകരിച്ചു! ദുരൂഹത മരണത്തിൽ കേസെടുത്ത് പോലീസ്

കോഴിക്കോട് പത്തുവയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം തൂങ്ങിമരണം. സംഭവം തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് തെളിഞ്ഞത്. ആവള പെരിഞ്ചേരിക്കടവിൽ ബഷീറിന്‍റെ മകൻ മുഹമ്മദാണ് മരിച്ചത്.
കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം നടന്നത്. തോർത്ത് കഴുത്തിൽ കുരുങ്ങിയാണ് പത്തുവയസുകാരന്റെ മരണം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മുഹമ്മദ് ബഷീറിനെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടത്തിയത്.
സംഭവത്തിനു പിന്നാലെ സഹപാഠികൾ, അധ്യാപകർ, ബന്ധുക്കൾ എന്നിവരിൽ നിന്ന് മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് പേരാമ്പ്രക്ക് സമീപം ആവള പെരിഞ്ചേരിക്കടവിൽ ബഷീറിന്‍റെ മകൻ മുഹമ്മദിനെയാണ് ഇന്നലെ കുളിമുറിയിൽ തോർത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
സംഭവം കണ്ട ഉടൻ തന്നെ പേരാമ്പ്ര ഇ എം എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതോടെ കുട്ടിയുടെ മരണത്തിൽ മേപ്പയൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























