ഹൃദ്രോഗ സംബന്ധമായ അസുഖത്തിന് ഭാര്യ വീട്ടിൽ എത്തി; ഏഴ് വയസുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേയ്ക്ക് കടന്ന പ്രതിയെ, ഇൻറർപോളിന്റെ സഹായത്തോടെ നാട്ടിൽ എത്തിച്ചു: 44കാരൻ അറസ്റ്റിൽ

ചികിത്സയ്ക്കായി ഭാര്യ വീട്ടിൽ എത്തി ഏഴ് വയസുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേയ്ക്ക് കടന്ന പ്രതി പോലീസ് പിടിയിലായി. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ബൈജു ശശിധരന്‍ (44) ആണ് പിടിയിലായത്. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് ഇയാളെ നാട്ടില്‍ എത്തിച്ചത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍വെച്ച് തിരുവല്ല പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി.
ഹൃദ്രോഗ സംബന്ധമായ അസുഖത്തിന് ചികിത്സയ്ക്കായി തിരുവല്ലയിലുള്ള ഭാര്യ വീട്ടിൽ എത്തിയ ബൈജു ഏഴ് വയസ്സുകാരിയെ പീഡിപ്പിക്കുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ബൈജു വിദേശത്തേക്ക് മടങ്ങി. തുടർന്ന് കുട്ടിയുടെ മനോനിലയിൽ വ്യത്യാസം അനുഭവപ്പെട്ട സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിൽ ആണ് പീഡന വിവരം പുറത്തറിഞ്ഞത്.
സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ നൽകിയവിവരത്തെ തുടർന്ന് തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മസ്കറ്റിൽ ആയിരുന്ന ബൈജു ശശിധരനെ ഇൻറർപോളിന്റെ സഹായത്തോടെ നാട്ടിൽ എത്തിക്കുകയായിരുന്നു. തുടർന്ന് തിരുവല്ല സിഐ പി.എസ് വിനോദിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ഇന്നലെ ഉച്ചയോടെ പ്രതിയെ തിരുവല്ലയിൽ എത്തിച്ചു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha

























