Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

എം.എം.മണി പറഞ്ഞത് സത്യം.. പാര്‍ട്ടി പറഞ്ഞാല്‍ വെടിവെക്കുമെന്ന് മണി പറഞ്ഞത് തമാശയല്ല, ജീവന് ഭീഷണിയുണ്ടെന്ന് എസ്.രാജേന്ദ്രന്‍..ചില സിപിഎം നേതാക്കള്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നു, തനിക്ക് എതിരായ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ കെ വി ശശിയും എം എം മണിയുമാണെന്നും രാജേന്ദ്രന്‍ പറഞ്ഞു

27 OCTOBER 2022 04:23 PM IST
മലയാളി വാര്‍ത്ത

 

 

തന്റെ ജീവന് ഭീഷണിയുണ്ടെന്നും പാര്‍ട്ടി പറഞ്ഞാല്‍ വെടിവെയ്ക്കുമെന്ന് എം.എം.മണി പറഞ്ഞത് തമാശയായി കാണേണ്ടതില്ലെന്നും സിപിഎം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. ചില സിപിഎം നേതാക്കള്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നു, തനിക്ക് എതിരായ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ കെ വി ശശിയും എം എം മണിയുമാണെന്നും രാജേന്ദ്രന്‍ പറഞ്ഞു. സിപിഎം ഭരിക്കുന്ന മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഹൈഡല്‍ പ്രോജക്ടിന് തടയിട്ടത് താനാണെന്ന് വ്യാജ പ്രചരണം നടത്തുകയാണ്.

 

 

 

വ്യക്തിപരമായുള്ള ആക്ഷേപങ്ങളും പാര്‍ട്ടി കമ്മിറ്റികളിലൂടെ ഉയര്‍ത്തികൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിവരുന്നത്. മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്ക് പൊളിക്കാന്‍ സബ് കളക്ടറായിരിക്കുമ്പോള്‍ ശ്രീറാം വെങ്കിട്ടരാമനും അതിന് ശേഷം വന്നയാളും ഉത്തരവിട്ടു. ഞാനടക്കം ചെന്ന് സംസാരിച്ചാണ് അത് അവിടെ നിലനിര്‍ത്തിയത്. എന്നിട്ട് ഇപ്പോള്‍ ഞാനതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞുനടക്കുന്നതെന്നും രാജേന്ദ്രന്‍ പറഞ്ഞു.

 

 

 

തന്റെ ജീവന് ഭീഷണിയുണ്ട്.ഒരു പാര്‍ട്ടിയിലേക്കും പോയിട്ടില്ല. ഈ പാര്‍ട്ടിയില്‍ തന്നെ അവസാനം വരെ നില്‍ക്കുമെന്ന് പറഞ്ഞു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി മരിക്കണമെന്ന് പറഞ്ഞാല്‍ മരിക്കാമെന്ന് പറയും. ആ സാഹചര്യങ്ങളെല്ലാം മനസ്സിലാക്കാന്‍ പറ്റാത്ത നേതാക്കളല്ല എനിക്കെതിരെ ഇപ്പോ പത്രസമ്മേളനവും പൊതുയോഗങ്ങളില്‍ പ്രതികരണവും നടത്തുന്നവര്‍.

 

 

 

പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയടക്കം ഇങ്ങനെയാണ് ചെയ്യുന്നത്. പാര്‍ട്ടിയുമായി സഹകരിച്ചുപോകണമെന്ന മനോഭാവത്തില്‍ നിന്നകറ്റുക. ഏതെങ്കിലും പാര്‍ട്ടിയില്‍ ചെന്നുകെട്ടുക എന്നതാണ് ലക്ഷ്യം. തോട്ടം തൊഴിലാളികള്‍ തമ്മില്‍ തല്ലട്ടെയെന്നും ശരിയാക്കുമെന്നുമൊക്കെ പറയുന്ന തരംതാഴ്ന്ന നിലയിലേക്ക് പാര്‍ട്ടി നേതാക്കള്‍ പോയി.

ഉടുമ്പന്‍ചോല എംഎല്‍എ എം.എം മണിക്കും കെ വി ശശിക്കുമെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കും. എം എം മണിയുടെ പരസ്യപ്രസ്താവനകളില്‍ ഭീഷണിയുടെ സ്വരമുണ്ടെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends