Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

വേദന അനുഭവിച്ച സ്വപനയുടെ തോളിൽ കൈയ്യിട്ട കടകംപള്ളിക്ക് പൊള്ളി... ഫോട്ടോ നിരത്തി അടിവേരിളക്കി..... ഇക്കിളിക്കുട്ടൻമാരുടെ ഇക്കിളിപ്പെടുത്തുന്ന കുൽസിതങ്ങൾ

27 OCTOBER 2022 04:31 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ഇപ്പോൾ ഇക്കിളിപ്പെടുത്തുന്ന കഥകളാണ് ഓരോ ദിവസം കഴിയും തോറും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ ഫെയ്സ്ബുക്ക് പോരും നയതന്ത്ര സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുസ്തകമായ ചതിയുടെ പത്മവ്യൂഹത്തിൽ പരാമർശിക്കുന്ന ആ ലൈം​ഗിക ആസക്തിയോടെ അവരെ സമീപിച്ച മന്ത്രിയാര് എന്ന ചോദ്യമൊക്കെ വായനക്കാർ ഉയർത്തിയിരുന്നു. അതിനു പിന്നാലെയാണ് പ്രമുഖരുടെ പേര് വെളിപ്പെടുത്താനും ചില സ്വകാര്യ സെൽഫികളും സന്ദർശനവും ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ സ്വപ്ന അവരുടെ സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടത്.

സിപിഎം നേതാക്കൾക്കെതിരെ സ്വപ്ന സുരേഷ് ലൈം​ഗിക ആരോപണങ്ങൾ നടത്തിയതിന് പിന്നാലെ അതിൽ പ്രതികരണവുമായി ആരോപണ വിധേയനായ മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും രം​ഗത്ത് വന്നിരിക്കുകയാണ്. തന്റെ പേരു പറ‍ഞ്ഞതിൽ ആസൂത്രിത നീക്കമുണ്ടെന്നു കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. താൻ തോളിൽ പിടിച്ച് ഫോട്ടോ എടുത്തു എന്നുള്ള സ്വപ്ന സുരേഷിന്റെ ആരോപണം തെറ്റാണെന്നാണ് കടകംപള്ളിയുടെ പ്രതികരണം.

ഒരു മാധ്യമം നടത്തിയ സ്വപ്നയുടെ അഭിമുഖത്തിൽ തന്റെ പേര് എടുത്തു ചോദിച്ച് പേരിലേക്ക് എത്തിക്കുകയായിരുന്നു. സ്വപ്ന പേര് പറയാതെ അഭിമുഖം അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ പേര് ചോദിച്ച് പറയിപ്പിക്കാനാണ് മാധ്യമം ശ്രമിച്ചത്. തനിക്കു ബന്ധമില്ലാത്ത കാര്യത്തിൽ പേര് വലിച്ചിഴയ്ക്കാനാണ് ശ്രമം. സ്വപ്നയ്‌ക്കൊപ്പം താൻ ഫോട്ടോ എടുത്തിട്ടില്ലെന്നുമാണ് സിപിഎം നേതാവ് മാദ്ധ്യമങ്ങളോട് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ പേര് പറഞ്ഞതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ട്.

മൂന്ന് വർഷത്തിനിടെ ഇത്തരമൊരു ആരോപണം സ്വപ്‌ന തനിക്കെതിരെ ഉന്നയിച്ചിട്ടില്ല. താൻ ഫോട്ടോ എടുത്തിട്ടുണ്ടെങ്കിൽ ഫോട്ടോ പുറത്തു വിടണമെന്നും അദ്ദേഹം വെല്ലുവിളിച്ചിരിക്കുകയാണ്. സ്വപ്‌ന കഠിനമായ യാതന അനുഭവിച്ച സ്ത്രീ ആണെന്നും അദ്ദേഹം പറഞ്ഞു. ഒന്നോ രണ്ടോ വർഷക്കാലം വളരെ കഠിനമായ യാതന അനുഭവിച്ചിട്ടുള്ള ഒരു സ്ത്രീയാണവർ. കേന്ദ്ര ഏജൻസികളുടെ തലങ്ങനെയും വിലങ്ങനെയുമുള്ള ആക്രമണത്തിനെല്ലാം വിധേയയായി.

രാമപുരത്തെ വീട്ടിൽ പോയെന്നാണ് സ്വപ്നയുടെ ആരോപണം. പ്രവാസി സംഘടനയുടെ ഓഫിസ് ഉദ്ഘാടനത്തിനുശേഷം സംഘാടകരുടെ നിർബന്ധപ്രകാരം ജനപ്രതിനിധികളും പാർട്ടി നേതാക്കളും ഒരുമിച്ചാണ് എതിർവശത്തുള്ള വീട്ടിലേക്ക് പോയത്. സ്വപ്നയുടെ വീടാണെന്ന് അവിടെ ചെന്നപ്പോഴാണ് മനസിലായത്. അവരും പ്രവാസി പരിപാടിയിൽ പങ്കെടുത്തിരുന്നു. ചായ കുടിച്ചശേഷം എല്ലാവരും ഒരുമിച്ചാണ് മടങ്ങിയത്.

യുഎഇ കോൺസുലേറ്റിലെ രണ്ടു പരിപാടികളിൽ സ്ഥിരം പോകാറുണ്ടായിരുന്നു. യുഎഇ സ്ഥാപകദിന പരിപാടികളിലും പെരുനാൾ ദിനത്തിലെ ചടങ്ങിലും പങ്കെടുത്തിട്ടുണ്ട്. ചടങ്ങിൽ വൈകി എത്തുന്നതിനാലാകും തന്റെ ഫോട്ടോ ഈ പരിപാടികളിൽ എടുത്തിട്ടില്ല. സ്വപ്നയുടെ ഇപ്പോഴത്തെ അവസ്ഥ അറിയാം. കുറേവർഷം കേന്ദ്ര ഏജൻസികൾ അവരെ ഉപദ്രവിച്ചു. ഇപ്പോൾ അവർ ബിജെപി പാളയത്തിലാണ്. അവരുടെ നിർദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.

സ്വപ്നയുമായി നല്ല ബന്ധമായിരുന്നെന്നു കടകംപള്ളി പറഞ്ഞു. കോൺസുലേറ്റുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ കാര്യങ്ങൾക്കു മന്ത്രിയെന്ന നിലയിൽ അവർ സമീപിച്ചിട്ടുണ്ട്. കോൺസുലേറ്റിലെ പരിപാടികൾ പറയാനായി ഫോണിൽ വിളിച്ചിട്ടുണ്ട്. അല്ലാതെ ഫോൺ വിളി ഉണ്ടായിട്ടില്ല. അവരുടെ സഹോദരനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിട്ടില്ല.

ഒരു മൂന്നാം വർഷ ബിരുദ വിദ്യാർഥിക്ക് നീതി കിട്ടാൻ വലിയ പോരാട്ടം നടത്തേണ്ടി വന്നു. ആ പോരാട്ടത്തിന്റെ കാര്യം പുറത്തു പറയുന്നില്ല. സ്വപ്ന പെട്ടിരിക്കുന്നത് പത്മവ്യൂഹത്തിലാണ്. ബിജെപിയുടെയും കോൺഗ്രസിന്റെയും പത്മവ്യൂഹത്തിൽനിന്ന് രക്ഷപ്പെടുന്നത് പ്രയാസമായിരിക്കുമെന്നും കടകംപള്ളി പറഞ്ഞു. ആരോപണങ്ങളിൽ നിയമനടപടി പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കടകംപള്ളി മാധ്യമങ്ങളോടു വെളിപ്പെടുത്തി.

‘മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും സ്വപ്നയെ വെല്ലുവിളിച്ചിരുന്നു. ചിത്രവധം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ആരോടും അപമര്യാദയായി പെരുമാറുന്ന രീതി തനിക്കില്ല. കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് നിത്യേന മദ്യപാന സദസ്സ് ഉണ്ടായിരുന്നു എന്നാണ് ആരോപണം. അത്തരമൊരു തലത്തിലേക്ക് തരം താഴാൻ മാത്രം സംസ്കാര ശൂന്യനല്ല താൻ’ എന്നിങ്ങനെ നിരവധി ന്യായീകരണങ്ങളുമായാണ് സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നാലെ ശ്രീരാമകൃഷ്ണൻ രം​ഗത്തു വന്നത്. തെളിവുകൾ ഉണ്ടെങ്കിൽ പുറത്തു വിടണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

ശ്രീരാമകൃഷ്ണന് മറുപടിയായി അദ്ദേഹം തനിക്കയച്ച സ്വകാര്യ ചിത്രങ്ങൾ സ്വപ്നയും വെളിപ്പെടുത്തി. മദ്യപാന സദസ്സിനിടെയുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. അഞ്ചോളം ചിത്രങ്ങൾ പുറത്തു വന്നു. മദ്യപിച്ച് ലക്കുകെട്ടിരിക്കുന്നതായി തോന്നുന്ന ചിത്രങ്ങളടക്കം ഇതിലുണ്ട്. സ്വപ്നയ്‌ക്ക് അയച്ച സെൽഫിയും സമൂ​ഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു. മദ്യ കുപ്പിയുടെ ചിത്രവും ഇതിൽ കാണാം. ശ്രീരാമകൃഷ്ണന് പിന്നാലെ ഫോട്ടോ പുറത്തുവിടാൻ കടകംപള്ളിയും സ്വപ്നയെ വെല്ലുവിളിച്ചിരിക്കുകയാണ്. ഇനി കടകംപള്ളിയുടെയെങ്ങാനും ചിത്രം പുറത്ത് വരുമോ എന്ന ആശങ്കയാണ് ഇടതു ക്യാമ്പിൽ അലയടിക്കുന്നത്.

ശ്രീരാമകൃഷ്ണന്റെ ചില ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് മാനനഷ്ടക്കേസ് കൊടുക്കാൻ സ്വപ്ന വെല്ലുവിളിച്ചത്. കേസ് കൊടുത്താൽ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ സാധിക്കുമെന്നും സ്വപ്ന പറഞ്ഞു. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വസതിയിൽ വച്ച് ഒരുമിച്ച് മദ്യപിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള സ്വപ്നയുടെ ആരോപണങ്ങൾ ശ്രീരാമകൃഷ്ണൻ ഇന്നു തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമത്തിൽ ശ്രീരാമകൃഷ്ണന്റെ ചില സ്വകാര്യ ചിത്രങ്ങൾ സ്വപ്ന പങ്കുവച്ചത്. ശ്രീരാമകൃഷ്ണൻ സ്പീക്കറായിരിക്കെ ഓഫിസിൽ എത്തിയതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജനം ഉൾപ്പെടയുള്ള പ്രമുഖ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിച്ചത്. മുൻ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്നും തന്നെ കയറിപ്പിടിച്ചെന്നുമായിരുന്നു സ്വപ്‌ന ആരോപിച്ചത്. എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രൻ.

ഒരു രാഷ്‌ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ല. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളിയെന്ന് സ്വപ്ന കുറ്റപ്പെടുത്തിയിരുന്നു. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറിയിട്ടുമുണ്ടെന്നും അവർ വെളിപ്പെടുത്തി. മുൻമന്ത്രി വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറഞ്ഞു. സെക്ഷ്വൽ മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.പ്രതികരിച്ചപ്പോൾ മന്ത്രിക്ക് പിന്നീട് ദേഷ്യമായെന്നും സ്വപ്ന ആവർത്തിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends