എയർ ഇന്ത്യാ വിമാനത്തിൽ സ്വർണം കടത്താൻ ശ്രമം, 7 കിലോയിലേറെ സ്വർണം കണ്ടെടുത്തത് സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ, ആറ് പേർ കസ്റ്റഡിയിൽ

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യാ വിമാനത്തിൽ നിന്നും 7 കിലോയിലേറെ സ്വർണം പിടിച്ചെടുത്തു. സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സ്വർണം ഡി.ആർ.ഐ പിടിച്ചെടുക്കുകയായിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്തിലുണ്ടായിരുന്ന ആറ് പേരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് കസ്റ്റംസിന് വിവരം നൽകാതെ ഡി.ആർ.ഐ സംഘം എത്തുകയായിരുന്നു.
വിമാനത്തിനകത്ത് സ്വർണം ഉപേക്ഷിക്കുമ്പോൾ വിമാനത്താവളവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും ഏജൻസികളിലെ ജീവനക്കാർ ഈ സ്വർണമെടുത്ത് കസ്റ്റംസ് പരിശോധന കൂടാതെ പുറത്തുകടത്താനാണോ ലക്ഷ്യമിട്ടതെന്ന് സംശയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























