Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കോടികളുടെ വഖഫ് ഭൂമി തട്ടിപ്പ് പുറത്ത്! മരുമോൻ മന്ത്രിയെ നിലം തൊടീക്കില്ല... എല്ലാം പിണറായിയെന്ന് മുസ്ലീംങ്ങൾ

27 OCTOBER 2022 04:40 PM IST
മലയാളി വാര്‍ത്ത

മലബാർ മേഖലയിൽ പിണറായി സർക്കാരിന്റെ തന്ത്രങ്ങൾ പാളുകയാണ്. മുസ്ലീം സമുദായത്തെ കുട്ടുപിടിച്ച് മലബാർ മേഖലയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ വിജയങ്ങളൊക്കെ മറന്നു കൊണ്ടാണ് പിണറായി സർക്കാർ തീരുമാനങ്ങളെടുക്കുന്നത്. വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സി ക്ക് വിടാൻ തീരുമാനിച്ചത് മുസ്ലീംലീഗിനെ വട്ടം ചുറ്റിക്കാനായിരുന്നു.

എന്നാൽ എല്ലാ മുസ്ലീം സംഘടനകളും ഒരുമിച്ചെതിർത്തപ്പോൾ വർഗ്ഗീയ ശക്തികൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കി. നിയമനങ്ങൾ പി എസ് സിയ്ക്ക് വിട്ട തീരുമാനം പിൻവലിച്ചു.ഇപ്പോഴിതാ വഖഫ് ബോർഡിന്റെ വസ്തു സ്വകാര്യ വ്യക്തികൾക്ക് പതിച്ചു കൊടുക്കാൻ സർക്കാർ നടപടികളെടുത്തെന്നതാണ് പുതിയ വിവരം.

മലബാർ ഫാറൂഖ് കോളെജിനവകാശപ്പെട്ട 405 ഏക്കർ ഭൂമിയാണ് സർക്കാർ പതിച്ചു കൊടുക്കുന്നത്. 1950 ൽ ഇടപ്പള്ളി സബ്ബ് റജിസ്റ്റാർ ഓഫീസിൽ മുഹമ്മദ് സാദിഖ് സേട്ട് ഫാറൂഖ് കോളജിന് മതപരവും, വിദ്യഭ്യാസപരവുമായ ആവശ്യങ്ങൾക്ക് വേണ്ടി കൊടുത്ത ഭൂമിയാണിത്. എറണാകുളം ചെറായി ബീച്ചിലാണ് 405 ഏക്കർ ഭൂമിയുളളത് . ഈ ഭൂമി‌യാണ് ചിലർ കയ്യേറിയിരിക്കുന്നത്. ഇങ്ങനെ കയ്യേറി കൈവശം വെക്കുന്നവർക്ക് നികുതി അടക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകിയതായാണ് വിവരം.

2019 മെയ് 20 ന് പാണക്കാട് ശിഹാബ് തങ്ങൾ ചെയർമാനായ വഖഫ് ബോർഡ് ഈ വസ്തു തിരിച്ച് പിടിക്കാൻ ഉത്തരവായത്. ഈ ഭൂമി കഴിഞ്ഞ ജൂലൈ 20ന് റവന്യൂ മന്ത്രിയും, വഖഫ് മന്ത്രിയും പതിച്ചു നല്കാൻ തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തത്. യോഗ തീരുമാന പ്രകാരമാണ് കൈവശക്കാർക്ക് നികുതി അടയ്ക്കുന്നതിന് അനുവാദം നൽകിയത്. ജഡ്ജി എം.എ.നിസാറിന്റെ 15 മത്തെ റിപ്പോർട്ട് പ്രകാരം തീർത്തും ഫാറൂഖ് കോളജിന് അവകാശപ്പെട്ട വഖഫ് ഭൂമിയാണിത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

2009 ജൂണിൽ കേരള സർക്കാർ അംഗീകരിച്ച് വഖഫ് ബോർഡിന് നല്കാൻ തീരുമാനമെടുത്തിരുന്ന്ു. സബ് കോടതിയും ഹൈക്കോടതിയും വഖഫ് ഭൂമിയാണെന്ന് കണ്ടെത്തിയിട്ടും മലബാർ മേഖലയെ വഞ്ചിച്ചു കൊണ്ടാണ് സർക്കാർ കോടികൾ വിലമതിക്കുന്ന ഭൂമി കൈവശക്കാർക്ക് നല്കാൻ തയ്യാറെടുക്കുന്നത്. വഖഫ് ഭൂമിയാണെന്ന് സ്ഥിരീകരിച്ച ഭൂമിയിലാണ് ക്ലബ് മഹീന്ദ്ര പോലോത്തെ വൻ കുത്തകകളായ റിസോർട്ടുകൾക്ക് ഉൾപ്പെടെ നികുതി അടക്കുവാൻ സർക്കാർ അനുവാദം നൽകിയത്.

ഫാറൂഖ് കോളജ് സെക്രട്ടറി കൂടിയായ കെ.സി ഹസ്സൻ കുട്ടി ഹാജി നേരത്തെ നികുതി കെട്ടിയിരുന്നതും കേരള വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഭൂമിക്കാണ് ് നികുതി അടക്കുവാൻ സർക്കാർ അനുമതി നൽകിയത് ഇത് വഖഫ് നിയമങ്ങൾക്ക് വിരുദ്ധവും വിജിലൻസ് കേസിന് വഴിവെക്കുന്നതുമാണെന്ന് വഖഫ് ബോർഡ് മെമ്പർമാർ പറഞ്ഞു. വഖഫ് മന്ത്രി സ്ഥാനമേറ്റെടുത്ത നാളുകളിൽ കേരളമൊട്ടാകെ സഞ്ചരിച്ചു അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ ഉടനടി തിരിച്ച് പിടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ വഖഫിന്റെ ഭൂമി നഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഇപ്പോൾ എത്തി നില്ക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. രണ്ടാം പിണറായി സർക്കാർ സ്ഥാനമേറ്റ് ഒന്നര വർഷം പിന്നിട്ടിട്ടും ഒരു സെന്റ് അന്യാധീനപ്പെട്ട വഖഫ് ഭൂമി പോലും തിരിച്ച് പിടിച്ചിട്ടില്ല. കോടികൾ വില വരുന്ന വഖഫ് ഭൂമി കുത്തകകൾക്ക് സ്വന്തമാക്കാൻ അവസരമുണ്ടാക്കി കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നനത്. കുത്തക മുതലാളിമാരെ സംരക്ഷിക്കാനാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലൈന്നാണ് ആരോപണം ഉയരുന്നത്.

പ്രസ്തുത നടപടി അന്യ കൈവശം വെക്കുന്നവരെ ഒഴിപ്പിക്കൽ കേസുകളിൽ വഖഫ് ബോർഡിലെ ചിലർ സഹായിക്കുന്നതായും സംശയമുണ്ട്. വഖഫ് ഭൂമിയിൽ സ്വകാര്യ കുത്തകയിൽ നിന്ന് നികുതി സ്വീകരിക്കാനുളള തീരുമാനം റദ്ദ് ചെയ്യുവാൻ സർക്കാറിനോട് ആവശ്യപ്പെടണമെന്ന് വഖഫ് ബോർഡ് മെമ്പർമാരായ എം.സി.മായിൻഹാജി, പി.ഉബൈദുള്ള എം.എൽ.എ, അഡ്വ.പി.വി.സൈനുദ്ധീൻ എന്നിവർ ആവശ്യപ്പെട്ടു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം ന് അകമഴിഞ്ഞ പിൻതുണയാണ് മലബാർ മേഖലയിലെ പ്രത്യേകിച്ച് മുസ്ലീം സമുദായത്തിൽ നിന്നും ലഭിച്ചത്. മകളുടെ വിവാഹവും ആ തിരഞ്ഞെടുപ്പിൽ പിണറായിയക്ക് കൂട്ടായി. എന്നാൽ മരുമോൻ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കി മലബാറുകാരോട് പിണറായി നന്ദിയും കാണിച്ചിരുന്നു. എന്നാലിപ്പോൾ വഖഫ് ബോർഡുമായി ബന്ധപ്പെട്ടുയരുന്ന പ്രശ്‌നങ്ങളിൽ മുസ്ലീം സമൂഹം ഇടതുപക്ഷത്ത് നിന്നും അകലുന്നതായാണ് മനസിലാക്കൻ കഴിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends