Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഗവർണർക്ക് ചുറ്റും ആയുധ ധാരികളായി പോലീസുകാർ.... കടുത്ത സുരക്ഷാ വലയത്തിൽ ആരിഫ് മുഹമ്മദ് ഖാൻ....

27 OCTOBER 2022 04:56 PM IST
മലയാളി വാര്‍ത്ത

ഗവര്‍ണര്‍ പ്രീതി നഷ്ടമായെന്ന് പറഞ്ഞ സാഹചര്യത്തില്‍ ബാലഗോപാലിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. വലിയ രാഷ്ട്രീയ നിയമ യുദ്ധത്തിനാണ് ഗവർണറുടെ കത്ത് വഴി തുറന്നത്. അതിന്റെ ഭാ​ഗമായി ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ സുരക്ഷ വർദ്ധിപ്പിച്ചു.

ഇന്നലെ രാത്രിയോടെ രാജ്ഭവന്റെ പരിസരത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചു. എ.കെ.ജി സെന്റർ മോഡൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്. ഗവർണർക്കെതിരായ പ്രതിഷേധം രാജ്ഭവന് നേരെ ഉണ്ടാകുമെന്നും രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

രാജ്ഭവന് മുന്നിലൂടെ കടന്നു പോകുന്ന വാഹനങ്ങളും പരിശോധിക്കും. വെള്ളയമ്പലം, കവടിയാർ തുടങ്ങിയ പ്രദേശങ്ങളിൽ വാഹനങ്ങൾ പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്. ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് സുരക്ഷ വർധിപ്പിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ഭരണഘടനയുടെ 164-ാം അനുച്ഛേദമാണ് സംസ്ഥാന മുഖ്യമന്ത്രിയുടെയും മന്ത്രിസഭാംഗങ്ങളുടെയും നിയമനത്തെ പ്രതിപാദിക്കുന്ന വകുപ്പ്. മുഖ്യമന്ത്രിയെ ഗവര്‍ണറാണ് നിയമിക്കുന്നത്. നിയമസഭയില്‍ ഭൂരിപക്ഷമുള്ള കക്ഷിയുടെ നേതാവിനെയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയായി അവരോധിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മറ്റു മന്ത്രിമാരെ ഗവര്‍ണര്‍ നിയമിക്കുന്നു.

മന്ത്രിമാരില്‍ ഗവര്‍ണര്‍ക്ക് പ്രീതി നിലനില്‍ക്കുന്നിടത്തോളംകാലം ഉദ്യോഗപദവിയില്‍ തുടരാവുന്നതാണെന്ന അനുച്ഛേദം 164 (1) വകുപ്പിന്റെ അവസാനഭാഗമാണ് വിവാദമായ ഗവര്‍ണറുടെ പ്രസ്താവനയുടെയും ഇപ്പോഴത്തെ കത്തിന്റെയും നിയമാടിത്തറ. മന്ത്രിമാര്‍ ഗവര്‍ണറുടെ പ്രീതി നിലനില്‍ക്കുന്ന കാലത്തോളം മാത്രമേ ആ സ്ഥാനത്തു തുടരുകയുള്ളൂ എന്ന 164-ാം അനുച്ഛേദം കല്‍ക്കട്ട ഹൈക്കോടതിയുടെ വ്യാഖ്യാനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്.

യു.പി പരാമർശത്തിലൂടെ ധനമന്ത്രി കെ .എൻ. ബാലഗോപാലിലുളള പ്രീതി നഷ്ടമായെന്നും മന്ത്രിയെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഗവർണറുടെ ഓഫീസിന്റെ അന്തസ് നശിപ്പിക്കാനും ബാലഗോപാൽ ശ്രമിച്ചുവെന്നും ഗവർണർ കത്തിൽ പറയുന്നു. ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും കത്തിൽ ആരോപിച്ചു.

കെ.എൻ. ബാലഗോപാലിൽ ഒരു ‘യുപി മോഡൽ പ്രസംഗം’ ആരോപിച്ച് ദേശദ്രോഹക്കുറ്റം വരെയാണു യുപി സ്വദേശിയായ ഗവർണർ ചാർത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ആ കത്ത് കയ്യോടെ മടക്കിയിട്ടുണ്ടാകാം. എന്നാൽ, സംസ്ഥാന ഭരണത്തലവനായ ഗവർണർ ദേശദ്രോഹക്കുറ്റം ആരോപിച്ച മന്ത്രിക്കെതിരെ ഇന്ത്യയിൽ എവിടെയും ആർക്കും കേസിനു പോകാം.

കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നെങ്കിലും വിവാദ പരാമർശങ്ങളൊന്നും അദ്ദേഹം നടത്തിയില്ല. മന്ത്രി ആർ.ബിന്ദുവും ഏറക്കുറെ അതേ സമീപനം സ്വീകരിച്ചപ്പോൾ ബാലഗോപാൽ ഉന്നയിച്ച ഒരു പരോക്ഷ വിമർശനത്തെ ഗവർണർ കയറിപ്പിടിച്ചു. ഗവർണർക്കെതിരെയുള്ള നിർദോഷമായ ഒരു കുത്ത് വാക്ക് എന്നതിന് അപ്പുറം ഉള്ള വ്യാഖ്യാനം മാധ്യമങ്ങളും ആ പ്രസംഗത്തിനു നൽകിയിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends