Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..

കണക്കുകള്‍ അക്കമിട്ട് ഷാ... ദേശീയ അന്വേഷണ ഏജന്‍സിയെ കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ശക്തിപ്പെടുത്താന്‍ അമിത്ഷാ; എന്‍ഐഎക്ക് വിപുലമായ അധികാരം; 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ബ്രാഞ്ചുകള്‍; അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ കൂട്ടായ പ്രവര്‍ത്തനം

28 OCTOBER 2022 09:09 AM IST
മലയാളി വാര്‍ത്ത

സിബിഐ മോഡലില്‍ എന്‍ഐഎയെ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയാണ് ശക്തിപ്പെടുത്തുന്നത്. എന്‍ഐഎക്ക് വിശാല അധികാരം നല്‍കിയിട്ടുണ്ടെന്നും 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതായും ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ഇത് തീവ്രവാദികള്‍ക്ക് ശക്തമായ മുന്നറിയിപ്പാകും.

അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ 34 ശതമാനത്തോളം തീവ്രവാദ കേസുകള്‍ കുറഞ്ഞതായി അമിത് ഷാ അവകാശപ്പെട്ടു. ജമ്മു കശ്മീരില്‍ സുരക്ഷാ സേനയിലെ അംഗങ്ങള്‍ കൊല്ലപ്പെടുന്നതില്‍ 64 ശതമാനത്തോളം കുറവുണ്ടായി. സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ 90 ശതമാനം കുറവുണ്ടായെന്നും അമിത് ഷാ അവകാശപ്പെട്ടു.

ഇന്ത്യയിലെ ദേശീയ കുറ്റാന്വേഷണ വിഭാഗമാണ് ദേശീയ അന്വേഷണ ഏജന്‍സി അഥവാ എന്‍.ഐ.എ. അമേരിക്കയിലെ എഫ്ബിഐ യെ മാതൃകയാക്കി 2009 ല്‍ രൂപീകരിച്ച എന്‍.ഐ.എ.യുടെ പ്രധാന ജോലി രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കേസുകള്‍ പ്രത്യേകിച്ച് ഭീകര പ്രവര്‍ത്തനത്തെ കുുറിച്ച് അന്വേഷിക്കലാണ്.

തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുവാന്‍ പരമ്പരാഗത മാര്‍ഗ്ഗം പോരെന്ന തിരിച്ചറിവാണ് ഈ സംഘടനയുടെ പിറവിക്കുപിന്നില്‍. ഭീകര പ്രവര്‍ത്തനം മാത്രമല്ല രാജ്യരക്ഷയ്ക്കു ഭീക്ഷണിയാകുന്ന എല്ലാ കുറ്റകൃത്യവും എന്‍.ഐ.എ യ്ക്ക് അന്വേഷിക്കാം. കള്ളനോട്ട്, വിമാനം റാഞ്ചല്‍, ആണവോര്‍ജ്ജ നിയമത്തിന്റെ ലംഘനം, മയക്കുമരുന്ന്, സ്വര്‍ണ്ണം എന്നിവയുടെ കള്ളക്കടത്ത്, അന്താരാഷ്ട്ര ഭീകര സംഘങ്ങളിലേക്കുള്ള യുവാക്കളുടെ ചേരല്‍, നാശക ശേഷിയുള്ള ആയുധങ്ങളുടെ ഉപയോഗം എന്നിവ എന്‍.ഐ.എ യുടെ അധികാരപരിധിയില്‍ വരുന്നതാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിക്കാണ് ഇതിന്റെ നിയന്ത്രണം. പല വിധ കേസുകള്‍ തെളിയിക്കാനും ദേശീയ സുരക്ഷ ഉറപ്പാക്കാനും ഈ ഏജന്‍സിക്ക് സാധിക്കുന്നുണ്ട്.

തീവ്രവാദം അതിരുകടന്ന് മുംബെ ഭീകരാക്രമണത്തില്‍ എത്തിയപ്പോളാണ് ഇത്തരം സംഘടനയുടെ ആവശ്യകതയെപ്പറ്റി ഭരണ കര്‍ത്താക്കള്‍ ബോധവാന്മാരായത്. ഏതു സംസ്ഥാനത്തുമുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ അതതു സംസ്ഥാനങ്ങളുടെ അനുമതി കൂടാതെ അന്വേഷിക്കാന്‍ എന്‍.ഐ.എ യ്ക്കാകും. അമേരിക്കയുടെ എഫ്. ബി. ഐ-നെപ്പോലെയൊരു ഫെഡറല്‍ അന്വേഷണ ഏജന്‍സിയായാണ് എന്‍.ഐ.എ യെ വിഭാവനം ചെയ്തിരിക്കുന്നത്.

ഈ ഏജന്‍സി രൂപവത്കരിച്ചുള്ള ബില്ലില്‍ 2008 ഡിസംബര്‍ 30-നു രാഷ്ട്രപതി ഒപ്പുവെച്ചു. 2009 നിലവില്‍ വന്നു. 1975 ബാച്ചിലെ ഐ പി എസ് ഓഫീസര്‍ രാധാ വിനോദ് രാജുവാണ് എന്‍.ഐ.എ മേധാവി. നിലവിലുള്ള സുരക്ഷാസേനയില്‍ നിന്നാണ് എന്‍.ഐ.എയില്‍ ഇപ്പോള്‍ നിയമനം നടത്തുന്നത്. സംസ്ഥാനങ്ങളില്‍ പോലീസില്‍ നിന്നു ഡെപ്യൂട്ടേഷന്‍ വഴിയും ജീവനക്കാരെ നിയമിക്കും.

കോഴിക്കോട് ഇരട്ട സ്‌ഫോടനത്തിന്റെ അന്വേഷണത്തിലൂടെയും ലഷ്‌കര്‍ ഇ തോയ്ബ അംഗം എന്നു കരുതുന്ന തടിയന്റവിട നസീറിലൂടെയും എന്‍.ഐ.എയുടെ അന്വേഷണം കേരളത്തില്‍ എത്തിയിരിക്കുന്നു.
കേരളത്തില്‍ സിമി ക്യാമ്പ് നടത്തിയെന്ന പേരില്‍ ആദ്യമായി ഏറ്റെടുത്ത തീവ്രവാദ കേസില്‍ 16 പേര്‍ അറസ്റ്റ് ചെയ്യുകയും എന്നാല് അവര് നിരപരാധികളാണെന്ന് പറഞ്ഞ് കേരള ഹൈക്കോടതി വെറുതെ വിടുകയും ചെയ്തു.

2020 ജൂണില്‍ കേരളത്തില്‍ നടന്ന സ്വര്‍ണ്ണം കടത്ത് കേസിലെ പ്രതികളെ 2020 ജൂലൈ 12 ന് ദേശീയ അന്വേഷണ വിഭാഗം ബാംഗ്ലൂരില്‍ നിന്നും പിടികൂടി.

ഏറ്റവും അവസാനം കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. തമിഴ്‌നാട് സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. പ്രതികളില്‍ ഒരാളുടെ ഐ എസ് ബന്ധവും ചാവേര്‍ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടിയ സാഹചര്യത്തിലാണ് ശുപാര്‍ശ നല്‍കിയത്. എന്‍ഐഎ സംഘം ഇന്നലെ തന്നെ കോയമ്പത്തൂരെത്തി പ്രാഥമിക വിവരശേഖരണം തുടങ്ങിയിരുന്നു. അറസ്റ്റിലായ അഞ്ച് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (4 minutes ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (8 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (13 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (13 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 hours ago)

Malayali Vartha Recommends