Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

വലിയ പ്രത്യാഘാതമുണ്ടാകും... റഷ്യ-യുക്രെയിന്‍ യുദ്ധസാഹചര്യത്തില്‍ ആഗോള എണ്ണ പ്രതിസന്ധിയ്ക്കിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി സൗദി; കരുതല്‍ ശേഖരത്തിലെ എണ്ണ വിപണിയിലെത്തിക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും

28 OCTOBER 2022 09:28 AM IST
മലയാളി വാര്‍ത്ത

റഷ്യ-യുക്രെയിന്‍ യുദ്ധം മറ്റൊരു തര്‍ക്കത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. യുദ്ധം കാരണം ആഗോള എണ്ണ പ്രതിസന്ധി തുടരവേ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ രംഗത്തെത്തിയിരിക്കുകയാണ്. എണ്ണ വില നിയന്ത്രിക്കാനായി അമേരിക്ക കരുതല്‍ ശേഖരത്തില്‍ നിന്നും കൂടുതല്‍ എണ്ണ വിതരണം നടത്തിയാല്‍ അത് സമീപ ഭാവിയില്‍ വേദനാജനകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്‍കി.

സൗദി ഊര്‍ജ മന്ത്രിയുടെ മുന്നറിയിപ്പ് ലോകത്ത് തന്നെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. സൗദിയുടെ ഏത് നടപടിയും ലോകത്തെ എല്ലാ രാജ്യങ്ങളേയും ബാധിക്കും. റഷ്യ -യുക്രെയിന്‍ യുദ്ധം മൂലം ഉയര്‍ന്ന എണ്ണ വില എമര്‍ജന്‍സി സ്റ്റോക്ക് ഉപയോഗത്തിലൂടെ കുറയ്ക്കാനായാണ് അമേരിക്കയുടെ ശ്രമം. അമേരിക്കയില്‍ നടക്കാന്‍ പോകുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്‍പ് എണ്ണ വില നിയന്ത്രണ വിധേയമാക്കുവാനായി നാഷനല്‍ സ്ട്രാറ്റജിക് റിസേര്‍വില്‍ നിന്ന് 15 മില്യണ്‍ ബാരല്‍ എണ്ണ വിപണിയിലേയ്ക്ക് എത്തിക്കാനാണ് ജോ ബൈഡന്റെ തീരുമാനം.

ഇത് മണ്ടത്തരമായി പരിണമിക്കുമെന്നാണ് സൗദി മന്ത്രിയുടെ മുന്നറിയിപ്പ്. നേരത്തെ എണ്ണവില ഉയര്‍ന്നതിന് അനുസൃതമായി സൗദി അടക്കമുള്ള രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കൂട്ടണം എന്ന നിലപാട് അമേരിക്ക സ്വീകരിച്ചിരുന്നു. എന്നാല്‍ ഉത്പാദനത്തില്‍ കുറവ് വരുത്താനുള്ള തീരുമാനമായിരുന്നു സൗദി അടങ്ങുന്ന ഒപെക് രാജ്യങ്ങള്‍ കൈക്കൊണ്ടത്. ഈ തീരുമാനം റഷ്യയുടെ നിര്‍ദേശ പ്രകാരമെന്നായിരുന്നു അമേരിക്കന്‍ നിലപാട്.

എന്നാല്‍ ആഗോള എണ്ണ വിപണിയെ അടിസ്ഥാനമാക്കിയുള്‌ല സാമ്പത്തിക തീരുമാനം മാത്രമായിരുന്നു അത് എന്നായിരുന്നു ഇതിനെക്കുറിച്ച് സൗദിയുടെ പ്രതികരണം.

അതേസമയം യൂറോപ്പിലേക്ക് മുമ്പുള്ളതിനേക്കാള്‍ ഇരട്ടിയായാണ് സൗദി അറേബ്യ എണ്ണ കയറ്റുമതി ചെയ്യുന്നതെന്ന് സൗദി ഊര്‍ജ മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞു. പ്രതിദിനം 4,90,000 ബാരലായിരുന്ന എണ്ണ കയറ്റുമതി ഈ വര്‍ഷം 9,50,000 ബാരലായി ഉയര്‍ന്നു. അതേസമയം കൂടുതല്‍ ഇന്ധനം സൂക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

നിലവില്‍ വന്‍ ഊര്‍ജ പ്രതിസന്ധി നേരിടുന്നുണ്ട്. പ്രതിസന്ധിയുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങളുമായും ആശയവിനിമയത്തിലാണ്. വിവിധ രാജ്യങ്ങള്‍ക്ക് ഏറെ വിശ്വസ്തതയുള്ള എണ്ണ വിതരണ സഹകാരിയാണ് സൗദി. വിഷന്‍ 2030 സൗദി അറേബ്യയെ അപ്പാടെ മാറ്റിയിരിക്കയാണ്. പൗരന്മാരില്‍ ആത്മ വിശ്വാസവും സംതൃപ്തിയും വന്നിരിക്കയാണ്. വരും മാസങ്ങളില്‍ സൗദിയില്‍നിന്ന് ആവശ്യമുള്ള എല്ലാവര്‍ക്കും എണ്ണ വിതരണം ചെയ്യുമെന്നും ലോകരാഷ്ട്രങ്ങളെ സംബന്ധിച്ച് വിശ്വസ്തതയുള്ള എണ്ണവിതരണ രാജ്യമായിരിക്കുമെന്നും അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

അതേസമയം ദശാബ്ദങ്ങളായി തുടരുന്ന ആഗോള ഊര്‍ജ്ജ ഭൂപ്രകൃതിയെ മാറ്റിമറിക്കാന്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി കാരണമായെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) വെളിപ്പെടുത്തല്‍. ഹരിത ഊര്‍ജ്ജ സംക്രമണം വര്‍ദ്ധിപ്പിക്കാന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതരായതോടെയാണ് ഇത്. വേള്‍ഡ് എനര്‍ജി ഔട്ട്‌ലുക്കിലാണ് ഐഇഎ ഇക്കാര്യം പ്രതിപാദിക്കുന്നത്.

റഷ്യന്‍ എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി എന്നിവയുടെ വിതരണക്കുറവ് മൂലമുണ്ടായ സാമ്പത്തിക തടസ്സം അംഗീകരിക്കുമ്പോള്‍ തന്നെ, ഫോസില്‍ ഇന്ധന പദ്ധതികളില്‍ നിക്ഷേപം ആവശ്യമില്ലാത്ത, പരിസ്ഥിതി സൗഹാര്‍ദ്ദ സാഹചര്യം ഉയര്‍ന്നുവന്നു എന്നത് ശ്രദ്ധേയമാണ്. ഊര്‍ജ്ജ വിപണികളും നയങ്ങളും എന്നെന്നേക്കുമായി മാറ്റപ്പെട്ടിരിക്കുന്നു, ഐഇഎ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിഹ് ബിറോള്‍ പറഞ്ഞു. ഊര്‍ജ്ജ ലോകം കണ്‍മുന്നില്‍ നാടകീയമായി മാറുകയാണ്.

ശുദ്ധവും താങ്ങാനാവുന്നതും സുരക്ഷിതവുമായ ഊര്‍ജ്ജ സംവിധാനത്തിലേക്കുള്ള ചരിത്രപരവും നിര്‍ണ്ണായകവുമായ പരിവര്‍ത്തനമാണ് ഇത്. ഫോസില്‍ ഇന്ധനങ്ങളുടെ ആഗോള ഡിമാന്‍ഡില്‍ നിര്‍ണ്ണായകമായ ഉയര്‍ച്ച കാണുന്ന നയങ്ങള്‍, കല്‍ക്കരി ഡിമാന്‍ഡ് അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വളരെയധികം വര്‍ധിക്കുമെന്ന് വിലയിരുത്തുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (2 minutes ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (13 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (13 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 hours ago)

Malayali Vartha Recommends