അതിവിദഗ്ധമായി സ്വർണം കടത്താൻ ശ്രമം, പാന്റ്‌സിന്റെ സിബ്ബിനോട് ചേര്‍ത്ത് ഒരു ലെയര്‍ ആയി സ്വര്‍ണം തുന്നി പിടിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ കസ്റ്റംസ് പിടിയിൽ

അതിവിദഗ്ധമായി സ്വർണം കടത്താൻ ശ്രമച്ച യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. ദുബായില്‍ നിന്നുള്ള വിമാനത്തിൽ എത്തിയ പാലക്കാട് സ്വദേശി മുഹമ്മദാണ് പിടിയിലായത്.
ധരിച്ചിരുന്ന പാന്റ്‌സിന്റെ സിബ്ബിനോട് ചേര്‍ത്ത് ഒരു ലെയര്‍ ആയി സ്വര്‍ണം തുന്നി പിടിപ്പിച്ച് കടത്താനായിരുന്നു ശ്രമിച്ചത്. ഇയാളില്‍ നിന്ന് 47 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. കസ്റ്റംസിന് നേരത്തെ തന്നെ സ്വര്‍ണക്കടത്തിനെ സംബന്ധിച്ച് വിവരം ലഭിച്ചിരുന്നു.
ആദ്യം സ്വര്‍ണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇയാളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ ധരിച്ചിരുന്ന പാന്റ്‌സിന്റെ സിബ്ബ് പരിശോധിച്ചതോടെയാണ് സ്വര്‍ണം കണ്ടെത്തിത്.
https://www.facebook.com/Malayalivartha























