കോഴിക്കോട് പയ്യോളിയില്‍ യുവാവിന്റെ കൊലപാതകത്തിന് പിന്നില്‍ മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമെന്ന് നിഗമനം... സംഭവത്തില്‍ നാട്ടുകാരായ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട് പയ്യോളിയില്‍ യുവാവിന്റെ കൊലപാതകത്തിന് പിന്നില്‍ മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമെന്ന് നിഗമനം... സംഭവത്തില്‍ നാട്ടുകാരായ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലായി.
പള്ളിക്കര സ്വദേശി കുനിയില്‍ കുളങ്ങര സഹദ് ആണ് മരിച്ചത്. കോഴിക്കോട് പയ്യോളിയില്‍ വൈകുന്നേരം ആറരയോടെയാണ് സംഭവമുണ്ടായത്.
പയ്യോളി സ്വദേശികളായ, അലി, ഷൈജല്‍, ഇസ്മായില്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് .
പയ്യോളി ഹൈസ്‌കൂളിന് സമീപത്തെ തട്ടുകടയില്‍ വെച്ചാണ് സംഭവമുണ്ടാകുന്നത്. സഹദിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്. പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha























