Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..


എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും


യുദ്ധം ചെയ്യാത്ത രാജ്യങ്ങള്‍ക്കും കെടുതികള്‍... യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ അക്രമിയെ കൊലപ്പെടുത്തി


സങ്കടക്കാഴ്ചയായി... സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം


കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി 'പ്രതീക്ഷ'

'ഇവിടെയാണ് കുട്ടിക്ക് നീതി കിട്ടുമെന്ന് ബഹുഭൂരിപക്ഷവും വിശ്വസിക്കാതിരിക്കുന്നത് ഇതൊക്കെ കാണുമ്പോഴാണ് ഈ നാട്ടിൽ പണവും ബന്ധുബലവും ഉള്ളവർക്ക് എന്തും ചെയ്യാം എന്നൊരു തോന്നൽ പുതിയ തലമുറക്ക് ഉണ്ടാകുന്നത്. ഇതൊക്കെ കൊണ്ട് കൂടിയാണ് നമ്മുടെ പുതിയ തലമുറ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നത്. നമ്മൾ ചവിട്ടി ഒടിക്കുന്നത് കുട്ടിയുടെ നടുവ് മാത്രമല്ല നമ്മുടെ സംസ്ക്കാരത്തെയും നമ്മുടെ ഭാവിയെയും ആണ്...' മുരളീ തുമ്മാരുകുടി കുറിക്കുന്നു

05 NOVEMBER 2022 08:07 AM IST
മലയാളി വാര്‍ത്ത

More Stories...

ആ വിയോ​ഗം താങ്ങാനാവാതെ.... മകൻ മരിച്ചതിന്‍റെ വിഷമത്തിൽ അച്ഛനും അമ്മയും ജീവനൊടുക്കി

മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..

എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും

നിർമാണ ത്തൊഴിലാളിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി...

പത്തനംതിട്ടയിൽ ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവെച്ചു

തലശ്ശേരിയിൽ കഴിഞ്ഞ ദിവസം ആറ് വയസുകാരനെ യുവാവ് ചവിട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയോയെന്ന പരിശോധന തുടങ്ങിയിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി സംഭവം നടന്നിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാതെ വീട്ടിലേക്ക് പറഞ്ഞു വിടുകയാണ് ചെയ്തത്. ഇതിൽ തലശ്ശേരി പൊലീസിന് സംഭവിച്ച വീഴ്ചയാണ് എഎസ്പി നിഥിൻ രാജ് അന്വേഷിക്കുക. സ്റ്റേഷൻ ഹൗസ് ഓഫീസർ, എസ്ഐ അടക്കമുള്ളവരിൽ നിന്ന് മൊഴിയെടുക്കുന്നതാണ്. അക്രമത്തിനിരയായ കുട്ടിയിപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. കുട്ടിയെ തൊഴിച്ച മുഹമ്മദ് ഷിഹാദിനെ കോടതി ഇന്നലെ പതിന്നാല് ദിവസത്തേക്ക് റിമാൻറ് ചെയ്തിരുന്നു. എന്നാൽ കേരളത്തിൽ ഇത്തരത്തിൽ സംഭവിക്കുന്നതിനെക്കുറിച്ച് വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുരളീ തുമ്മാരുകുടി..


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ചവിട്ടിത്തെറിപ്പിക്കുന്ന ഭാവി !

കണ്ണൂരിൽ പിഞ്ചുബാലനെ ഒരു നരാധമൻ ചവുട്ടിത്തെറിപ്പിക്കുന്ന വാർത്ത കണ്ടാണ് നേരം പുലരുന്നത്, വീഡിയോ കാണാനുള്ള മാനസികാവസ്ഥ ഇല്ല. തൊട്ടുപിറകെ ഇത്ര ക്രൂരകൃത്യം ചെയ്ത ഒരാളെ നാട്ടുകാർ റിപ്പോർട്ട് ചെയ്തിട്ടും കസ്റ്റഡിയിലെടുക്കാതെ കാർ മാത്രം കസ്റ്റഡിയിൽ എടുത്ത് പറഞ്ഞ് വിട്ട പോലീസിന്റെ വാർത്ത വരുന്നു.

അതിനു പുറമെ എന്തുകൊണ്ടാണ് ഒരു കുട്ടിക്കെതിരെ ഇത്തരമൊരു ക്രൂരത നടത്തിയിട്ടും തെളിവുകൾ ലഭിച്ചിട്ടും പ്രതിയെ രാത്രി തന്നെ വിട്ടയച്ചതെന്ന ചോദ്യത്തിന് പോലീസിന്റെ കൗതുകകരമായ മറുപടി, “നമ്മുടെ നാട്ടിൽ ജോലിചെയ്യുന്ന അതിഥിതൊഴിലാളികൾക്ക് വേണ്ട എല്ലാ ക്ഷേമപ്രവർത്തനങ്ങളും തലശേരി പോലീസ് കൃത്യമായി ചെയ്തിട്ടുണ്ട്” വായിക്കുന്നു. ഇതൊന്നും സ്വപ്നമല്ലലോ, നമ്മുടെ കേരളത്തിൽ തന്നെയാണോ നടക്കുന്നത് എന്ന് കണ്ണ് തിരുമ്മി നോക്കുന്നു. സത്യമാണ്. ഇതാണ് ഇന്നത്തെ കേരളം. കഷ്ടം തന്നെ. നിയമവാഴ്ചയും നീതിയും സംസ്കാരവുമുള്ള ഒരു പ്രദേശത്താണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ താഴെ പറയുന്ന കാര്യങ്ങളാണ് ഉടൻ സംഭവിക്കുമായിരുന്നത്. കുട്ടിക്ക് ശരിയായ ചികിത്സ ലഭിക്കും.

കുട്ടിക്കും മാതാപിതാക്കൾക്കും വേണ്ടത്ര കൗൺസലിംഗ് ലഭിക്കും. കുറ്റം ചെയ്ത പ്രതി ജയിലിലാകുന്നു. വിചാരണചെയ്ത് ശിക്ഷിക്കപ്പെടുന്നു. അത് കുറ്റം ചെയ്യാതിരിക്കാൻ മറ്റുള്ളവർക്ക് പാഠമാകുന്നു. കാറിനെ കസ്റ്റഡിയിലെടുക്കുകയും പ്രതിയെ വീട്ടിൽ വിടുകയും ചെയ്ത പോലീസുകാർ പിന്നെ നിയമപാലകരംഗത്ത് പിന്നെ ഉണ്ടാകില്ല എന്ന് ഉറപ്പാക്കുന്നു. ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിച്ച കുട്ടിക്കും മാതാപിതാക്കൾക്കും മാതൃകാപരമായ നഷ്ടപരിഹാരം ലഭിക്കുന്നു. അതിനുള്ള നിയമസഹായം ലഭിക്കുന്നു. ഇനി കേരളത്തിൽ എന്ത് സംഭവിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്?

1. വീഡിയോ ഉള്ളതുകൊണ്ടും അത് ആളുകൾ കണ്ടതുകൊണ്ടും പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നു.
2. വീഡിയോ ഉള്ളതുകൊണ്ടും ജനരോഷം ഏറെ ഉള്ളതുകൊണ്ടും പ്രതിക്ക് ഉടൻ ജാമ്യം കിട്ടുന്നില്ല.
3. രണ്ടു ദിവസം മാധ്യമങ്ങളിൽ കൊടുന്പിരി ചർച്ച. ആരോപണം, പ്രത്യാരോപണം.
4. ഇപ്പോൾ തന്നെ കുട്ടിയുടെ വീട്ടുകാരുമായി വേണ്ടപ്പെട്ടവർ ചർച്ച നടത്തിയിട്ടുണ്ടാകാം. എന്തെങ്കിലും ചെറിയ നഷ്ടപരിഹാരം കൊടുക്കാം, കേസ് ഇല്ലാതാക്കണം എന്നൊക്കെ പറയുന്നുണ്ടാകും. മറുനാട്ടുകാരല്ലേ, അപകടത്തിൽ മരിച്ചാൽ തന്നെ ഒന്നോ രണ്ടോ ലക്ഷം കൊടുത്തു തീർക്കുന്ന നാടാണ്. കേസിന് പോയാൽ പത്തുകൊല്ലം എടുക്കും, എന്നാലും ഒന്നും നടക്കില്ല, ഇപ്പോൾ കിട്ടുന്നത് വാങ്ങുന്നതാണ് നല്ലത് എന്നൊക്കെ പറഞ്ഞ് അവരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ടാകും. ഇതിനൊക്ക പോലീസും കൂടെ സഹായിക്കും.
5. ഏതെങ്കിലും കാരണവശാൽ കുട്ടിയുടെ മാതാപിതാക്കൾ വഴങ്ങിയില്ലെങ്കിൽ അവരെ ഭീഷണിപ്പെടുത്തിയാണെങ്കിലും കാര്യങ്ങൾ ഒത്തുതീർപ്പിലാക്കും.
6. വരും ദിവസങ്ങളിൽ ബിരിയാണി ചെന്പോ തുരുന്പോ ഒക്കെ വാർത്തയായി വരും, കുട്ടിയുടെ കാര്യം മാധ്യമങ്ങളിൽ നിന്നും മാഞ്ഞുപോകും.
7. പ്രതിക്ക് ജാമ്യം ലഭിക്കും, കേസൊക്കെ നടന്നാൽ തന്നെ ഒരിടത്തും എത്തില്ല. പിന്നെയും ആ ക്രിമിനൽ നമ്മുടെ സമൂഹത്തിൽ പഴയതുപോലെ ജീവിക്കും. അയാളോ മറ്റുളളവരോ ഒരു പാഠവും പഠിക്കുകയുമില്ല.
8. കാറിനെ കസ്റ്റഡിയിൽ എടുത്തവരൊക്കെ പതിവുപോലെ പ്രമോട്ട് ചെയ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരാകും.
9. പരിക്കേറ്റ കുട്ടിയുടെ നടുവ് ശരിയായാൽ പോലും ജീവിതകാലം മുഴുവൻ ഈ സംഭവത്തിന്റെ നടുക്കവുമായി സ്വന്തം കഴിവുകൾ പുറത്തുവരാൻ സാധിക്കാതെ ജീവിതം മുരടിച്ചുപോകും.
ഇതൊക്കെയാണ് കേരളത്തിൽ നടക്കാൻ പോകുന്നത്.

അത് ഏത് കേരളത്തിൽ?

പ്രവാസം ജീവിതത്തിന്റെ ഭാഗമായ കേരളത്തിൽ ഓരോ വീട്ടിലും ഏതാണ്ട് ഒരു പ്രവാസി ഉള്ള കേരളത്തിൽ ഓരോ യുവാക്കളും പ്രവാസി ആകാൻ ആഗ്രഹിക്കുന്ന കേരളത്തിൽ പ്രവാസികൾ അയക്കുന്ന പണം കൊണ്ട് കെട്ടിപ്പടുത്ത കേരളത്തിൽ. മറ്റു രാജ്യങ്ങളിൽ മലയാളികൾക്കെതിരെ എന്തെങ്കിലും അക്രമം നടന്നാൽ റേസിസം ആണെന്നൊക്ക നിലവിളിക്കുന്ന കേരളത്തിൽ. ഇവിടെയാണ് ഒരു മറുനാടൻ കുടുംബത്തിന് ദുരനുഭവമുണ്ടാകുന്നത്. ഇവിടെയാണ് നിയമവാഴ്ചയുടെ ഒരു അടിസ്ഥാനതത്വവും അറിയാത്ത ചിലർ നിയമം നടപ്പിലാക്കുന്നതിന് ഉത്തരവാദിത്തപ്പെട്ടിരിക്കുന്നത്. ഇവിടെയാണ് കുട്ടിക്ക് നീതി കിട്ടുമെന്ന് ബഹുഭൂരിപക്ഷവും വിശ്വസിക്കാതിരിക്കുന്നത് ഇതൊക്കെ കാണുന്പോഴാണ് ഈ നാട്ടിൽ പണവും ബന്ധുബലവും ഉള്ളവർക്ക് എന്തും ചെയ്യാം എന്നൊരു തോന്നൽ പുതിയ തലമുറക്ക് ഉണ്ടാകുന്നത്. ഇതൊക്കെ കൊണ്ട് കൂടിയാണ് നമ്മുടെ പുതിയ തലമുറ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നത്. നമ്മൾ ചവിട്ടി ഒടിക്കുന്നത് കുട്ടിയുടെ നടുവ് മാത്രമല്ല നമ്മുടെ സംസ്ക്കാരത്തെയും നമ്മുടെ ഭാവിയെയും ആണ്. മാറുമെന്ന പ്രതീക്ഷ ഒന്നുമില്ല “കേഴുക പ്രിയനാടെ..” എന്നേ പറയാനുള്ളു.

മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ വേർപാട് സഹിക്കാനായില്ല.... മകൻ മരിച്ചതിന്‍റെ വിഷമത്തിൽ അച്ഛനും അമ്മയും ജീവനൊടുക്കി...  (36 minutes ago)

ഓർഡറുകൾ കിട്ടിയത് ഗണേഷ് മന്ത്രിയായ ശേഷം  (49 minutes ago)

ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ  (51 minutes ago)

സ്വർണവിലയിൽ കുറവ്... പവന് 720 രൂപയുടെ കുറവ്  (1 hour ago)

കണ്ണീരടക്കാനാവാതെ... മസ്കത്ത് റൂവിയിൽ പത്ത് വർഷമായി പ്രവാസിയായ യുവാവ് നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു  (1 hour ago)

നിർമാണ ത്തൊഴിലാളിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സെൻസെക്സ് 560.06പോയിന്റ് ഇടിഞ്ഞു,  (1 hour ago)

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞു  (1 hour ago)

പത്തനംതിട്ടയിൽ ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവെച്ചു  (2 hours ago)

വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച കുതിര അഴിച്ചുമാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (2 hours ago)

നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

പഴയകാല മോഡലിൽ ബസ് നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആർടിസി.. .  (3 hours ago)

വേള്‍ഡ് അത്‌ലറ്റിക്‌സ് ഇന്‍ഡോര്‍ ടൂര്‍ സില്‍വര്‍ മീറ്റിങില്‍ 6.31 മീറ്റര്‍ ഉയരം താണ്ടി ഡുപ്ലാന്റിസ്  (3 hours ago)

തിക്കുറിശ്ശി അനുസ്മരണം ‘തിക്കുറിശ്ശി മലയാള ചലച്ചിത്രത്തിലെ ഇതിഹാസ പുരുഷൻ’  : ജോയ് വാഴയിൽ  (3 hours ago)

  യുവേഫ യൂറോപ്പ ലീഗ് പോരാട്ടം... ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഉനായ് എമറിയുടെ ആസ്റ്റന്‍ വില്ല പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദ പോരാട്ടം ജയിച്ചു കയറി  (4 hours ago)

Malayali Vartha Recommends