സഹിക്കാനാവുന്നില്ല..... മിടുക്കിയായിരുന്നവള്‍... സ്‌കൂളിലെത്തുംമുമ്പേ അവള്‍ ഈ ലോകത്തോട് വിടപറഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ല... പ്രിയ വിദ്യാര്‍ത്ഥിയുടെ മരണം ഉള്‍ക്കൊള്ളാനാകാതെ ഗൗരിയുടെ ക്ലാസ് ടീച്ചര്‍

സഹിക്കാനാവുന്നില്ല..... മിടുക്കിയായിരുന്നവള്‍... സ്‌കൂളിലെത്തുംമുമ്പേ അവള്‍ ഈ ലോകത്തോട് വിടപറഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ല... പ്രിയ വിദ്യാര്‍ത്ഥിയുടെ മരണം ഉള്‍ക്കൊള്ളാനാകാതെ ഗൗരിയുടെ ക്ലാസ് ടീച്ചര്‍
മിടുക്കിയായിരുന്നവള്‍... തലേദിവസം ക്ലാസില്‍ എത്താതിരുന്നപ്പോള്‍ വെള്ളിയാഴ്ച എത്തുമെന്ന് ഗൗരിയുടെ അമ്മ വിളിച്ചുപറഞ്ഞിരുന്നു. സ്‌കൂളിലെത്തുംമുമ്പേ അവള്‍ ഈ ലോകത്തോട് വിടപറഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ല''- ചാത്തന്നൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാംവര്‍ഷ കൊമേഴ്സ് വിദ്യാര്‍ഥിയായ ഗൗരിയുടെ ക്ലാസ് ടീച്ചര്‍ എന്‍.എസ്.ഗീതാകുമാരിക്ക് പ്രിയ വിദ്യാര്‍ഥിയുടെ മരണം ഉള്‍ക്കൊള്ളാനാകുന്നില്ല.
ക്ലാസില്‍ മിതഭാഷിയായ ഗൗരി പഠിക്കാന്‍ വളരെ മിടുക്കിയായിരുന്നു. ഒന്നാംവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടിയിരുന്നു. നാലുവിഷയങ്ങള്‍ക്ക് എ പ്ലസും രണ്ടുവിഷയത്തിന് എ ഗ്രേഡും ലഭിച്ചു. ഇതില്‍ എ ഗ്രേഡ് ലഭിച്ച രണ്ടുവിഷയവും ഇംപ്രൂവ് ചെയ്തിരുന്നു. ഇതിന്റെ ഫലം വന്നിട്ടില്ല. എസ്.എസ്.എല്‍.സി.ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഗൗരി ഇതേ സ്‌കൂളില്‍ത്തന്നെയാണ് പഠിച്ചിരുന്നത്.
ഇന്നലെ രാവിലെ 8.45-ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഡി.പ്രമോദ്കുമാറിന് ഗൗരിയുടെ ഐ.ഡി. കാര്‍ഡിന്റെ ഫോട്ടോ ഫോണിലേക്ക് അയച്ചുകൊടുത്തശേഷമാണ് കുട്ടി അപകടത്തില്‍ മരിച്ചവിവരം അറിയിക്കുന്നത്. ഉടന്‍തന്നെ സ്റ്റാഫ് സെക്രട്ടറി മനു, അധ്യാപകരായ അജിത്ത്, മണിരാജ് എന്നിവരെ ആശുപത്രിയിലേക്ക് അയച്ചു.
സ്‌കൂളിലെത്തിയ കൂട്ടുകാര്‍ ഗൗരിയുടെ മരണവിവരമറിഞ്ഞ് വിറങ്ങലിച്ചുനിന്നുപോയി. 9.30-ന് അസംബ്ലികൂടി അനുശോചനമറിയിച്ച് സ്‌കൂളിന് അവധിനല്‍കി..
അതേസമയം രാവിലെ സ്‌കൂളിലേക്കു വരുംവഴിയാണ് ഗൗരിയും അച്ഛന്‍ ഗോപകുമാറും സഞ്ചരിച്ച ബൈക്കില്‍, പിന്നാലെ അമിതവേഗത്തിലെത്തിയ കണ്ടെയ്നര്‍ ലോറി ഇടിച്ചത്. ഇരുവരുടെയും ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു.
"
https://www.facebook.com/Malayalivartha






















