Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..


എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും


യുദ്ധം ചെയ്യാത്ത രാജ്യങ്ങള്‍ക്കും കെടുതികള്‍... യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ അക്രമിയെ കൊലപ്പെടുത്തി


സങ്കടക്കാഴ്ചയായി... സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം


കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി 'പ്രതീക്ഷ'

കണ്ണീരടക്കാനാവുന്നില്ല... ആ യാത്ര പറച്ചില്‍ അവസാനയാത്ര പറച്ചിലായിരുന്നെന്ന് അവരറിഞ്ഞില്ല.... തിരിച്ചെത്തിയത് വെള്ളപുതച്ച്.... ദേശീയപാതയിലേക്കിറങ്ങിയ അച്ഛനും മകളും കണ്ണില്‍നിന്നു മറയുന്നതുവരെ അമ്മയും മകനും വീടിനു മുന്നില്‍ തന്നെയായിരുന്നു, അകത്തേക്ക് കയറുന്നതിനിടെ പെട്ടെന്നൊരു ശബ്ദം കേട്ട് വിഷ്ണു റോഡിലേക്ക് ഓടിയെത്തിയപ്പോള്‍ കണ്ട കാഴ്ച... അലറിക്കരഞ്ഞ് വീട്ടിലേക്കോടിക്കയറി വിഷ്ണു, നാടൊന്നാകെ ദുരന്തവാര്‍ത്തയറിഞ്ഞ് കണ്ണീര്‍ക്കയത്തിലായി

05 NOVEMBER 2022 09:30 AM IST
മലയാളി വാര്‍ത്ത

More Stories...

ആ വിയോ​ഗം താങ്ങാനാവാതെ.... മകൻ മരിച്ചതിന്‍റെ വിഷമത്തിൽ അച്ഛനും അമ്മയും ജീവനൊടുക്കി

മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..

എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും

നിർമാണ ത്തൊഴിലാളിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി...

പത്തനംതിട്ടയിൽ ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവെച്ചു

ആ യാത്ര പറച്ചില്‍ അവസാനയാത്ര പറച്ചിലായിരുന്നെന്ന് അവരറിഞ്ഞില്ല.... ദേശീയപാതയിലേക്കിറങ്ങിയ അച്ഛനും മകളും കണ്ണില്‍നിന്നു മറയുന്നതുവരെ അമ്മയും മകനും വീടിനു മുന്നില്‍ തന്നെയായിരുന്നു, അകത്തേക്ക് കയറുന്നതിനിടെ പെട്ടെന്നൊരു ശബ്ദം കേട്ട് വിഷ്ണു റോഡിലേക്ക് ഓടിയെത്തിയപ്പോള്‍ കണ്ട കാഴ്ച... അലറിക്കരഞ്ഞ് വീട്ടിലേക്കോടിക്കയറി വിഷ്ണു, നാടൊന്നാകെ ദുരന്തവാര്‍ത്തയറിഞ്ഞ് കണ്ണീര്‍ക്കയത്തിലായി.

അമ്മ കവിതയോടും ജ്യേഷ്ഠന്‍ വിഷ്ണുവിനോടും യാത്രപറഞ്ഞ് എന്നത്തെയും പോലെ ഗൗരി അച്ഛനോടൊപ്പം ബൈക്കില്‍ സ്‌കൂളിലേക്ക് തിരിച്ചതാണ്. ദേശീയപാതയ്ക്ക് തൊട്ടടുത്തു തന്നെയാണ് വീട്. അവര്‍ പോകുന്നതു വരെ രണ്ടു പേരും വീട്ടു മുറ്റത്തു നിന്നു. അമ്മ അകത്തേക്ക് കയറുന്നതിനായി തിരിഞ്ഞ ഉടന്‍തന്നെ വലിയ ശബ്ദം കേട്ടു.



ശബ്ദംകേട്ട് വിഷ്ണു റോഡിലേക്ക് ഓടിയെത്തുമ്പോള്‍ കണ്ടത് കൂറ്റന്‍ കണ്ടെയ്നര്‍ വാഹനത്തിന്റെ അടിയില്‍പ്പെട്ട ബൈക്കും അതിനടിയില്‍ കുരുങ്ങിക്കിടന്ന അച്ഛനെയും സഹോദരിയെയും വലിച്ചിഴച്ചുകൊണ്ടുപോകുന്ന കൂറ്റന്‍ വാഹനവുമാണ്.

വിഷ്ണു അലറിക്കരഞ്ഞ് വീട്ടിലേക്ക് ഓടിക്കയറിയതോടെയാണ് വീട്ടുകാരും അയല്‍ക്കാരും ഇടിത്തീപോലെ ആ ദുരന്തവാര്‍ത്ത അറിയുന്നത്.

 


അപകടസ്ഥലത്തേക്ക് പരിസരത്തുള്ളവര്‍ ഓടിയടുക്കുമ്പോഴേക്കും കൂറ്റന്‍ കണ്ടെയ്നര്‍ മൈലക്കാട് കയറ്റത്തിന്റെ മുക്കാല്‍ പങ്കും പിന്നിട്ടിരുന്നു. ഗോപകുമാറിനെയും ഗൗരിയെയും നാട്ടുകാര്‍ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

വൈകുന്നേരം് ആറരയോടെയാണ് മൃതദേഹങ്ങള്‍ വീട്ടുമുറ്റത്തൊരുക്കിയ പന്തലില്‍ എത്തിച്ചത്. അടുത്തടുത്തുള്ള കട്ടിലുകളിലേക്ക് പൊതുദര്‍ശനത്തിനായി മൃതദേഹങ്ങള്‍ വെച്ചതോടെ വീടും പരിസരവും ഒന്നാകെ കൂട്ടക്കരച്ചിലായി. കൂട്ടുകാരിയെ അവസാനമായി ഒരുനോക്കുകാണാന്‍ കാത്തുനിന്ന വിദ്യാര്‍ഥികള്‍ വാവിട്ടു നിലവിളിക്കുകയായിരുന്നു. ഇരുവര്‍ക്കും ആദരാഞ്ജലികളുമായി നാടൊന്നാകെ എത്തി. പഴയ സഹപ്രവര്‍ത്തകന് പുഷ്പചക്രം അര്‍പ്പിച്ച്, സല്യൂട്ട് നല്‍കി വിമുക്തഭടന്മാരുടെ സംഘടന ആദരം കാട്ടി.

അതേസമയം അപകടത്തില്‍പ്പെട്ട നാഗാലാന്‍ഡ് രജിസ്ട്രേഷനുള്ള കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവറായ ബിഹാര്‍ സ്വദേശിയെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ ബെറുണ ചോര്‍വാര്‍ ഷെയ്ക്ക്പുര്‍ സ്വദേശിയായ ഗൗരവ് കുമാറാ(27)ണ് അറസ്റ്റിലായത്. ഇയാളെ പോലീസ് ചോദ്യംചെയ്തുവരുന്നു. മോട്ടോര്‍വാഹനവകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷണംതുടങ്ങി.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ വേർപാട് സഹിക്കാനായില്ല.... മകൻ മരിച്ചതിന്‍റെ വിഷമത്തിൽ അച്ഛനും അമ്മയും ജീവനൊടുക്കി...  (36 minutes ago)

ഓർഡറുകൾ കിട്ടിയത് ഗണേഷ് മന്ത്രിയായ ശേഷം  (49 minutes ago)

ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ  (51 minutes ago)

സ്വർണവിലയിൽ കുറവ്... പവന് 720 രൂപയുടെ കുറവ്  (1 hour ago)

കണ്ണീരടക്കാനാവാതെ... മസ്കത്ത് റൂവിയിൽ പത്ത് വർഷമായി പ്രവാസിയായ യുവാവ് നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു  (1 hour ago)

നിർമാണ ത്തൊഴിലാളിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സെൻസെക്സ് 560.06പോയിന്റ് ഇടിഞ്ഞു,  (1 hour ago)

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞു  (1 hour ago)

പത്തനംതിട്ടയിൽ ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവെച്ചു  (2 hours ago)

വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച കുതിര അഴിച്ചുമാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (2 hours ago)

നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

പഴയകാല മോഡലിൽ ബസ് നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആർടിസി.. .  (3 hours ago)

വേള്‍ഡ് അത്‌ലറ്റിക്‌സ് ഇന്‍ഡോര്‍ ടൂര്‍ സില്‍വര്‍ മീറ്റിങില്‍ 6.31 മീറ്റര്‍ ഉയരം താണ്ടി ഡുപ്ലാന്റിസ്  (3 hours ago)

തിക്കുറിശ്ശി അനുസ്മരണം ‘തിക്കുറിശ്ശി മലയാള ചലച്ചിത്രത്തിലെ ഇതിഹാസ പുരുഷൻ’  : ജോയ് വാഴയിൽ  (3 hours ago)

  യുവേഫ യൂറോപ്പ ലീഗ് പോരാട്ടം... ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഉനായ് എമറിയുടെ ആസ്റ്റന്‍ വില്ല പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദ പോരാട്ടം ജയിച്ചു കയറി  (4 hours ago)

Malayali Vartha Recommends