പതിനേഴുകാരിയെ ലോഡ്ജിൽ പൂട്ടിയിട്ടു; പോലീസ് മിന്നൽ പരിശോധനയിൽ മോചിപ്പിച്ചു; അമ്പത്തിമൂന്നുകാരൻ അറസ്റ്റിൽ

വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ പെൺകുട്ടിക്ക് സഹായ വാഗ്ദാനം നൽകി ലോഡ്ജിൽ പൂട്ടിയിട്ട അമ്പത്തിമൂന്നുകാരൻ അറസ്റ്റിൽ. കോഴിക്കോടാണ് സംഭവം. പിണങ്ങി ഇറങ്ങിയ പെൺകുട്ടി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പരിസരത്തു വച്ച് ഉസ്മാനെ പരിചയപ്പെട്ടു. കുട്ടി പറഞ്ഞ കാര്യങ്ങൾ കേട്ട ഉസ്മാൻ സഹായ വാഗ്ദാനം നൽകി.
പിതാവും മകളുമാണെന്ന് പറഞ്ഞു ലോഡ്ജുകാരെ തെറ്റിദ്ധരിപ്പിച്ചു റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലോഡ്ജിൽ മുറിയെടുത്തു. അതിന് ശേഷം കുട്ടിയെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. രാത്രി പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ലോഡ്ജിൽ പെൺകുട്ടിയെ കണ്ടെത്തിയത്. കോഴിക്കോട് ടൗൺ പോലീസാണ് കുട്ടിയെ മോചിപ്പിച്ചത്.
മലപ്പുറം തിരൂരങ്ങാടി സ്വദേശി ഉസ്മാനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം പെൺകുട്ടിയെ ബാലികാമന്ദിരത്തിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha






















