Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കളനാശിനി കഷായത്തില്‍ കലര്‍ത്തി, ഷാരോണ്‍ കാണുന്ന തരത്തില്‍ വീട്ടിലെ ഹാളിന് സമീപത്തായി സൂക്ഷിച്ചു, പിന്നാലെ വാട്‌സ് ആപ്പ് ചാറ്റ് വഴി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി, സംസാരം പതിയെ ആ വിഷയത്തിക്ക് എത്തിച്ച് ​ഗ്രീഷ്മ, തെളിവെടുപ്പിനിടയില്‍ ഈ രംഗങ്ങള്‍ അന്വേഷണസംഘത്തിന് മുന്നില്‍ പുനരാവിഷ്‌കരിച്ചു

08 NOVEMBER 2022 11:13 AM IST
മലയാളി വാര്‍ത്ത

ഗ്രീഷ്മ എന്ന പെൺകുട്ടി തന്റെ കാമുകനെ ആസൂത്രിതമായി കൊലപ്പെടുത്തിയ വാർത്ത കേരളം വളരെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ താൻ ചെയ്തത് ഇപ്പോഴും ഒരു തെറ്റാണെന്ന ഭാാവം പോലും ഗ്രീഷ്മയ്ക്കില്ല. കഴിഞ്ഞ ദിവസം കുറ്റകൃത്യ നടന്ന ഗ്രീഷ്മയുടെ നീട്ടിൽ നടന്ന തെളിവെടുപ്പിൽ ഒരു കൂസലും കൂടാതെയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പോലീസിന് മുന്നിൽ വിവരിച്ചത്.

അതുപോലെ ഇന്നലെ ഗ്രീഷ്മയുമായി വെട്ടുകാട് പള്ളി, വേളി ടൂറിസം കേന്ദ്രത്തിലും എത്തിച്ച് നടന്ന തെളിവെടുപ്പ് സമയത്ത് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചിരിച്ചു കൊണ്ടായിരുന്നു ഗ്രീഷ്മയുടെ മറുപടി. ഇത്രയും കൊടും കുറ്റകൃത്യം ചെയ്തിട്ടും ഇത്രയും ലാഘവത്തോടെ പെരുമാറാൻ ഈ പെൺകുട്ടിക്ക് എങ്ങനെ സാധിക്കുന്നു? കേസിൽ നിന്ന് നൈസായി ഊരിപ്പോകും എന്ന ഉറപ്പിലാണോ ഗ്രീഷ്മയുടെ ഈ പെരുമാറ്റനെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

തമിഴ്‌നാട്ടിലെ രാമവര്‍മ്മന്‍ ചിറയിലെ വീട്ടില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ ഷോരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കഷായം എങ്ങനെയാണ് തയ്യാറാക്കിയതെന്ന് പോലും വളരെ കിറുകൃത്യമായി പോലീസിന് പറഞ്ഞ് കൊടുത്തു. ഇതിൽ തെളിവെടുപ്പിനിടെ ഷാരോണ്‍ വന്ന ദിവസത്തെ സംഭവങ്ങള്‍ ഗ്രീഷ്മ വിശദീകരിച്ചു. ഇക്കഴിഞ്ഞ പതിനാലാം തീയതി ഷാരോണിനെ വീട്ടിലേക്ക് വാട്‌സ് ആപ്പ് ചാറ്റ് വഴി വിളിച്ചു വരുത്തുകയായിരുന്നു.

ഷാരോണ്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കഷായത്തില്‍ കളനാശിനി കലര്‍ത്തി വീട്ടിലെ ഹാളിന് സമീപത്തായി ഷാരോണ്‍ കാണുന്ന തരത്തില്‍ സൂക്ഷിച്ചു. സംസാരവിഷയം പതിയെ കഷായത്തിലേക്ക് ഗ്രീഷ്മ എത്തിച്ചു. കഷായത്തിന്‍റെ കയ്പ് സംബന്ധിച്ചു നടന്ന സംസാരത്തിനിടയില്‍ സംശയമുണ്ടെങ്കില്‍ കഷായം കുടിച്ചു നോക്കെന്ന് ഷാരോണിനോട് പറഞ്ഞു. തുടര്‍ന്ന് കഷായം എടുത്ത് നല്‍കുകയായിരുന്നു. കഷായം കുടിച്ച ഉടനെ ഷാരോണ്‍ ഛര്‍ദ്ദിക്കുകയും അത് കയ്പ് മൂലമാണെന്ന് പറഞ്ഞ് ജ്യൂസും നല്‍കിയതായാണ് ഗ്രീഷ്മയുടെ വെളിപ്പെടുത്തല്‍.

വീട്ടില്‍ നടത്തിയ തെളിവെടുപ്പിനിടയില്‍ ഈ രംഗങ്ങള്‍ അന്വേഷണസംഘത്തിന് മുന്നില്‍ പുനരാവിഷ്‌കരിക്കുകയും ചെയ്തു. കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിന്‍റേതെന്ന് സംശയിക്കുന്ന പൊടിയും പൊലീസിന് ഇവിടെ നിന്ന് കിട്ടി. ഈ പൊടിയാണോ കഷായത്തിന് ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ അറിയാനാകു. വീടിനുള്ളില്‍ നടന്ന തെളിവെടുപ്പ് പോലീസ് സംഘം പൂര്‍ണമായും ചിത്രീകരിച്ചിട്ടുണ്ട്.

അതേസമയം, പാറശാല ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെയും കൊണ്ട് അന്വേഷണ സംഘം ഇന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയേക്കും. ഷാരോണിനൊപ്പം ഗ്രീഷ്മ താമസിച്ചതായി പറയുന്ന തൃപ്പരപ്പിലെ റിസോര്‍ട്ടിലും ഇരുവരും ഒന്നിച്ചുപോയ മാര്‍ത്താണ്ഡത്തും തെളിവെടുപ്പ് നടത്തും.എന്നാൽ ഉച്ചയ്ക്ക് ശേഷം തൃപ്പരപ്പില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് അറിയയുന്നത്. ഇത് സംബന്ധിച്ച് വ്യക്തതവന്നിട്ടില്ല.

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാത്തതിന്റെ വൈരാഗ്യത്തില്‍ കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഗ്രീഷ്മയുമായി ക്രൈംബ്രാഞ്ച് സംഘം വെട്ടുകാട് പള്ളിയിലും പരിസരത്തുമെത്തി തെളിവെടുത്തു. പ്രണയത്തിലായിരിക്കെ ഇരുവരും വെട്ടുകാട് പള്ളിയിലെത്തിയ ശേഷം ഗ്രീഷ്മ സിന്ദൂരം അണിയുകയും വീട്ടിലെത്തി പരസ്പരം മാല ഇടുകയും ചെയ്തിരുന്നു.

ഷാരോണുമായുള്ള വിവാഹത്തിന് ഗ്രീഷ്മയുടെ വീട്ടുകാര്‍ വിസമ്മതിച്ചപ്പോഴാണ് വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ പള്ളിയിലെത്തി വിവാഹത്തിന് സമാനമായ ചടങ്ങുകള്‍ നടത്തിയത്. ഷാരോണിന്റെ മരണശേഷം ഇതിന്റെ വീഡിയോയും ഫോട്ടോകളും പുറത്തുവന്നതിനെ തുടര്‍ന്നാണ് അന്വേഷണസംഘം ഇന്നലെ ഗ്രീഷ്മയെ പള്ളിയിലും പരിസരത്തുമെത്തിച്ച് തെളിവുകള്‍ ശേഖരിച്ചത്.

സിന്ദൂരം അണിയുന്ന വീഡിയോയിലും ഫോട്ടോയിലുമുള്ള സ്ഥലം വെട്ടുകാട് പള്ളിയും പരിസരവുമാണെന്ന് ഉറപ്പാക്കാന്‍ ഗ്രീഷ്മയുടെ സാന്നിദ്ധ്യത്തില്‍ സ്ഥലം തിരിച്ചറിയുന്ന തെളിവെടുപ്പ് രംഗം പൊലീസ് ഫോട്ടോയിലും വീഡിയോയിലുംചിത്രീകരിച്ചിട്ടുണ്ട്. വെട്ടുകാട് പള്ളിയിലെ സി.സി ടിവി കാമറകളില്‍ പഴയ ദൃശ്യങ്ങള്‍ പൊലീസ് അന്വേഷിച്ചെങ്കിലും മാസങ്ങള്‍ക്ക് മുമ്പുള്ളവയായതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോണ്‍സണിന്റെ നേതൃത്വത്തില്‍ കനത്ത വനിതാ പൊലീസ് സുരക്ഷയിലാണ് ഗ്രീഷ്മയെ എത്തിച്ചത്. പൊലീസ് തെളിവെടുപ്പിനെത്തിയതറിഞ്ഞ് പള്ളിയിലെത്തിയവരും നാട്ടുകാരുമുള്‍പ്പെടെ നിരവധിയാളുകള്‍ തടിച്ചുകൂടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (11 minutes ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (25 minutes ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (27 minutes ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (48 minutes ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (56 minutes ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (1 hour ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (2 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (2 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (3 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (3 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (3 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (3 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (4 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (4 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (4 hours ago)

Malayali Vartha Recommends