ദമ്പതികളെ കുത്തി പരിക്കേല്‍പ്പിച്ച് കാറുമായി കടന്നയാള്‍ അപകടത്തില്‍ മരിച്ചു

മീനങ്ങാടി സ്വദേശികളായ ദമ്പതികളെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം കാറുമായി കടന്ന വ്യക്തി അപകടത്തില്‍ മരിച്ചു. അപകടത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ വിനാത് (30) ആണ് മരിച്ചത്.
മീനങ്ങാടി സ്വദേശികളായ മനോജ്, ഭാര്യ കുമാരി എന്നിവരെയാണ് വിനീത് കുത്തിപരിക്കേല്‍പ്പിച്ച ശേഷം കാറുമായി കടന്നത്. എന്നാല്‍ ഇതിനിടെ കാര്‍ മുട്ടിലില്‍വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിനീതിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാള്‍ മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha