Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഇന്നും നഗരസഭ തന്നെ... കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്; കത്ത് താന്‍ നല്‍കിയിട്ടില്ലെന്നും ഒപ്പ് സ്‌കാന്‍ ചെയ്ത് കയറ്റിയതാകാമെന്നും ആര്യ രാജേന്ദ്രന്‍; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി വി.വി.രാജേഷ്

09 NOVEMBER 2022 09:03 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിവാദ കത്തില്‍ സമരം കടുപ്പിക്കാനൊരുങ്ങി ബിജെപി. വളരെ നാളുകള്‍ക്ക് ശേഷം കിട്ടിയ അവസരം പരമാവധി മുതലാക്കാനാണ് ബിജെപി ശ്രമം. അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിവാദ കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുത്തു.

പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് മേയറുടെ മൊഴിയെടുക്കുന്നത്. മേയറുടെ വീട്ടില്‍ വച്ച് ഡിവൈഎസ്പി ജലീല്‍ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ മേയര്‍ മൊഴി നല്‍കാന്‍ വൈകുന്നത് വിവാദമായിരുന്നു. രാവിലെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സമയം ചോദിച്ചുവെങ്കിലും അനുവദിച്ചിരുന്നില്ല.

കത്ത് വ്യാജമാണെന്നാണ് ആര്യ രാജേന്ദ്രന്റെ മൊഴി. കത്ത് താന്‍ നല്‍കിയിട്ടില്ലെന്നും ഒപ്പ് സ്‌കാന്‍ ചെയ്ത് കയറ്റിയതാകാമെന്നും ആര്യ രാജേന്ദ്രന്‍ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കി എന്നാണ് വിവരം. നിയമനത്തിനായി ശുപാര്‍ശ അറിയിക്കാറില്ലെന്നും താന്‍ കത്ത് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും മേയറുടെ മൊഴിയില്‍ പറയുന്നു.

അതേസമയം, മേയറുടെ രാജിയാവശ്യപ്പെട്ടുള്ള സമരങ്ങളില്‍ തലസ്ഥാനം ഇന്നലെയും പ്രക്ഷുബ്ധമായി. മേയറെ വീട്ടില്‍ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു. കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസും ബിജെപിയും ഇന്നും ശക്തമായി പ്രതിഷേധിച്ചു. മേയര്‍ക്ക് സംരക്ഷണം തീര്‍ക്കാനാണ് സിപിഎം തീരുമാനം.

മേയര്‍ക്കെതിരായ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു വീട്ടിന് മുന്നിലെ കെഎസ്‌യുവിന്റെ കരിങ്കൊടി കാണിക്കല്‍. സംരക്ഷണം തീര്‍ക്കാനെത്തിയ സിപിഎമ്മുകാര്‍ പൊലീസ് ഇടപെടും മുമ്പ് പ്രതിഷേധക്കാരെ മര്‍ദ്ദിച്ചു. പിന്നീട് പൊലീസ് കെഎസ്‌യുക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കോര്‍പറേഷന് കീഴിലെ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാര്‍ഡിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് സമൂഹ മാധ്യമത്തില്‍ വൈറലായത്. ഇതിലാണ് അന്വേഷണം നടക്കുന്നത്.

കത്ത് വിവാദത്തില്‍ അന്വേഷണം നടത്തുമെന്ന് പറയുന്നതല്ലാതെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും എഫ്.ഐ.ആര്‍ പോലും എടുത്തില്ലെന്നും ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ആനാവൂര്‍ നാഗപ്പനും എം.വി.ഗോവിന്ദനും കൂടി പരിഹരിക്കാന്‍ ഇത് അവരുടെ അടുക്കളക്കാര്യമല്ല.

മേയര്‍ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ ഇതുവരെ ആരും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച ജില്ല പ്രസിഡന്റ് സജിത്ത് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമ പ്രകാരം അറസ്റ്റ് ചെയ്താല്‍ പേടിക്കുന്നവരല്ല ബി.ജെ.പി പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ജില്ലാസമരം സംഘടിപ്പിക്കും. നാളെ യുവമോര്‍ച്ച നഗരസഭ മാര്‍ച്ച് നടത്തുമെന്നും രാജേഷ് അറിയിച്ചു.

കത്ത് വിവാദത്തില്‍ പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ഇന്നലെ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുത്തത്. മേയറുടെ വീട്ടില്‍ വച്ച് ഡിവൈഎസ്പി ജലീല്‍ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ മേയര്‍ മൊഴി നല്‍കാന്‍ വൈകുന്നത് വിവാദമായിരുന്നു. രാവിലെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സമയം ചോദിച്ചുവെങ്കിലും അനുവദിച്ചിരുന്നില്ല. സംഭവത്തില്‍ ഇന്ന് കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തിയേക്കും. ആരോപണം നേരിടുന്ന സിപിഎം കൗണ്‍സിലര്‍ ഡി ആര്‍ അനില്‍ കത്തിലെ മേല്‍വിലാസക്കാരനായ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. ഇതിന് ശേഷം മേയറുടെ ഓഫീസിലെ ജീവനക്കാരുടേയും മൊഴിയെടുക്കും. പിന്നീട് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (19 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends