Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കാത്തിരുന്ന് ഗവര്‍ണര്‍... ഹൈക്കോടതി തീര്‍പ്പു കല്‍പ്പിക്കും വരെ വിസിമാര്‍ക്ക് തല്‍സ്ഥാനത്തു തുടരാം; അതുവരെ ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കരുത്; ഹൈക്കോടതി വിധിക്ക് പിന്നാലെ ലീഗല്‍ അഡൈ്വസറുടെയും സ്റ്റാന്‍ഡിങ് കോണ്‍സലിന്റെയും അപ്രതീക്ഷിത രാജി

09 NOVEMBER 2022 09:12 AM IST
മലയാളി വാര്‍ത്ത

ഒരറ്റത്ത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നടക്കുന്നതിനിടെ മററ്റത്ത് വിസിമാരുമായുള്ള തര്‍ക്കവും നടക്കുകയാണ്. ഹൈക്കോടതി തീര്‍പ്പു കല്‍പ്പിക്കും വരെ വിസിമാര്‍ക്ക് തല്‍സ്ഥാനത്തു തുടരാമെന്ന ഹൈക്കോടതി വിധി വന്നതോടെ അപ്രതീക്ഷിത രാജിയാണ് ഉണ്ടായത്. ഹൈക്കോടതി വിധിക്ക് പിന്നാലെ ലീഗല്‍ അഡൈ്വസറുടെയും സ്റ്റാന്‍ഡിങ് കോണ്‍സലിന്റെയും അപ്രതീക്ഷിത രാജി.

പുറത്താക്കാതിരിക്കാന്‍ വിശദീകരണം തേടി ഗവര്‍ണര്‍ നല്‍കിയ നോട്ടീസിനെതിരെ പത്ത് വി.സിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി തീര്‍പ്പു കല്‍പ്പിക്കും വരെ അവര്‍ക്കു തല്‍സ്ഥാനത്തു തുടരാനാകും. അതുവരെ ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതേസമയം, സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ച ചാന്‍സലറായ ഗവര്‍ണറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല.

നിയമനം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും നിരസിച്ച കോടതി, കേസില്‍ യു.ജി.സിയെയും കക്ഷിചേര്‍ത്തു. യു.ജി.സിയുടെ നിലപാട് വിലപ്പെട്ടതാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കുകയും ചെയ്തു. വി.സിമാരുടെ ഹര്‍ജിയില്‍മറുപടി സത്യവാങ്മൂലം നല്‍കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മൂന്നു ദിവസത്തെ സാവകാശം തേടി. എല്ലാ വി.സിമാരും നോട്ടീസിനു വിശദീകരണം നല്‍കിയതായും അറിയിച്ചു.

കേസ് 17ലേക്കു മാറ്റിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, എല്ലാ ഹര്‍ജികളും ഒരുമിച്ചു പരിഗണിക്കുമെന്ന് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. കാരണം കാണിക്കല്‍ നോട്ടീസ് നിയമ വിരുദ്ധമാണെന്ന വാദത്തില്‍ ഹര്‍ജിക്കാര്‍ ഉറച്ചു നിന്നു. നോട്ടീസ് നല്‍കാനുള്ള അധികാരത്തെ ചോദ്യം ചെയ്യുമ്പോള്‍, ചാന്‍സലറുടെ കീഴിലല്ലേ വി.സിമാര്‍ വരുന്നതെന്ന ചോദ്യവും കോടതിയില്‍ നിന്നുണ്ടായി. നിയമന സംവിധാനത്തില്‍ തെറ്റുകള്‍ സംഭവിച്ചോയെന്നു പരിശോധിക്കാനുള്ള ഉത്തരവാദിത്വം ചാന്‍സലര്‍ക്കുണ്ടെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.

യു.ജി.സി ചട്ടങ്ങള്‍ പാലിച്ചില്ലെന്നു വിലയിരുത്തി സാങ്കേതിക സര്‍വകലാശാലാ വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ മറ്റു വി.സിമാരുടെ രാജി തേടിയത്. ചട്ടപ്രകാരമല്ലാത്ത നിയമനമായതിനാല്‍ ഒക്ടോബര്‍ 21 മുതല്‍ വി.സിമാരല്ലാതായെന്നു കണക്കാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാനാണ് ആവശ്യപ്പെട്ടത്. യു.ജി.സി, സര്‍വകലാശാലാ ചട്ടങ്ങള്‍ പാലിച്ചുള്ള നിയമനം റദ്ദാക്കാന്‍ ചാന്‍സലര്‍ക്ക് അവകാശമില്ലെന്നാണ് വി.സിമാരുടെ വാദം.

അതേസമയം ഗവര്‍ണര്‍ക്കു മുന്നില്‍ നേരിട്ടു ഹാജരാകാന്‍ താത്പര്യമില്ലെന്ന് കണ്ണൂര്‍ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രന്‍ അറിയിച്ചു. തന്നെ ക്രിമിനലെന്ന് വിളിച്ച് അധിക്ഷേപിച്ച വ്യക്തിയുടെ മുന്നിലേക്കു പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക സര്‍വകലാശാല വി.സി നിയമനക്കേസില്‍ ചാന്‍സലറായ ഗവര്‍ണര്‍ക്കും, താത്കാലിക വി.സി. ഡോ.സിസ തോമസിനും നോട്ടീസയയ്ക്കാന്‍ നിര്‍ദ്ദേശിച്ച ഹൈക്കോടതി, കേസ് വെള്ളിയാഴ്ചത്തേക്കു മാറ്റി.

വൈസ് ചാന്‍സലറുടെ ഒഴിവുണ്ടായാല്‍ പ്രോ വൈസ് ചാന്‍സലര്‍ക്കോ, മറ്റേതെങ്കിലും വി.സിക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ ചുമതല കൈമാറണമെന്നാണ് സാങ്കേതിക യൂണി. ചട്ടമെന്നിരിക്കെ,സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് നിയമ വിരുദ്ധമായാണ് ഡോ. സിസ തോമസിനെ നിയമിച്ചതെന്ന് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍ അതിനിടയ്ക്കാണ് അപ്രതീക്ഷിത രാജിയുണ്ടായത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗല്‍ അഡൈ്വസര്‍ ജയ്ജു ബാബുവും അദ്ദേഹത്തിന്റെ ഭാര്യയും ചാന്‍സലറുടെ സ്റ്റാന്‍ഡിംഗ് കോണ്‍സലുമായ വിജയലക്ഷ്മിയും രാജിവച്ചു. ഇന്നലെ വൈകിട്ടോടെ ഇരുവരോടും ഗവര്‍ണര്‍ രാജി ആവശ്യപ്പെടുകയായിരുന്നു. കേരള ബാര്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാനും സുപ്രീംകോടതി അഭിഭാഷകനുമായ ഡോ.എസ്.ഗോപകുമാരന്‍ നായര്‍ പുതിയ ലീഗല്‍ അഡൈ്വസറാകും. ഇന്നലെയും ഇരുവരും ഹൈക്കോടതിയില്‍ ഗവര്‍ണര്‍ക്കു വേണ്ടി ഹാജരായിരുന്നു. 2008ല്‍ ആര്‍.എസ്.ഗവായ് ഗവര്‍ണറായിരുന്ന കാലത്താണ് ജയ്ജു ബാബുവിനെ ലീഗല്‍ അഡൈ്വസറായി നിയമിച്ചത്.


രാജിയിലേക്ക് നയിച്ച സംഭവമെന്താണെന്ന് ഇരുവരും വിശദീകരിച്ചിട്ടില്ല. അതേസമയം, രാജിയുടെ കാരണം താങ്കള്‍ക്കും വ്യക്തമാണല്ലോ എന്ന് ജെയ്ജു ബാബു ഗവര്‍ണര്‍ക്ക് നല്‍കിയ രാജിക്കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (19 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends