എല്ലാത്തിനും ഒരു വ്യവസ്ഥ വേണം; ഭർത്താവിന് കൂട്ടുകാർക്കൊപ്പം രാത്രി 9 വരെ ചെലവഴിക്കാം ഫോണും വിളിക്കില്ല; ഭാര്യയുടെ അനുമതിപത്രം ഒപ്പിട്ടുവാങ്ങി സുഹൃത്തുക്കൾ

ശനിയാഴ്ച വിവാഹം കഴിഞ്ഞ കൊടുവായൂര്‍ മലയക്കോട് വി.എസ്. ഭവനില്‍ എസ്. രഘുവിന്റെ സുഹൃത്തക്കൾ ഒരു വ്യത്യസ്ത സമ്മാനം വധുവിന്റെ കൈയിൽ നിന്ന് വാങ്ങി എടുത്തു. കൂട്ടുകാർക്കൊപ്പം ഭർത്താവിന് രാത്രി 9 വരെ ചെലവഴിക്കാം എന്നും അപ്പോൾ ഫോണ്‍ചെയ്ത് ശല്യംചെയ്യില്ലെന്നുമുള്ള ഉറപ്പ്. അത് വെറുതെ വാക്കാൽ ഒന്നും അല്ല മുദ്രപ്പത്രത്തിൽ.
സുഹൃത്ത് രഘുവിന്റെ ഭാര്യ കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ്. അര്‍ച്ചന എസ്. അര്‍ച്ചനയിൽ നിന്നാണ് സുഹൃത്തുക്കള്‍ 50 രൂപയുടെ മുദ്രപ്പത്രത്തില്‍ അനുമതിപത്രം വാങ്ങിയത്. ശേഷം സമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. രാത്രി ഒമ്പതുവരെ കൂട്ടുകാര്‍ക്കൊപ്പമിരിക്കുമ്പോള്‍ ഫോണ്‍ചെയ്ത് ശല്യപ്പെടുത്തില്ലെന്നതിലെ കൗതുകം കണ്ട് നിരവധിപേര്‍ പ്രചാരണമേറ്റെടുത്തു.
ഇതോടെ, വധുവിനും വരനും കൂട്ടുകാര്‍ക്കുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ ആശംസയും കുമിഞ്ഞുകൂടി. രഘു കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വധു ബാങ്ക് ജോലിക്കുവേണ്ടിയുള്ള കോച്ചിങ്ങിലും.
https://www.facebook.com/Malayalivartha


























