വിവാദ കത്ത് അയച്ചതിനെതിരെ തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ ഇന്നും പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസും ബി.ജെ.പിയും

വിവാദ കത്ത് അയച്ചതിനെതിരെ തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ ഇന്നും പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസും ബി.ജെ.പിയും.
മേയര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന് മുന്നില്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന സത്യഗ്രഹം രാവിലെ 10 മണിക്ക് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം, ബി.ജെ.പി ഇന്ന് മുതല്‍ നഗരസഭയ്ക്ക് പുറത്ത് പ്രതിഷേധം തുടങ്ങും.
മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഇന്നത്തെ പ്രതിഷേധം. നഗരസഭക്കുള്ളില്‍ ബി.ജെ.പി നടത്തിയ രാപ്പകല്‍ സമരത്തിന് സമാനമായാണ് പുറത്തും പ്രതിഷേധിക്കുന്നത്. രാവിലെ 10 മണിക്ക് പ്രകടനമായെത്തുന്ന മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ നഗരസഭ പ്രവേശനകവാടത്തിന് മുന്നില്‍ പ്രതിഷേധം ആരംഭിക്കും.
വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും പ്രതിഷേധം നടക്കും. നാളെമുതല്‍ വിവിധ മോര്‍ച്ചകള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കും. കഴിഞ്ഞ ദിവസം നഗരസഭയിലേക്കെത്തിയ മേയറെ ഓഫിസിന് മുന്നില്‍ കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചിരുന്നു.
തിരുവനന്തപുരം നഗരസഭയിലെ വിവിധ തസ്തികകളില്‍ നിയമനം നടത്താനായി മേയര്‍ ആര്യാ രാജേന്ദ്രന്‍ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്ത് നല്‍കിയതാണ് വിവാദമായത്. എന്നാല്‍, താന്‍ അങ്ങനെ ഒരു കത്ത് അയച്ചിട്ടില്ലെന്നായിരുന്നു മേയര്‍ പ്രതികരിച്ചത്.
"
https://www.facebook.com/Malayalivartha


























