Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

'പാവം പയ്യനെ കഷായത്തിൽ വിഷം കലർത്തി ഇഞ്ചിഞ്ചായി കൊന്ന ഒരുവളെ ഒരു മോഡലിനെ പോലെ കെട്ടി എഴുന്നെള്ളിച്ച് പിക്നിക്കിനെന്ന വണ്ണം തെളിവെടുപ്പിന് കൊണ്ടുവരുന്നത്. ഒരു മർഡർ കേസിലെ പ്രതിയാണ് അവൾ. എന്നാൽ അവൾക്ക് വിലങ്ങണിയിച്ചിട്ടുണ്ടോ? ഏയ് ഇല്ല! കാരണം അവൾ റാങ്ക് ഹോൾഡറും സ്മാർട്ടുമാണല്ലോ...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

09 NOVEMBER 2022 09:06 AM IST
മലയാളി വാര്‍ത്ത

ഷാരോൺ രാജ് കൊലക്കേസിൽ പ്രതി ഗ്രീഷ്മയുമായുള്ള കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടന്നിരുന്നു. വെട്ടുകാട് പള്ളിയിലും, അതിന് ശേഷം വിശ്രമിക്കാൻ ചെന്ന വേളി ടൂറിസ്റ്റ് കേന്ദ്രത്തിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വേളിയിൽ വിശ്രമിക്കുന്നതിനിടെയാണ് ആദ്യമായി കൊലപാതക പദ്ധതി മനസ്സിൽ വന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇതിന് ശേഷം ശീതള പാനിയത്തിൽ വിഷം കലർത്തി നൽകിയെങ്കിലും കയ്പ്പ് അനുഭവപ്പെട്ടതോടെ ഷാരോൺ അത് തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പറഞ്ഞു. ഷാരോണിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്നും ഗ്രീഷ്‌മ പറയുകയുണ്ടായി. എന്നാൽ തെളിവെടുപ്പിനിടെ ഗ്രീഷ്മ ചിരിച്ചുകൊണ്ട് അന്വേഷണ സംഘത്തിന് മറുപടി നൽകുന്ന കാഴ്ച വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിനെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.

 

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

കൃഷി നശിപ്പിക്കാനെത്തിയ കാട്ടുപന്നിയെ സ്വന്തം കൃഷിയിടത്തിലെ കെണിയിൽ കുടുക്കിയെന്ന കുറ്റത്തിന് കൈയ്യാമം വച്ച് കൊടുംകുറ്റവാളികളെ പോലെ മൂന്ന് പയ്യന്മാരെ ( സഹോദരന്മാരാണെന്ന് തോന്നുന്നു) തെളിവെടുപ്പിന് കൊണ്ടുവരുന്നത് ഈ അടുത്ത് കണ്ടിരുന്നു. അങ്ങനെയുള്ള നാട്ടിലാണ് ഒരു പാവം പയ്യനെ കഷായത്തിൽ വിഷം കലർത്തി ഇഞ്ചിഞ്ചായി കൊന്ന ഒരുവളെ ഒരു മോഡലിനെ പോലെ കെട്ടി എഴുന്നെള്ളിച്ച് പിക്നിക്കിനെന്ന വണ്ണം തെളിവെടുപ്പിന് കൊണ്ടുവരുന്നത്. ഒരു മർഡർ കേസിലെ പ്രതിയാണ് അവൾ. എന്നാൽ അവൾക്ക് വിലങ്ങണിയിച്ചിട്ടുണ്ടോ? ഏയ് ഇല്ല! കാരണം അവൾ റാങ്ക് ഹോൾഡറും സ്മാർട്ടുമാണല്ലോ. ! ശരി. എന്നാൽ പ്രതിയുടെ ശരീരഭാഷയിൽ കുറ്റബോധമോ പോലീസിനെ പേടിയോ അങ്ങനെയെന്തെങ്കിലും? ഏയ്! എന്തിന്? പോലീസ് മാമ്മൻമാർക്കൊപ്പം കൊഞ്ചിയും ചിരിച്ചും ടൂറിന് വന്നവൾക്ക് എന്ത് പേടി; എന്ത് regret ? കാരണം പോലീസ് ഭാഷയിൽ അവൾ ബോൾഡും ഫൈനുമാണല്ലോ!

ഇതെന്തൊരു ലോകമെന്ന് ഞെട്ടേണ്ട കാര്യമൊന്നുമില്ല. ഇവിടെ കുറച്ചു നാളുകളായി ഇങ്ങനൊക്കെയാണ് ഭായ് ! പണവും പിടിപ്പാടും പ്രിവിലേജുമുള്ള ഏതൊരുത്തനും പോലീസ് സ്റ്റേഷനും ജയിലുമൊക്കെ സുഖവാസ കേന്ദ്രങ്ങളാണ്. വിശപ്പ് കൊണ്ട് നാഴി അരി കവർന്നവനെ തച്ചുടച്ച് കൊന്നിട്ട്, സെൽഫിയിൽ പ്രതികളെ മൊത്തം കണ്ടിട്ടും അവൻ്റെ കൊലയ്ക്ക് സാക്ഷികളാവാൻ ആരും തയ്യാറാവാത്ത നാടാണിത്. വാളയാറിൽ തൂങ്ങി നിന്നാടിയ കുഞ്ഞുമക്കൾക്ക് നീതി ലഭിക്കാതെ പോയൊരിടത്ത്, ഇതല്ല ഇതിനപ്പുറവും നടക്കും.

ഹെൽമെറ്റ് വയ്ക്കാതെ വണ്ടിയോടിക്കുന്നതും കൃഷിയിടം നശിപ്പിക്കുന്ന വന്യമൃഗങ്ങളെ അറിയാതെ കൊല്ലുന്നതും അംഗനവാടിയിൽ കയറി കഞ്ഞിവച്ചു കുടിക്കുന്നതും ഒക്കെ കൊടും കുറ്റമായ ഈ നാട്ടിൽ ഒരു തെറ്റും ചെയ്യാത്ത ഒരു പാവം പയ്യനെ വീട്ടിൽ വിളിച്ചുവരുത്തി സ്നേഹത്തിൽ പൊതിഞ്ഞ ചതിയുടെ വിഷം കുടിപ്പിക്കുക, എന്നിട്ട് അവൻ്റെ ആന്തരികാവയവങ്ങൾ ഒന്നൊന്നായി ദ്രവിച്ചുവീഴുന്ന വേദനയറിഞ്ഞ് പത്തിരുപത്തിനാല് ദിവസം അറഞ്ഞ് അർമാദിക്കുക. അവനവിടെ ഇഞ്ചിഞ്ചായി മരണത്തിനു കീഴടങ്ങുമ്പോൾ വീട്ടുകാരുമായി ചേർന്ന് പോലീസിനെ കബളിപ്പിക്കാനുള്ള നാടകങ്ങൾ പ്ലാൻ ചെയ്യുക.

പോലീസ് സ്റ്റേഷനിൽ ചെന്നിട്ടും ആത്മഹത്യാ നാടകം നടത്തി മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ വാങ്ങി കൊടുക്കുക. ഇത്രയുമൊക്കെ കുറ്റബോധത്തിൻ്റെ നേരിയ ലാഞ്ചന പോലും ഇല്ലാതെ ചെയ്ത പെണ്ണിനെയാണ് സുഖവാസ കേന്ദ്രത്തിൽ ടൂറിസ്റ്റ് ഗൈഡുകൾ അകമ്പടി സേവിക്കുന്ന പോലെ പോലീസ് അമ്മാവന്മാർ കൊണ്ടു നടന്ന് തെളിവെടുപ്പ് നടത്തുന്നത്. ഇതൊക്കെ കാണുമ്പോൾ ഒരു കാര്യം ഉറപ്പാണ്. ഇവൾ ഈ കേസിൽ നിന്നും ഈസിയായി ഊരി പോകും. ആ ഒരു കോൺഫിഡൻസ് അവളിൽ കാണാൻ കഴിയുന്നുണ്ട്. ഒരു ക്രിമിനൽ നേടിയ റാങ്കും അവളുടെ സ്മാർട്ട്നെസ്സും ബോൾഡ്നെസ്സും മാത്രം കാണുന്ന കേരളാ പോലീസ് അവൾ നടത്തിയ കൊടുംപാതകത്തിന് ഇങ്ങനെ പോയാൽ ക്ലീൻചിറ്റ് നല്കി ഊരിക്കും.ഇനി നാളെ വരുന്ന വേർഷൻ മിക്കവാറും ഇവൾക്ക് മനോരോഗം ഉണ്ടെന്നായിരിക്കും. ജ്യോതിഷവും അന്ധവിശ്വാസവും കഥ പാളിയപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ കഥ വന്നു. അതും ഏശാതെ വരുമ്പോൾ മനോരോഗം വരും. നോക്കിക്കോ. !

ഷാരോൺ എന്ന പാവം പയ്യൻ ഈ നെറികെട്ട , ബോൺ ക്രിമിനൽ പെണ്ണിനെയാണല്ലോ ജീവനു തുല്യം സ്നേഹിച്ചതെന്നോർക്കുമ്പോൾ വല്ലാതെ ഹൃദയം വിങ്ങുന്നു. ഒരു കണക്കിന് ആ കുഞ്ഞ് പോയത് നന്നായി എന്ന് തോന്നുന്നു. ആശുപത്രിയിൽ നിന്നും പാതിവെന്തടർന്ന ആന്തരികാവയവങ്ങളുമായി ആ കുഞ്ഞ് ജീവിതത്തിലെങ്ങാനും മടങ്ങി വന്നിരുന്നുവെങ്കിൽ മനസ്സ് വെന്തടർന്നു പോയേനേ. ആശുപത്രിക്കിടക്കയിൽ പാതിവെന്തു കിടന്നപ്പോഴും " വാവേ എന്നെ മറക്കല്ലേ " എന്നു വിളിച്ചപേക്ഷിച്ചത് പെൺരൂപം പൂണ്ട രാക്ഷസീയതയെ ആയിരുന്നുവെന്ന തിരിച്ചറിവിൽ ആ കുഞ്ഞ് ആത്മനിന്ദകൊണ്ട് ഇഞ്ചിഞ്ചായി എരിഞ്ഞേനേ. എന്നാലും കുഞ്ഞേ, ഈ നെറികെട്ട ലോകത്തിൽ ഒരു അയ്യോ പാവം പയ്യനായി നീ ജീവിച്ചു പോയല്ലോ.

ശരിക്കും ഷാരോൺ എന്ന പയ്യൻ രണ്ടു വട്ടം കൊല്ലപ്പെട്ടിരിക്കുന്നു. ഒരിക്കൽ പ്രണയ പാത്രത്തിൽ വിഷം ചാലിച്ച് ഒരു രാക്ഷസി ഇഞ്ചിഞ്ചായി കൊന്നു. ഇപ്പോഴിതാ ആ കൊടും വഞ്ചകിയുടെ കൊഞ്ചലിൽ മയങ്ങി, അവളെ അരുമയായി പരിലാളിക്കുന്ന നീതി നിർവ്വഹണം ഒരിക്കൽ കൂടി ആ പയ്യൻ്റെ ആത്മാവിനെയും കൊന്നിരിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (20 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (3 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends