ചന്ദ്രഗ്രഹണത്തിന് പിന്നാലെ കടൽ ഉൾവലിഞ്ഞു; വർക്കല പാപനാശത്ത് കടൽ ഉൾവലിഞ്ഞ പ്രദേശങ്ങളിലുള്ളവർ കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി ജില്ലാ കളക്ടർ ജെറോമിക് ജോർജ്

വർക്കല പാപനാശത്ത് കടൽ ഉൾവലിഞ്ഞു. ആയതിനാൽ തന്നെ ഈ പ്രദേശങ്ങളിലുള്ളവർ കടലിൽ ഇറങ്ങരുതെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിക്കുകയുണ്ടായി. ബീച്ചിൽ ബലി മണ്ഡപത്തിനു സമീപമാണ് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞത്. പ്രാദേശിക പ്രതിഭാസം മാത്രമാണ് കടൽ ഉൾവലിയാൻ കാരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ല. തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടോ ഇന്ത്യൻ തീരത്ത് കഴിഞ്ഞ ദിവസം വൈകിട്ടോടെ നടന്ന ചന്ദ്രഗ്രഹണം കൊണ്ടോ ആകാം ഈ പ്രതിഭാസമെന്നും ദുരന്തനിവാരണ അതോറിട്ടി അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























