ഒഴിവായത് വന്‍ ദുരന്തം..... വാളയാറില്‍ നിര്‍ത്തിയിട്ട ലോറി ഡ്രൈവറില്ലാതെ പുറകോട്ട് ഉരുണ്ട് റോഡിന്റെ മറുവശം കടന്ന് ഇടിച്ചു നിന്നു...

ഒഴിവായത് വന്‍ ദുരന്തം..... വാളയാറില്‍ നിര്‍ത്തിയിട്ട ലോറി ഡ്രൈവറില്ലാതെ പുറകോട്ട് ഉരുണ്ട് റോഡിന്റെ മറുവശം കടന്ന് ഇടിച്ചു നിന്നു... വാളയാര്‍ ആര്‍.ടി.ഒ. ചെക്ക്പോസ്റ്റിന് സമീപമാണ് സംഭവം.
ഈ സമയത്ത് റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ചെക്ക്പോസ്റ്റില്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനാണ് നിര്‍ത്തിയത്.
ഡ്രൈവര്‍ ഇറങ്ങിയ ശേഷം ഗിയര്‍മാറിയതാണ് ലോറി പിറകോട്ട് പോകാന്‍ കാരണമായത്. ലോറിക്ക് ഹാന്‍ഡ് ബ്രെയ്ക്ക് ഇല്ലായിരുന്നുവെന്നും ഗിയറില്‍ തന്നെ പാര്‍ക്ക് ചെയ്തശേഷമാണ് താന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ഇറങ്ങിയതെന്ന് ഡ്രൈവര്‍.
ഇതിനിടെ ഗിയര്‍ ന്യൂട്രലിലേക്ക് വീണ് റോഡും കടന്ന് വാഹനം പിന്നോട്ട് പോയി.
"
https://www.facebook.com/Malayalivartha


























