Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

റിസോട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ ? ​ഗ്രീഷ്മയ്ക്ക് കുരുക്ക് മുറുക്കാൻ ഷാരോണുമായി ഒന്നിച്ച് താമസിച്ച തൃപ്പരപ്പ് ശിവക്ഷേത്രത്തിന് സമീപമുള്ള റിസോര്‍ട്ടില്‍ തെ‌ളിവെടുപ്പ്, ആകാശവാണിയിൽ എത്തിച്ച് ഗ്രീഷ്മയും ഷാരോണിന്‍റെ സഹോദരനും തമ്മിലുള്ള സംഭാഷണം...ഗ്രീഷ്മ ഷാരോണിന് വാട്സ്ആപ് അയച്ച ശബ്ദ സന്ദേശങ്ങൾ എന്നിവ് പരിശോധിക്കും...!

09 NOVEMBER 2022 10:26 AM IST
മലയാളി വാര്‍ത്ത

ഷാരോണ്‍ വധക്കേസിൽ പ്രതി ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഷാരോണുമായി ഗ്രീഷ്മ ഒന്നിച്ച് യാത്ര ചെയ്ത സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഷാരോണുമായി പ്രണയത്തിലായിരുന്നപ്പോൾ ഒരുമിച്ച് സഞ്ചരിച്ചിരുന്ന സ്ഥലങ്ങളിൽ അന്വേഷണ സംഘം ഇന്നും ഗ്രീഷ്മയുമായി തെളിവെടുപ്പ് തുടരും. ഒപ്പം ഗ്രീഷ്മയുടെ ശബ്ദപരിശോധന നടത്തുന്നതിനുള്ള നടപടികളു ഇന്ന് നടന്നേക്കും.

ഗ്രീഷ്മയും ഷാരോണിന്‍റെ സഹോദരനും തമ്മിലുള്ള സംഭാഷണം, ഗ്രീഷ്മ ഷാരോണിന് വാട്സ്ആപ് അയച്ച ശബ്ദ സന്ദേശങ്ങൾ എന്നിവയെല്ലാം പരിശോധന വിധേയമാക്കും. ആകാശവാണിയിൽ എത്തിച്ചാകും ശബ്ദപരിശോധന നടത്തുക.ഇന്നലെ തെളിവെടുപ്പ് ഉണ്ടായിരുന്നില്ല. ഗ്രീഷ്മയെ ചൊവ്വാഴ്ച തമിഴ്നാട്ടിലെ മാർത്താണ്ഡം, തൃപ്പരപ്പ് എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവെയ്ക്കുകയായിരുന്നു. ഇന്ന് ശബ്ദപരിശോധന ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കി തമിഴ്നാട്ടിൽ തെളിവെടുപ്പിനെത്തിക്കാനാണ് നീക്കം.

തുടർന്ന് ഇന്ന് ഗ്രീഷ്മയുമായി തൃപ്പരപ്പിലാണ് തെളിവെടുപ്പിനായി എത്തിക്കുക. ഷാരോൺ ഗ്രീഷ്മയെ താലി ചാർത്തിയ ശേഷം കോളേജ് ടൂറെന്ന് പറഞ്ഞ് തൃപ്പരപ്പ് ശിവക്ഷേത്രത്തിനു സമീപമുള്ള റിസോര്‍ട്ടില്‍ മൂന്നു ദിവസം താമസിച്ചിരുന്നതായി സൂചനയുണ്ട്. അതുകൊണ്ട് ഇരുവരും ഒന്നിച്ച് താമസിച്ച റിസോട്ടിലെത്തിച്ച് അതി നിർണായകമായ തെളിവ് ശേഖരിക്കും. ഇരുവരും ഒന്നിച്ചുപോയ മാര്‍ത്താണ്ഡത്തും തെളിവെടുപ്പ് നടത്തും.

തെളിവെടുപ്പിനായി പോലീസ് സംഘം ഗ്രീഷ്മയെ തിങ്കളാഴ്ച വെട്ടുകാട്ടെത്തിച്ചപ്പോഴാണ് കൂസലും സങ്കോചവുമില്ലാതെ കുറ്റസമ്മതം നടത്തിയത്.കുറ്റങ്ങളെല്ലാം സമ്മതിച്ചു. ബൈക്കില്‍ കയറ്റിയാണ് തന്നെ ഇവിടേക്ക് കൊണ്ടുവന്നതെന്നും ഷാരോണ്‍ നിര്‍ബന്ധിച്ചാണ് താലി കെട്ടിയതെന്നും ഗ്രീഷ്മ പറഞ്ഞു. വെട്ടുകാട് പള്ളിയിലും പരിസരത്തും ഇവര്‍ വിശ്രമിച്ച വേളി ടൂറിസ്റ്റ് വില്ലേജിലുമായാണ് തെളിവെടുപ്പു നടത്തിയത്.

ഒരു വിമുഖതയുമില്ലാതെയാണ് ഗ്രീഷ്മ കാര്യങ്ങള്‍ വിവരിച്ചത്. ചിരിച്ചു കൊണ്ടാണ് പൊലീസുകാരോടു ഓരോ കാര്യങ്ങളും ഗ്രീഷ്മ വിവരിച്ചത്. ഓരോ ചിത്രവും വിഡിയോയും എടുത്ത സ്ഥലങ്ങള്‍ കാണിച്ചു കൊടുത്തതിനൊപ്പം അന്ന് അവിടെ വച്ചു കണ്ട പരിചയക്കാരെ കുറിച്ചും വിശദീകരിച്ചു. അവിടെ ഭക്ഷണം കഴിക്കാന്‍ പോയ ഹോട്ടലും പൊലീസിന് കാട്ടിക്കൊടുത്തത്.

തെളിവെടുപപ്പിന്റെ ആദ്യ ദിനം കുറ്റകൃത്യം നടന്ന തമിഴ്നാട്ടിലെ രാമവർമ്മൻ ചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വീട്ടില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ ഷോരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കഷായം എങ്ങനെയാണ് തയ്യാറാക്കിയതെന്ന് പോലും വളരെ കിറുകൃത്യമായി പോലീസിന് പറഞ്ഞ് കൊടുത്തു. ഇതിൽ തെളിവെടുപ്പിനിടെ ഷാരോണ്‍ വന്ന ദിവസത്തെ സംഭവങ്ങള്‍ ഗ്രീഷ്മ വിശദീകരിച്ചു.

ഇക്കഴിഞ്ഞ പതിനാലാം തീയതി ഷാരോണിനെ വീട്ടിലേക്ക് വാട്‌സ് ആപ്പ് ചാറ്റ് വഴി വിളിച്ചു വരുത്തുകയായിരുന്നു. ഷാരോണ്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കഷായത്തില്‍ കളനാശിനി കലര്‍ത്തി വീട്ടിലെ ഹാളിന് സമീപത്തായി ഷാരോണ്‍ കാണുന്ന തരത്തില്‍ സൂക്ഷിച്ചു. സംസാരവിഷയം പതിയെ കഷായത്തിലേക്ക് ഗ്രീഷ്മ എത്തിച്ചു. കഷായത്തിന്‍റെ കയ്പ് സംബന്ധിച്ചു നടന്ന സംസാരത്തിനിടയില്‍ സംശയമുണ്ടെങ്കില്‍ കഷായം കുടിച്ചു നോക്കെന്ന് ഷാരോണിനോട് പറഞ്ഞു.

തുടര്‍ന്ന് കഷായം എടുത്ത് നല്‍കുകയായിരുന്നു. കഷായം കുടിച്ച ഉടനെ ഷാരോണ്‍ ഛര്‍ദ്ദിക്കുകയും അത് കയ്പ് മൂലമാണെന്ന് പറഞ്ഞ് ജ്യൂസും നല്‍കിയതായാണ് ഗ്രീഷ്മയുടെ വെളിപ്പെടുത്തല്‍. വീട്ടില്‍ നടത്തിയ തെളിവെടുപ്പിനിടയില്‍ ഈ രംഗങ്ങള്‍ അന്വേഷണസംഘത്തിന് മുന്നില്‍ പുനരാവിഷ്‌കരിക്കുകയും ചെയ്തു.

കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിന്‍റേതെന്ന് സംശയിക്കുന്ന പൊടിയും പൊലീസിന് ഇവിടെ നിന്ന് കിട്ടി. ഈ പൊടിയാണോ കഷായത്തിന് ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ അറിയാനാകു. വീടിനുള്ളില്‍ നടന്ന തെളിവെടുപ്പ് പോലീസ് സംഘം പൂര്‍ണമായും ചിത്രീകരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (17 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends