Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

'ദളിതരെ ചതിച്ചേ, അവരുടെ ആനുകൂല്യം തട്ടിയെടുത്തേയെന്ന് കരയുന്ന ടീമുകളിലാരെങ്കിലും മുക്കിലും മൂലയിലും തളിർത്തു പൂത്തു നില്ക്കുന്ന, ദളിതരെ ഒരു വിധത്തിലും അടുപ്പിക്കാത്ത 100 ശതമാനവും സംവരണാടിസ്ഥാനത്തിൽ മാത്രം നിയമനം നടക്കുന്ന , സർക്കാർ ശമ്പളം കൊടുക്കുന്ന എയ്ഡഡ് മേഖലയെ കുറിച്ച് മിണ്ടുന്നുണ്ടോ?....' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

09 NOVEMBER 2022 10:39 AM IST
മലയാളി വാര്‍ത്ത

തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ശരിവെച്ചത്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103–ാം ഭേദഗതിക്കെതിരായ ഹർജികളിലാണ് സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. 103–ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ മുന്നാക്ക സംവരണം സംബന്ധിച്ച ഭേദഗതിയെന്നായിരുന്നു ബെഞ്ച് പരിഗണിച്ചത്.

എന്നാൽ ഇപ്പോഴിതാ ദളിതരെ ചതിച്ചേ, അവരുടെ ആനുകൂല്യം തട്ടിയെടുത്തേയെന്ന് കരയുന്ന ടീമുകളിലാരെങ്കിലും മുക്കിലും മൂലയിലും തളിർത്തു പൂത്തു നില്ക്കുന്ന, ദളിതരെ ഒരു വിധത്തിലും അടുപ്പിക്കാത്ത 100 ശതമാനവും സംവരണാടിസ്ഥാനത്തിൽ മാത്രം നിയമനം നടക്കുന്ന , സർക്കാർ ശമ്പളം കൊടുക്കുന്ന എയ്ഡഡ് മേഖലയെ കുറിച്ച് മിണ്ടുന്നുണ്ടോ? എന്ന് ചോദിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

സംവരണം എന്ന വാക്കിന്, അതിൻ്റെ ആനുകൂല്യങ്ങൾക്ക് ആകെ യോഗ്യരായിട്ടുള്ള ഒരേ ഒരു വിഭാഗം ഇന്ത്യയിലെ ആദിവാസി - ഗോത്ര -ഗിരി വർഗ്ഗത്തിലുള്ളവർ മാത്രമാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്. സത്യത്തിൽ ഭരണഘടനാ ശില്പിയായ അംബേദ്കർ വിഭാവനം ചെയ്ത സംവരണവും അത് തന്നെയായിരുന്നു. സമൂഹത്തിൻ്റെ ജാതീയപരമായ ഇടപെടലുകൾ കൊണ്ട് വളരെ താഴെയുള്ള സാമൂഹ്യാവസ്ഥയിൽ കഴിയേണ്ടി വന്ന ഒരു വിഭാഗത്തിൻ്റെ ഉന്നമനത്തിനായുള്ള വളരെ ഹൃദ്യമായ ഒരു കരുതലായിരുന്നു ആ സംവരണം. അവിടെ ഒരിക്കലും "സമ്പത്ത് " എന്ന ഘടകം ഉണ്ടായിരുന്നില്ല. വെറും പത്തു വർഷത്തേയ്ക്ക് എന്ന രീതിയിൽ മാത്രം കൊണ്ടുവന്ന സംവരണം എന്ന തത്വം ആ കാലയളവിനുള്ളിൽ അത് പ്രായോഗികമാകുന്നില്ലെങ്കിൽ മാത്രം നീട്ടാം എന്ന നിർദേശവും മുന്നോട്ട് വച്ചിരുന്നു.

പക്ഷെ അതൊരിക്കലും എഴുപത്തഞ്ച് വർഷം എന്ന നീണ്ട കാലയളവിനു ശേഷവും ആർക്ക് വേണ്ടി സംവരണം തത്വം കൊണ്ടുവന്നോ അവർക്കും അവരുടെ വിഭാഗത്തിനും യാതൊരു മാറ്റവും കൊണ്ടുവന്നില്ലെന്ന തിരിച്ചറിവിൽ എത്തുമ്പോൾ അംബേദ്കർ വിഭാവനം ചെയ്ത ആ തത്വത്തിന് എന്ത് പ്രസക്തി?

സംവരണം എന്ന തത്വത്തിൽ വെള്ളം ചേർത്ത് ദളിത്-ആദിവാസി സമൂഹത്തെ ചതിച്ചത് മണ്ഡൽ കമ്മിഷനാണ്. ന്യൂനപക്ഷ- ഒ.ബി.സി സംവരണങ്ങളിലൂടെ സാമ്പത്തിക സംവരണത്തിൻ്റെ ആവരണം ഇടാൻ കഴിഞ്ഞുവെന്നതാണ് മണ്ഡൽ കമ്മിഷൻ്റെ ആദ്യ പാളിച്ച. നോൺ- ക്രിമിലെയർ എന്ന നിർജ്ജീവ പാളി കൊണ്ടുവന്നെങ്കിലും ആ പാളി പലർക്കും ചൂഷണത്തിൻ്റെ രക്ഷാ കവചമാകുകയാണ് ചെയ്തത്. വരുമാന ശ്രോതസ്സ് കൃത്യമായി ഗണിക്കുന്ന ഒരു സിസ്റ്റം ഇല്ലാതെ പോയതിനാൽ അർഹതയില്ലാത്ത പലരും , അതായത് OBC യിൽ തന്നെയുള്ള ഈഴവ ജാതിയും ന്യൂനപക്ഷസമുദായത്തിലുള്ള മുസ്ലീം സമുദായവും ഈ സംവരണത്തിൻ്റെ ഏറ്റവും നല്ല consumerട ആയി മാറിയെന്നതാണ് സത്യം. അവിടെയും പിൻതള്ളപ്പെട്ടത് ആദിവാസി -ഗോത്ര സമൂഹത്തിലെ അർഹതയുള്ളവരായിരുന്നു.

ഇനി നമ്മുടെ പൊതുബോധത്തിൽ ആണ്ടുപോയ ചില ഫേക്ക് ചിന്തകളുണ്ട്. സംവരണം എന്നു കേട്ടാലുടൻ പുച്ഛ രസത്തോടെ ചുണ്ടുകോട്ടി നമ്മൾ നോക്കുന്നത് നമുക്ക് ചുറ്റിലുമുള്ള SC - ST കാരെയാണ്. അങ്ങനെ നോക്കാൻ നമ്മെ ശീലിപ്പിച്ചത് ഇവിടുത്തെ രാഷ്ട്രീയ നേതൃത്യങ്ങളും സംവരണ ആനുകൂല്യങ്ങൾ അർഹമില്ലാതെ വാങ്ങി ശീലിച്ച ചില സമുദായങ്ങളുമാണ്. നിലവിൽ ഇവിടുത്തെ സംവരണം ശരിക്കും ഇങ്ങനെയാണ് -ST - 2 %

SC - 8%, മുസ്ലീം - 12%, ഈഴവ-14%,ലാറ്റിൻ - 2%, മുന്നോക്കം - 10%.. സത്യത്തിൽ ഏറ്റവും കുറച്ച് സംവരണമുള്ളത് ഏറ്റവും പാവങ്ങളായ പട്ടിക വർഗ്ഗ ആദിവാസികൾക്കാണ്. സംവരണത്തിന് എന്തുകൊണ്ടും ഏറ്റവും അർഹരായവർക്ക് വെറും രണ്ട് ശതമാനം മാത്രം. ഈ ടT എന്നു പറയുമ്പോൾ അതിൽ എത്രയോ ജാതികൾ ഉൾപ്പെടുന്നുണ്ട് എന്നോർക്കണം. 64 പട്ടികവർഗ്ഗ ആദിവാസി സമൂഹങ്ങൾക്ക് കൂടി ആകെ രണ്ട് ശതമാനം മാത്രം.. നാനാജാതിയിലുള്ള ദളിത് ജനതയ്ക്കാവട്ടെ വെറും എട്ട് ശതമാനം. അതിൽ തന്നെ ചില വിഭാഗക്കാർക്ക് മാത്രം തുടർച്ചയായ സംവരണം ലഭിക്കുന്നു. അവർ മാത്രം ഉയർന്ന ജീവിതനിലവാരത്തിൽ നില്ക്കുന്നു.

സംവരണം എന്നു കേൾക്കുന്ന മാത്രയിൽ പൊതുസമൂഹത്തിൻ്റെ ചുഴിഞ്ഞ നോട്ടത്തിന് പാത്രമാകുന്നവർ ആ 2 ഉം 8 ഉം ശതമാനം ആളുകളാണെന്ന സത്യത്തിനൊപ്പം അവരെ അങ്ങനെ ചുഴിഞ്ഞു നോക്കാൻ മുന്നിൽ നില്ക്കുന്നത് വെറും സാമുദായിക നേതാക്കളുടെ വോട്ട് കാട്ടിയുള്ള കച്ചവടത്തിൽ വീണത് കൊണ്ടുമാത്രം പിന്നീട് സർക്കാരുകൾ വച്ചു നിട്ടിയ സാമ്പത്തിക സംവരണപാത്രത്തിൽ തലയിട്ട് ആനുകൂല്യപാൽ മോന്തിയ ടീമുകൾ ആണെന്നതാണ് യാഥാർത്ഥ്യം.

ഇനി ഇന്നത്തെ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവർക്കുള്ള സംവരണത്തെ കുറിച്ചാണെങ്കിൽ ന്യൂനപക്ഷ- OBC വിഭാഗങ്ങൾക്ക് , പ്രത്യേകിച്ച് ഈഴവർക്കും മുസ്ലീമുകളിലെ തന്നെ കൂടിയ ശ്രേണിയിൽപ്പെട്ട മരയ്ക്കാർ, പഠാണികൾക്കുമൊക്കെ സാമ്പത്തിക സംവരണത്തിന് അർഹതയുണ്ടെങ്കിൽ എന്തുകൊണ്ട് അവർക്കും ആയി കൂടാ? ഒരേ സമയം ജാതിക്കെതിരെ സംസാരിയ്ക്കുകയും സമൂഹത്തെ ജാതിയമായി ഭിന്നിപ്പിച്ചു വോട്ടു തേടുകയും ചെയ്ത രാഷ്ട്രീയ നേതൃത്വങ്ങൾക്ക് മുന്നോക്ക സംവരണത്തെ എങ്ങനെ എതിർക്കാൻ കഴിയും? സംവരണമെന്ന പൊതുതത്വത്തിൽ നേരത്തെ നുഴഞ്ഞു കയറിയ, മണ്ഡൽ കമ്മിഷന് കൈയ്യടിച്ച സംഘടിത മതക്കാർക്കും സമുദായത്തിനും മുന്നോക്ക സംവരണത്തിനെതിരെ വിരൽ ചൂണ്ടാൻ എന്തധികാരം? മണ്ഡൽ കമ്മിഷൻ നടപ്പാക്കിയപ്പോൾ കരയാതിരുന്ന ദളിത് സ്നേഹികൾ ഇപ്പോൾ ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് ആർക്കാണറിയാത്തത്? പേരിനൊപ്പം ഒരു ജാതിവാൽ കണ്ടാൽ പോലും ഹാലിളകി ഹെജിമണിയേ എന്നാർത്തിരമ്പുന്നവരാണ് മുന്നോക്ക സംവരണം എന്ന് കേട്ടപ്പോൾ ജാതീയതയെ ഭരണഘടന തുണയ്ക്കുന്നേ എന്ന് കരയുന്നത് എന്നതാണ് കോമഡി.

NB : ദളിതരെ ചതിച്ചേ, അവരുടെ ആനുകൂല്യം തട്ടിയെടുത്തേയെന്ന് കരയുന്ന ടീമുകളിലാരെങ്കിലും മുക്കിലും മൂലയിലും തളിർത്തു പൂത്തു നില്ക്കുന്ന, ദളിതരെ ഒരു വിധത്തിലും അടുപ്പിക്കാത്ത 100 ശതമാനവും സംവരണാടിസ്ഥാനത്തിൽ മാത്രം നിയമനം നടക്കുന്ന , സർക്കാർ ശമ്പളം കൊടുക്കുന്ന എയ്ഡഡ് മേഖലയെ കുറിച്ച് മിണ്ടുന്നുണ്ടോ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (19 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends