Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടുകൊമ്പനെ നിരീക്ഷിക്കാന്‍ വനം വകുപ്പിന്റെ തീരുമാനം.... പൊതുവേ ശാന്തനായ പടയപ്പ കഴിഞ്ഞ ദിവസങ്ങളില്‍ അക്രമാസക്താനായതിനെ തുടര്‍ന്നാണ് കാട്ടാനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് വനംവകുപ്പ്

09 NOVEMBER 2022 11:05 AM IST
മലയാളി വാര്‍ത്ത

'പടയപ്പയെ' നിരീക്ഷിക്കാന്‍ വനം വകുപ്പിന്റെ തീരുമാനം. പൊതുവേ ശാന്തനായ പടയപ്പ കഴിഞ്ഞ ദിവസങ്ങളില്‍ അക്രമാസക്താനായതിനെ തുടര്‍ന്നാണ് കാട്ടാനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ .

കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി എക്കോ പോയിന്റിന് സമീപം റോഡിലിറങ്ങിയ പടയപ്പ ഏറെ നേരം ഗതാഗത തടസ്സമുണ്ടാക്കി. ഇത്തരം സമയങ്ങളില്‍ റോഡില്‍ നില്‍ക്കുന്ന ആനയെ വാഹനങ്ങളിലൂടെ അടുത്ത് ചെന്ന് പ്രകോപിപ്പിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് .

പടയപ്പയെന്ന് വിളിക്കുന്ന കാട്ടുകൊമ്പന്‍ മൂന്നാര്‍ നിവാസികള്‍ക്ക് വളരെയേറെ പരിചിതനാണ്. പാതയോരങ്ങളിലും ജലാശയത്തിന് സമീപങ്ങളിലുമൊക്കെ ഇറങ്ങുന്ന ഈ കാട്ടുകൊമ്പന്‍ സാധാരണ ആളുകളെ ഉപദ്രവിക്കാറില്ല. ഒന്നര വര്‍ഷമായി ഉള്‍ക്കാട്ടിലായിരുന്ന പടയപ്പ രണ്ടാഴ്ച മുമ്പാണ് മാട്ടുപ്പെട്ടി മേഖലയില്‍ പ്രത്യക്ഷപ്പെട്ടത്.

ഇതിന് ശേഷമാണ് മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, പാലാര്‍ എന്നിവിടങ്ങളില്‍ ഇറങ്ങി ഒട്ടേറെ കടകള്‍ തകര്‍ത്തതും പട്ടാപ്പകല്‍ നടുറോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയതും. ഇതിനെ തുടര്‍ന്നാണ് കാട്ടുകൊമ്പനെ നിരീക്ഷിക്കാനായി വനം വകുപ്പ് തീരുമാനമെടുത്തത്.

കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി ഡാമിനു സമീപം ആന കടകള്‍ തല്ലിതകര്‍ത്തിരുന്നു. ആളുകള്‍ പ്രകോപിപ്പിക്കുന്നതാണ് പടയപ്പ അക്രമകാരിയാകാനുള്ള കാരണമെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഹോണ്‍ മുഴക്കിയോ, മൊബൈല്‍ ഫോണിന്റെ ഫ്‌ലാഷ് മിന്നിച്ചോ ആനയെ ശുണ്ഠിപിടിപ്പിക്കരുതെന്നാണ് നിര്‍ദേശം. ആനയെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും വനംവകുപ്പ് അറിയിച്ചു. ആനയുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ രണ്ട് വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ട്.


വന്യജീവികള്‍ റോഡിലേക്ക് ഇറങ്ങി നില്‍ക്കുമ്പോള്‍ അവയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വാഹനങ്ങളില്‍ അവയുടെ സമീപത്ത് പോകുന്നത് നല്ല പ്രവണതയല്ലെന്ന് ഡിഫിഷണന്‍ ഫോറസ്റ്റ് ഓഫിസര്‍ പറഞ്ഞു. പടയപ്പ അക്രമകാരിയായോ എന്ന കാര്യം വിശദമായി നിരീക്ഷിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (4 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (4 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (4 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (4 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (4 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (5 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (5 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (6 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (7 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (7 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (7 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (7 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (8 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (8 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (8 hours ago)

Malayali Vartha Recommends