തൃശൂരും കൊടുക്കൂല്ലാ; നികുതിയും കൊടുക്കൂല്ലാ ! ഞാൻ നികുതി കൊടുത്താൽ തൃശൂരും കേരളവും നന്നാവും; കേരളം നന്നായാൽ ഇന്ത്യ നന്നാവും; ഇന്ത്യ നന്നായാൽ മോദിയും കൂടെ സുരേഷ് ഗോപിയും നന്നാവും; അങ്ങനെ എൻ്റെ ചെലവിൽ അവര് നന്നാവണ്ടാ! നിമിഷ സജയനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

പ്രമുഖ നടി നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ണാന്, ത്രിസൂർ, ണികുതി...!
തൃശൂരും കൊടുക്കൂല്ലാ; നികുതിയും കൊടുക്കൂല്ലാ ! ഞാൻ നികുതി കൊടുത്താൽ തൃശൂരും കേരളവും നന്നാവും; കേരളം നന്നായാൽ ഇന്ത്യ നന്നാവും ; ഇന്ത്യ നന്നായാൽ മോദിയും കൂടെ സുരേഷോപിയും നന്നാവും. അങ്ങനെ എൻ്റെ ചെലവിൽ അവര് നന്നാവണ്ടാ! എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
അതേസമയം നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജൻസ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവർക്ക് സമൻസ് നൽകുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായർ ഹാജരാവുകയും ചെയ്തു . വരുമാനം രേഖപ്പെടുത്തിയതിൽ പിശക് സംഭവിച്ചതായി അവർ സമ്മതിച്ചു . എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ നിമിഷ സജയൻ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് .
ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണർ (ഐബി ) യുടെ അന്വേഷണ റിപ്പോർട്ട് പുറത്തു വിടുന്നു . സംസ്ഥാനത്തെ ന്യൂ ജനറേഷൻ സിനിമാക്കാർ നികുതി അടക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് ഞാൻ നേരത്തെ ആവശ്യപ്പെട്ടപ്പോൾ വിവാദമാക്കിയ ആളുകൾ തന്നെയാണ് നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നത് .
https://www.facebook.com/Malayalivartha























