കണ്ണൂർ സെൻട്രൽ ജയിലിൽ സംഘർഷം; തടവുകാർ തമ്മിൽ ഏറ്റുമുട്ടി : രണ്ട് തടവുകാർക്ക് പരിക്കേറ്റു

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം നടക്കുന്നതായി റിപ്പോർട്ട്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തുടർന്ന് ജയിലിൽ നടന്ന സംഘർഷത്തിനിടെ രണ്ട് പേർക്ക് പരിക്കേറ്റു. ഗുണ്ടാ നേതാക്കൾ തമ്മില്ലുള്ള സംഘർഷമാണ് ഉണ്ടായത്.
അതേസമയം ഗുണ്ടാ ആക്ടിൽ അറസ്റ്റിലായ തൃശൂർ സ്വദേശികളായ ഷെഫീഖ്, ഷിജോ എന്നിവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. മാത്രമല്ല ബിജെപി പ്രവർത്തകരും ഗുണ്ടാ ആക്ടിൽ ജയിലിൽ കഴിയുന്നവരും തമ്മിലാണ് ഏറ്റുമുട്ടിയത്.
ജയിലിൽ കഴിയുന്ന ബിജെപി പ്രവർത്തകനായ ബാർബറെ ആക്രമിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ, കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























