വിഴിഞ്ഞം പദ്ധതിയില്‍ മന്ത്രി കെ. ബാബു കോടികള്‍ വാങ്ങിയെന്ന് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തല്‍

ബാര്‍ കോഴ ആരോപണത്തിനു പിന്നാലെ എക്‌സൈസ് മന്ത്രി കെ. ബാബുവിന് നേരെ ഗുരുതരമായ അഴിമതി ആരോപണം. മാതൃഭൂമിയിലെ ചാനല്‍ ചര്‍ച്ചകള്‍ക്കിടെ അഡ്വ. ജയശങ്കറാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ കോണ്‍ഗ്രസിലെ ഒരു വക്താവാണ് തന്നോട് ഇക്കാര്യം സ്വകാര്യമായി പറഞ്ഞതെന്ന് ജയശങ്കര്‍ പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയില്‍ ബാബു കോടികള്‍ വാങ്ങിയെന്നാണ് ആ വക്താവ് പറഞ്ഞത്. എന്നാല്‍ ആ വക്താവ് അജയ് തറയില്‍ അല്ലേയെന്ന അവതാരകനായ വേണു ചോദിച്ചപ്പോള്‍ ജയശങ്കര്‍ ചിരിക്കുകയാണ് ചെയ്തത്.
എന്തായാലും കെ.എം. മാണി രാജി വച്ചതോടു കൂടി ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍ ബാബുവിലാണ്. ബാറിന്റെ കാര്യത്തില്‍ മാണി രാജി വച്ചപ്പോഴും ആരോപണ വിധേയനായ വകുപ്പ് മന്ത്രിയ്ക്ക് ഒരു കോട്ടവും സംഭവിച്ചില്ല. അതേസമയം ബാബുവിനെതിരെ ശക്തമായ ആരോപണവുമായി ബിജു രമേശ് രംഗത്തെത്തി. മാത്രമല്ല മറ്റ് ബാര്‍ ഉടമകളും ബാബുവിനെതിരെ രംഗത്തെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha