Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

മേയറുടെ കത്ത് സിപിഎം പകരക്കാരനെ തിരയുന്നു

10 NOVEMBER 2022 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി

മേയറുടെ കത്തിന്റെ എഴുത്തുകാരനെ കിട്ടി
കേരളത്തില്‍ സമരങ്ങളുടെ വേലിയേറ്റം തീര്‍ത്തു കൊണ്ടിരിക്കുന്ന മേയറുടെകത്ത് എവിടെ നിന്ന് വന്നു എന്നതിനെ കുറിച്ച് വ്യക്തമായ ധാരണകള്‍ സിപിഎം ന് ലഭിച്ചിട്ടുണ്ട്. കത്തെഴുതിയത് ആര്യ രാജേന്ദ്രനല്ലെന്ന് ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും മേയറുടെ ലറ്റര്‍പാഡും, സീലും ഒപ്പും ഉപയോഗിച്ചതാരെന്ന ചോദ്യം ബാക്കി നില്ക്കുന്നു. കത്തെഴുതി നല്കിയത് ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ്. അദ്ദേഹം കത്ത് കിട്ടിയിട്ടില്ലെന്നും കത്തെഴുതിയിട്ടില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രനും പറഞ്ഞു കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളോടും നാട്ടുകാരോടും മാത്രമാണ് ഇത് പറയുന്നത്. ക്രൈംബ്രാഞ്ച് സംഘത്തോടും കത്തെഴുതിയത് താനല്ലെന്ന മേയര്‍ പറഞ്ഞു കഴിഞ്ഞു. ക്രൈംബ്രാഞ്ച് മേയറുടെ മൊഴിയെടുത്തെങ്കിലും വ്യജമായി നിര്‍മ്മിച്ച കത്തിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിയില്‍ വന്‍ വിവാദങ്ങളുണ്ടാകുമെന്ന ഭയത്താല്‍ ആനാവൂരും നിശബ്ദത പാലിക്കുകയാണ്. എന്നാല്‍ കത്തിന്റെ പേരില്‍ കോര്‍പ്പറേഷനില്‍ നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ സമരം കഴിഞ്ഞ ദിവസവും തുടര്‍ന്നു. കോര്‍പ്പറേഷനില്‍ തള്ളിക്കയറാന്‍ ശ്രമിച്ചവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കുന്നുണ്ട്. എന്നാല്‍ മേയര്‍ രാജിവെയ്ക്കുന്നതുവരെ സമരം നടത്തുമെന്നാണ് ബിജെപിയും കോണ്‍ഗ്രസും പറയുന്നത്. അതുമല്ലെങ്കില്‍ തൊഴില്‍ രഹിതരോട് മേയര്‍ മാപ്പ് പറഞ്ഞാല്‍ സമരം അവസാനിപ്പിക്കുമെന്ന നിലയിലാണ് സമരക്കാര്‍. എന്നാല്‍ കത്ത് വിവാദം കൂടുതല്‍ വഷളാക്കെണ്ടന്നാണ് സിപിഎം തീരുമാനം. എകെജി സെന്ററില്‍ കത്ത് വിവാദത്തെ കുറിച്ച് ശക്തമായ ചര്‍ച്ചകളാണ് നടക്കുന്നത്. കത്തെഴുതിയ ആളെയും കത്ത് ജില്ല സെക്രട്ടറിയെ ഏല്‍പിച്ച വ്യക്തിയേയും സിപിഎം ജില്ല കമ്മിറ്റി തിരിച്ചറിഞ്ഞിട്ടുണ്ട്. കത്ത് തയ്യാറാക്കിയ നല്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതാണ്. പതിവായി ഇത്തരം കത്തുകള്‍ ജില്ല കമ്മിറ്റി ഓഫീസിലേയ്ക്ക അയക്കാറുണ്ട്. അല്ലെങ്കില്‍ മേയര്‍ നേരിട്ടെത്തി വിവരങ്ങള്‍ നല്കുകയും ചെയ്യും. ജോലി ഒഴിവുണ്ട് ആളെ തരൂ സഖാവേ എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മേയര്‍ ആര്യാരാജേന്ദ്രന്‍ ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തെഴുതിയത്. ഈ കത്ത് പാര്‍ട്ടി വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സജീവമായ പ്രചരിച്ചിരുന്നു. ബ്രാഞ്ച് സെക്രട്ടറിമാര്‍ ജോലി ആവശ്യമുള്ളവരുടെ ലിസ്റ്റും തയ്യാറാക്കിയിരുന്നു. അതിനിടയിലാണ് കത്തിന്റെ കോപ്പി പുറത്തായത്. സിപിഎം ന്റെ നഗരപരിധിയിലുള്ള ഏര്യാ കമ്മിറ്റി സെക്രട്ടറിയാണ് കത്ത് തയ്യാറാക്കി ആനാവൂരിന് നല്കിയത്. ഇത്തരത്തില്‍ കോര്‍പ്പറേഷനില്‍ നടക്കുന്ന കാര്യങ്ങള്‍ പാര്‍ട്ടിയെ അറിയിക്കാനും പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കോര്‍പ്പറേഷന്‍ ഭരണം മുന്നോട്ട് കൊണ്ടു പോകാനുമാണ് ജില്ല കമ്മിറ്റി തന്നെ ഈ ഏര്യാ സെക്രട്ടറിയെ കോര്‍പ്പറേഷന്‍ സെല്ലിന്റെ ചുതലക്കാരനായി നിയമിച്ചിരിക്കുന്നത്. അദ്ദേഹം ജില്ലാ കമ്മിറ്റി ഓഫീസിലിരുന്നാണ് കത്ത് തയ്യാറാക്കി സെക്രട്ടറിയ്ക്ക് കൈമാറിയതെന്നും സൂചനകള്‍ വരുന്നുണ്ട്. എന്നാല്‍ ജില്ല സെക്രട്ടറി വിശ്വസ്തരായ പാര്‍ട്ടി ഗ്രൂപ്പുകളിലേയ്ക്കാണ് കത്തിന്റെ പകര്‍പ്പ് അയച്ചത്. കത്ത് അതേപടിയാണ് അയച്ചത്. ജില്ല സെക്രട്ടറിയുടെ കത്ത കിട്ടാത്ത സിപിഎം ഗ്രൂപ്പുകാര്‍ മറ്റുള്ളവരില്‍ നിന്നും കത്ത് സംഘടിപ്പിച്ചാണ് മാധ്യമങ്ങള്‍ക്ക് കൈമാറിയതെന്നുമുള്ളസൂചനകള്‍ക്ക് അനുസൃതമായി തെളിവുകളും പുറത്തു വരുന്നുണ്ട്. എന്തായാലും സിപിഎം നും ജില്ല സെക്രട്ടറിയ്ക്കും മേയര്‍ക്കും കത്തിനെകുറിച്ചും കത്തെഴുതാന്‍ നിയോഗിച്ച ആളിനെ കുറിച്ചും വ്യക്തമായ ധാരണയുണ്ടെന്നാണറിയുന്നത്.
ആര്യാ രാജേന്ദ്രന്റെ അറിവോടെയാണ് കത്ത് തയ്യാറാക്കിയതെന്ന് വ്യക്തമാണ്. പോലീസിനോട് കേസെടുക്കാന്‍ ഇതുവരെ ആവശ്യപ്പെട്ടില്ലെന്നെത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ക്രൈംബ്രാഞ്ചിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കത്ത് തയ്യാറാക്കിയ വ്യകതിയെ പാര്‍ട്ടിക്കുള്ളിലും ശിക്ഷിക്കാനാവില്ല. അദ്ദേഹം പാര്‍ട്ടി തീരുമാനമാണ് നടപ്പിലാക്കിയത്. ആ സാഹചര്യത്തില്‍ കത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ എതെങ്കിലും ചാവേറിനെ കണ്ടെത്തുകയേ നിര്‍വ്വാഹമുള്ളൂ. അതിനായി പാര്‍ട്ടി തന്നെ ആളെ കണ്ടെത്തിയെന്നാണ് അറിയാന്‍ കഴിയുന്നത്. പാര്‍ട്ടിയുടെ വിഭാഗീയതയുടെ ഭാഗമായാണ് കത്ത് പുറത്തു വന്നതെന്ന് വ്യക്തമായിട്ടും പാര്‍ട്ടിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നതാണ് വസ്തുത. കേസില്‍ നിന്നും ആര്യാ രാജേന്ദ്രനെ രക്ഷിച്ചെടുത്തില്ലെങ്കില്‍ താല്കാലിക നിയമനത്തിന്റെ പേരില്‍ സര്‍ക്കാരും വെട്ടിലാകും. പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തു വരുമെന്നതിനാല്‍ കേസ് തീര്‍ക്കാനായി ഏതെങ്കിലും പ്രതിയെ കൊടുത്ത് ഒതുക്കാനായി സിപിഎം തയ്യാറായതാണ് സൂചന. അതിനായി പാര്‍ട്ടി പ്രവര്‍ത്തകരെ തന്നെ വിലയ്‌ക്കെടുക്കാനാണ് പദ്ധതിയെന്നറിയുന്നു. പാര്‍ട്ടിയ്‌ക്കോ , മേയര്‍ക്കോ കുഴപ്പം പറ്റാത്ത രീതിയില്‍ കേസ് തീര്‍ക്കാനാണ് അണിയറ നീക്കം നടക്കുന്നത്. സംഭവത്തില്‍ ഹൈക്കോടതിയും വിശദീകരണം ചോദിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന് കേസ് എഴുതി തള്ളാനാവില്ലെന്നതാണ് വസ്തുത. എന്നാല്‍ ആനാവൂരിന് പകരം പുതിയ ജില്ല സെക്രട്ടറിയെ കണ്ടെത്തുന്നതിനുള്ള തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുന്നുണ്ട്. എങ്കിലും തല്കാലം പുതിയ സെക്രട്ടറിയെ കൊണ്ടുവരേണ്ടെന്നാണ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (24 minutes ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (38 minutes ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (55 minutes ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (1 hour ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (1 hour ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (14 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (15 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (17 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (17 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (19 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (19 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (19 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (19 hours ago)

Malayali Vartha Recommends