മേയറുടെ കത്ത് വിവാദം, മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ഉന്തും തള്ളും, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജെബി മേത്തര്‍ എം.പിയെ ആശുപത്രിയിലേക്ക് മാറ്റി

കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ഉണ്ടായ ഉന്തും തള്ളിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജെബി മേത്തര്‍ എം.പിയെ ആശുപത്രിയിലേക്ക് മാറ്റി. വിവിധ പ്രതിഷേധങ്ങള്‍ രണ്ടരമണിക്കൂറോളം നീണ്ടുനിന്നു.മേയറുടെ ചേമ്പറില്‍ തള്ളിക്കയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് പിടിച്ചുമാറ്റി.
കണ്ണീർ വാതകം പ്രയോഗിച്ചതോടെ നിരവധി പ്രവർത്തകർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതോടെ പ്രവർത്തകർ പൊലീസിന് നേരെ ഗോബാക് വിളികളുമായി എത്തി. സംഘർഷത്തിനിടെ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണയ്ക്ക് പരിക്കേറ്റു.മേയർ രാജിവെക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിക്ഷത്തിന്റെ തീരുമാനം.
അതേസമയം, കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസയച്ചു. പറയാനുള്ളത് കേട്ടശേഷം തീരുമാനമെടുക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.
ഹര്‍ജി ഈ നവംബര്‍ 25ന് വീണ്ടും പരിഗണിക്കും.താത്കാലിക നിയമനത്തിന് പാര്‍ട്ടി സെക്രട്ടറിക്ക് കത്ത് നല്‍കിയെന്ന ആരോപണത്തിലാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha


























