ബാറിനുള്ളിൽ സംഘര്‍ഷം: തർക്കത്തിനിടെ ബാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമം; രണ്ടുപേരെ അറസ്റ്റ് ചെയ്ത് പോലീസ്

തൃക്കൊടിത്താനത്ത് ബാറിനുള്ളിൽ സംഘര്‍ഷം. ബാറിനുള്ളിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പെരുന്ന ഫാത്തിമപുരം അമ്പാട്ട് വീട്ടില്‍ കണ്ണന്‍ (26), തൃക്കൊടിത്താനം പൊട്ടശ്ശേരി ആലുങ്കല്‍ വീട്ടില്‍ സതീഷ് കുമാര്‍ (49) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം സംഭവത്തിനു പിന്നാലെ തൃക്കൊടിത്താനം പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘർഷത്തിൽ പീടികപ്പടിയിലുള്ള ബാറിലെ ജീവനക്കാരനായ ബിജു എന്നയാളെയാണ് ഇവര്‍ ആക്രമിച്ചത്.
തുടർന്ന് എസ്.എച്ച്.ഒ ഇ. അജീബ്, എസ്.ഐ ബോബി വര്‍ഗീസ്, എ.എസ്.ഐ സാന്‍ജോ, ഷിബു, സി.പി.ഒമാരായ ജസ്റ്റിന്‍, സെല്‍വരാജ്, അനീഷ് ജോണ്‍, ജോഷി എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha


























