ആധാര്‍ എടുത്ത് പത്തുവര്‍ഷം കഴിഞ്ഞവര്‍ ആധാര്‍ വിവരം പുതുക്കണം

ആധാര്‍ എടുത്ത് പത്തുവര്‍ഷം പൂര്‍ത്തിയായവര്‍ ആധാര്‍ പുതുക്കണമെന്ന് യുഐഡിഎഐ. ഓണ്‍ലൈനായും അല്ലാതെയും വിവരങ്ങള്‍ പുതുക്കാമെന്ന് ഏജന്‍സി അറിയിച്ചു. ആധാര്‍ എടുത്ത് 10 വര്‍ഷത്തിനുശേഷവും പേര്, മേല്‍വിലാസം എന്നിവയില്‍ തിരുത്തലുകളില്ലാത്തവരാണ് പുതുക്കല്‍ നടത്തേണ്ടത്.
അക്ഷയകേന്ദ്രങ്ങള്‍ വഴിയും ആധാര്‍സേവനങ്ങള്‍ ലഭ്യമായ മറ്റ് കേന്ദ്രങ്ങള്‍ വഴിയും പുതുക്കാം. ഇതിനായി 50രൂപയാണ് ഫീസായി നല്‍കേണ്ടത്. തിരിച്ചറിയല്‍ രേഖ, താമസരേഖ എന്നിവ കൊണ്ടുവരണം.
https://www.facebook.com/Malayalivartha
























