ഗ്രീഷ്‌മയെ താലോലിച്ചു!പാറശ്ശാല പോലീസിനെഞെട്ടിച്ച് മുഖ്യന്റെ നീക്കം! വാ പൊളിച്ച് ജനങ്ങൾ !പോലീസുകാർക്ക് കൂട്ടത്തോടെ പണികിട്ടി! മുഖ്യന് ആഭ്യന്തരം കൈവിടുമോ?

സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് പണികിട്ടി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം നൽകി ഉത്തരവ്. നിലവിൽ വിജിലന്‍സിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലെയും അടക്കം 53 പൊലീസ് ഇന്‍സ്പെക്ടര്‍മാരെയാണ് മാറ്റിയത്.
അതേസമയം ഇതുസംബന്ധിച്ച ഉത്തരവ് ഡിജിപി അനില്‍കാന്ത് ഇന്ന് പുറത്തിറക്കി. മാത്രമല്ല സ്ഥലംമാറ്റപ്പെട്ടവരില്‍ പാറശാല എസ്എച്ച്ഒയും ഉള്‍പ്പെടുന്നുണ്ട്. എന്നാൽ പാറശാല ഇന്‍സ്‌പെക്ടര്‍ ഹേമന്ത് കുമാറിനെ വിജിലന്‍സിലേക്കാണ് മാറ്റിയത്. നേരത്തെ ഷാരോണ്‍ കേസ് അന്വേഷണത്തില്‍ പാറശാല പൊലീസ് വീഴ്ച വരുത്തിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. കൂടാതെ ഷാരോണ്‍ കേസില്‍ പ്രാഥമികാന്വേഷണം നടത്തിയ പാറശ്ശാല സിഐയായ ഹേമന്ത് ആയിരുന്നു.
എന്നാൽ ഷാരോണിന്റെ മരണത്തില്‍ പാറശ്ശാല പൊലീസ് ശരിയായരീതിയില്‍ അന്വേഷണം നടത്തിയില്ലെന്ന് ഷാരോണിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നത് അളിയാ വാർത്തയുമായിരുന്നു. ഇതേതുടർന്ന് കേസ അന്വേഷണത്തെ ന്യായീകരിച്ച് ഹേമന്ത് കുമാര്‍ സമൂഹമാധ്യമങ്ങളിലിട്ട ശബ്ദസന്ദേശവും വിവാദത്തിലേക്ക് നയിച്ചു.
ഇതേസമയം തന്നെ തിരുവനന്തപുരത്ത് പ്രഭാതസവാരിക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരേ അതിക്രമമുണ്ടായ സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേതുടർന്ന് മ്യൂസിയം സ്റ്റേഷനിലെ എസ്എച്ച്ഒ പി എസ് ധര്‍മജിത്തിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. അഞ്ചാലുംമൂട് സ്റ്റേഷനിലേക്കാണ് ധര്‍മജിത്തിനെ സ്ഥലംമാറ്റിയത്.
https://www.facebook.com/Malayalivartha
























