കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം യാത്ര ചെയ്യവേ ബൈക്ക് ഗട്ടറില്‍ വീണ് മറിഞ്ഞ് നഴ്‌സായ യുവതിയ്ക്ക് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... ഭര്‍ത്താവിനും കു്ഞ്ഞിനുമൊപ്പം യാത്ര ചെയ്യവേ ബൈക്ക് ഗട്ടറില്‍ വീണ് മറിഞ്ഞ് ബസ്സിനടിയില്‍ പെട്ട യുവതിയ്ക്ക് ദാരുണാന്ത്യം.
ഇരുമ്പനം ചുങ്കത്ത് വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് മാത്തൂര്‍ പല്ലന്‍ചാത്തന്നൂരില്‍ അമ്പാട് വീട്ടില്‍ ശിവന്റെ ഭാര്യ സുമ (32) ആണ് മരിച്ചത്.ഗുരുതര പരുക്കേറ്റ സുമയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബൈക്കോടിച്ചിരുന്ന ഭര്‍ത്താവും മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇരുമ്പനം ട്രാക്കോ കേബിള്‍ കമ്പനിയ്ക്കടുത്തുള്ള ഇടറോഡില്‍ ഇന്നലെ രാവിലെ 8 ഓടെയാണ് അപകടം നടന്നത്.
കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലില്‍ നഴ്സായ യുവതിയും കുടുംബവും അടുത്തിടെയാണ് കാക്കനാട് നിന്നും ഇരുമ്പനത്തേയ്ക്ക് താമസം മാറിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
അതേസമയം മറ്റൊരു സംഭവത്തില്‍ കുഞ്ഞിനെ പാലൂട്ടാനായി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോയ അധ്യാപികയാണ് അപകടത്തില്‍ മരിച്ചത്. മുരിങ്ങോടി മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്. റഷീദ ഓടിച്ചിരുന്ന സ്‌കൂട്ടറിനു പിന്നില്‍ മിനി ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
പേരാവൂരിലെ സ്വകാര്യ കംപ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപികയാണ് റഷീദ. ഇന്നലെ ഉച്ചഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ്സ് പ്രായമുള്ള ഇളയ കുഞ്ഞിനെ പാലൂട്ടുന്നതിനുമാണ് റഷീദ വീട്ടിലേക്കു പോയത്. പേരാവൂര്‍ ഇരിട്ടി റോഡിലുടെ പോകുമ്പോള്‍ സ്‌കൂട്ടറിനു പിന്നില്‍ അമിതവേഗതയിലെത്തിയ മിനി ലോറി ഇടിക്കുകയായിരുന്നു. ഉടന്‍ പേരാവൂരിലെ സൈറസ് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
" f
https://www.facebook.com/Malayalivartha
























