പരസ്ത്രീ ബന്ധം ആരോപിച്ചു പ്രകാശിന്റെ മരണം; ഫോൺ കിട്ടിയത് കൂട്ടുകാരന്റെ അടുത്ത് നിന്ന്; പൊലീസിന് വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരത്തു സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്നു ക്രൈംബ്രാഞ്ച്. പ്രതിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ പ്രകാശിന്റെ സഹോദരൻ പ്രശാന്തിന്റെ മൊഴി അനുസരിച്ചാണ് തുടരന്വേഷണം നടക്കുന്നത്.
പ്രകാശിൻെറ സഹോദരൻ പ്രശാന്ത് വിളപ്പിൽശാല പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് ഗുരുതരമായി വീഴ്ചവരുത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. കഴിഞ്ഞ ജനുവരി മൂന്നിനാണ് പ്രകാശ് വീട്ടിനുള്ളിൽ തൂങ്ങിമരിക്കുന്നത്. ആർഎസ്എസ് പ്രവർത്തകരായ സുഹൃത്തുക്കള്‍ മർദ്ദിച്ചതിനെ തുടർന്നാണ് സഹോദരൻ ജീവനൊടുക്കിയതെന്നായിരുന്നു സഹോദരന്റെ പരാതി. പ്രകാശിനെ മർദ്ദിച്ചുവെന്ന പരാതിയിൽ സമഗ്രമായ അന്വേഷണം നടന്നില്ലെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ. പ്രകാശിന് പരസ്ത്രീ ബന്ധം ആരോപിച്ച കേസ് അട്ടിമറിക്കാനാണ് ചിലർ ശ്രമിച്ചതെന്ന് പ്രശാന്തിന്റെ ആരോപണം.
പ്രകാശിൻെറ ഫോണ്‍ മൃതദേഹത്തിൽ നിന്നും കിട്ടിയിരുന്നില്ല.പിന്നീട് വിളപ്പിൽശാല പൊലീസ് ഫോണ്‍ മറ്റൊരു സുഹൃത്തിൽ നിന്നും കണ്ടെത്തി. പക്ഷെ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അന്ന് അയച്ചില്ല. കാട്ടക്കട കോടതിയിൽ നൽകിയിരുന്ന പ്രകാശിന്റെ ഫോണ്‍ തിരുവനന്തപുരം സിജെഎം കോടതി വഴിയാണ് ക്രൈം ബ്രാഞ്ച് ഫൊറൻസിക് ലാബിലേക്ക് അയച്ചത്. കേസന്വേഷണത്തിൽ നിർണായകമായേക്കാവുന്ന തെളിവുകള്‍ പ്രകാശിന്റെ ഫോണിൽ നിന്നും ലഭിക്കുമെന്ന വിശ്വാസം ക്രൈം ബ്രാഞ്ചിനുണ്ട്.
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ പ്രശാന്തിൻെറ മൊഴികളിൽ പറഞ്ഞിട്ടുള്ള കൂടുതൽ പേരെ ഇനി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. . സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതിയെന്ന സംശയിക്കുന്ന പ്രകാശിന്റെ കൂട്ടു പ്രതികളെക്കുറിച്ചും പ്രകാശിന്റെ മരണത്തിന് പിന്നിലെ കരണത്തിലുമാണ് ഇനി ക്രൈംബ്രാഞ്ചിന് വ്യക്തത വരുത്താനുള്ളത്.
https://www.facebook.com/Malayalivartha
























