അവരുടെ കാര്യം സസ്‌പെന്‍സ്... ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ജാമ്യത്തിനായി ശ്രമം; ഷാരോണും ഗ്രീഷ്മയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും കോടതിയില്‍; എപ്പോഴും ഒരു കാമുകന്‍ വേണമെന്ന നിര്‍ബന്ധം; നാലു പേരെ ഇതുവരെ പ്രണിയച്ചിട്ടുണ്ടെന്ന് ഗ്രീഷ്മ

പ്രണയിക്കുന്നത് തെറ്റാണോവെന്ന ഗ്രീഷ്മയുടെ ചോദ്യത്തിന് മുമ്പില്‍ അന്വേഷണ സംഘം പതറി. അതേസമയം കൊല്ലപ്പെട്ട ഷാരോണും ഗ്രീഷ്മയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് വ്യക്തമാക്കി യുവതിയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയെ സമീപിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മലകുമാരന്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ഇവര്‍ക്ക് ജാമ്യം കിട്ടാന്‍ സാധ്യതയേറെയാണ്. ഗ്രീഷ്മയും ഷാരോണും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് അറിയില്ലായിരുന്നു. കേസില്‍ പോലീസ് തങ്ങളെ പ്രതികളാക്കിയത് ഗ്രീഷ്മയെ സമ്മര്‍ദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാന്‍ വേണ്ടിയാണ്.
ഷാരോണ്‍ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞതെന്നും ജാമ്യഹര്‍ജിയില്‍ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മലകുമാരനും വ്യക്തമാക്കുന്നുണ്ട്. വിഷക്കുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണമാണെന്നും സിന്ധുവും നിര്‍മ്മലകുമാരനും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുമായി കഴിഞ്ഞ ദിവസം അന്വേഷണ സംഘം വെട്ടുകാട് പള്ളിയിലും ബീച്ചിലും തെളിവെടുപ്പ് നടത്തിയിരുന്നു.
ഷാരോണിനൊപ്പം പോയ സ്ഥലങ്ങള്‍ ഗ്രീഷ്മ ക്രൈംബ്രാഞ്ച് സംഘത്തിന് കാണിച്ച് നല്‍കി. വെട്ടുകാട് പള്ളിയില്‍ വെച്ച് താലികെട്ടിയതിന് ശേഷം ഷാരോണിനൊപ്പം താമസിച്ചതായും ഗ്രീഷ്മ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഗ്രീഷ്മ അന്വഷണത്തോട് സഹകരിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഷാരോണിനൊപ്പം ഗ്രീഷ്മ പോയ ഇടങ്ങളിലെല്ലാം വീണ്ടുമെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. കൂടുതല്‍ തെളിവ് ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
ഷാരോണിനെ പഠിച്ചിരുന്ന കോളേജില്‍ വച്ചും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഗ്രീഷ്മ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ ഇതുസംബന്ധിച്ച് മൊഴി നല്‍കിയത്. ഷാരോണ്‍ പഠിച്ചിരുന്ന നെയ്യൂര്‍ സിഎസ്ഐ കോളജിന്റെ ശുചി മുറിയില്‍ വച്ച് ഗ്രീഷ്മ ഗുളികകള്‍ ജ്യൂസില്‍ കലക്കി നല്‍കി. ഇതിനായി അമ്പതോളം ഗുളികകള്‍ തലേന്ന് തന്നെ കുതിര്‍ത്ത് കൈയ്യില്‍ കരുതിയിരുന്നു. പിന്നീട് ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ഈ ഗുളികകള്‍ ജ്യൂസില്‍ കലര്‍ത്തി 'ജ്യൂസ് ചലഞ്ച്' നടത്തി. ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോണ്‍ ഇത് തുപ്പിക്കളയുകയായിരുന്നുവെന്നാണ് യുവതി നല്‍കിയ മൊഴി.
അതേസമയം പത്താം ക്‌ളാസില്‍ പഠിക്കുമ്‌ബോഴാണ് താന്‍ പ്രണയ വലയില്‍ കുടുങ്ങിയതെന്ന് ഗ്രീഷ്മ പറഞ്ഞു. എപ്പോഴും ഒരു കാമുകന്‍ വേണമെന്ന നിര്‍ബന്ധം തനിക്ക് ഉണ്ടായിരുന്നു. ആദ്യ പ്രണയം സഹപാഠിയോട് ആയിരുന്നു. ആദ്യത്തേത് ഉള്‍പ്പെടെ നാലു പേരെ ഇതുവരെ പ്രണിയച്ചിട്ടുണ്ടെന്നും ഗ്രീഷ്മ മൊഴി നല്കി.
ഇതില്‍ ഷാരോണ്‍ ഉള്‍പ്പെടെ മൂന്ന് പേരെയും പ്രണയിക്കാന്‍ താന്‍ തന്നെയാണ് മുന്‍ കൈ എടുത്തത്. ഇതില്‍ ഷാരോണിന് മുന്‍പ് പ്രണിയച്ചിരുന്ന ഒരാളോടൊപ്പം ബൈക്കില്‍ പോയപ്പോഴാണ് ആക്‌സിഡന്റ് ഉണ്ടായതും മുന്‍ പല്ലിന് ക്ഷതമുണ്ടായതും. കാമുകന്മാരെ കുറിച്ച് പറഞ്ഞപ്പോഴും ഗ്രീഷ്മയുടെ മുഖത്ത് ഭാവ വ്യത്യാസം ഒന്നു ഉണ്ടായില്ലെന്നാണ് അന്വേഷണ സംഘത്തിലുള്ളവര്‍ പറയുന്നത്.
കാമുകന്മാരില്‍ നാട്ടിലുള്ള ഒരാളുമായി തീവ്ര പ്രണയത്തിലായിരുന്നു. ഇയാളുടെ പേരും വിവരങ്ങളും പോലും അന്വേഷണ സംഘത്തോടു പറഞ്ഞ ഗ്രീഷ്മ ഷാരോണ്‍ ഒഴികെ മറ്റു രണ്ടു പേരുടെ വിശാദാംശങ്ങള്‍ തുറന്ന് പറയാത്തത് അന്വേഷണ സംഘത്തില്‍ ചില സംശയങ്ങള്‍ ജനിപ്പിച്ചിട്ടുണ്ട്. ഇവരെല്ലാം ജീവിച്ചിരിക്കുന്നുവെന്ന് ഉറപ്പു വരുത്താനാകും പൊലീസ് ശ്രമിക്കുക. അതു കൊണ്ട് തന്നെ ഗ്രീഷ്മയുടെ എല്ലാ കാമുകന്മാരെയും കണ്ടെത്തും.
അതെസമയം ഇതില്‍ നാട്ടുകാരനായ കാമുകനെ അന്വേഷണ സംഘം ബന്ധപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഗ്രീഷ്മയുടെ അറസ്റ്റും മൊഴികളും ഒന്നും അയാള്‍ക്ക് വിശ്വസിക്കാനാവുന്നില്ല. ഇയാളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. ഗ്രീഷ്മയെ വിവാഹം കഴിക്കാന്‍ ഇരുന്ന നാഗര്‍കോവിലിലെ സൈനികനെ ജമ്മുവില്‍ നിന്നും വിളിച്ചു വരുത്താനുള്ള നോട്ടീസ് നല്കിയ ശേഷമാകും കാമുകന്മാരുടെ കാര്യത്തില്‍ വ്യക്തത വരുത്തുക. ഇതിനായി നാട്ടിലെ കാമുകനെ റൂറല്‍ എസ് പി ഓഫീസില്‍ വിളിച്ചു വരുത്തും.
"
https://www.facebook.com/Malayalivartha


























