Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ഗവർണറുടെ ഒപ്പ് കാത്ത് ഓർഡിനൻസ് രാജ്ഭവനിൽ; എന്താണ് ഈ ബില്ലിൽ അടുത്ത നീക്കം? ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ പുറത്താക്കാനുള്ള ക്യാബിനറ്റ് ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കും? ഇന്നത്തെ നീക്കം ഉറ്റുനോക്കി രാഷ്ട്രീയ കേരളം

14 NOVEMBER 2022 11:58 AM IST
മലയാളി വാര്‍ത്ത

ഗവർണറുടെ ഒപ്പ് കാത്ത് ഒരു ബില്ല് രാജ്ഭവനിൽ കിടക്കുകയാണ്. എന്താണ് ഈ ബില്ലിൽ അടുത്ത നീക്കം?ഏവരും ആകാംഷയോടെ കാത്തിരിക്കുന്നതും അതാണ്. എന്നാൽ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ പുറത്താക്കാനുള്ള ക്യാബിനറ്റ് ഓർഡിനൻസിൽ വേഗത്തിൽ ഗവർണർ നടപടിയെടുക്കില്ല എന്ന കാര്യത്തിൽ യാതൊരു വിട്ടു വീഴ്ച്ചയും ഉണ്ടാകില്ല. കാരണം ഒപ്പിടില്ലെന്ന നിലപാട് കഴിഞ്ഞ ദിവസവും അദ്ദേഹം തറപ്പിച്ച് പറഞ്ഞിരുന്നു.

എന്നാൽ ലെജിസ്ലേറ്റീവ് അസംബ്ലി ചേർന്ന് ബില്ല് പാസാക്കാൻ സർക്കാർ നീക്കങ്ങൾ സർക്കാർ കർശനമാക്കുന്നുണ്ട്‌. എന്നിരുന്നാലും ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന നിലപാട് കടുപ്പിക്കുകയാണ് ഗവർണർ. പക്ഷേ സർക്കാരിന് ഓർഡിനൻസ് രാഷ്ടപതിക്ക് അയക്കുന്നതിനോട് വലിയ താൽപര്യമില്ല .രാഷ്ടപതിക്ക് അയക്കാൻ മാത്രം ഓർഡിനൻസിൽ ഒന്നുമില്ലെന്നാണ് സർക്കാർവാദം. എന്തായാലും ഓർഡിനസിൽ തുടർനടപടി എന്താണ് എന്ന കാര്യത്തിൽ ഇന്ന് എന്തെങ്കിലും തീരുമാനമുണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് ഏവരും.

ഗവർണർ ഇപ്പോൾ ഡൽഹിയിലാണ്.അദ്ദേഹം 20ന് മടങ്ങിയെത്തും. 16ന് ചേരുന്ന ക്യാബിനെറ്റ് യോഗത്തിൽ ഗവർണറോട് ലെജിസ്‌ലേറ്റിവ് സമ്മേളനം വിളിക്കാൻ ശുപാർശ ചെയ്യാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. ഈ ശുപാർശ ഗവർണർ അംഗീകരിച്ചാൽ ഓർഡിനൻസ് അസാധുവാകുമെന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. ബില്ല് പാസാക്കുകയാണെങ്കിൽ ആ കാര്യത്തിൽ ഗവർണർ നടപടി സ്വീകരിക്കുമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഓർഡിൻസിൽ താൻ ഒരു തീരുമാനത്തിൽ എത്തില്ല എന്നാണ് ഗവർണർ പറയുന്നത്.

ലെജിസ്ലേറ്റീവ്  അസ്സെംബ്ലിയിൽ ബില്ല് പാസാക്കി നൽകിയാൽ ഗവർണർക്ക് ഓർഡിനൻസ് പിടിച്ചുവയ്ക്കുകയോ, രാഷ്ട്രപതിക്ക് അയയ്ക്കുകയോ ചെയ്യാനാകുമെന്ന സ്ഥിതിയാണ് ഉള്ളത് . ഇത് സംബന്ധിച്ച നിയമോപദേശങ്ങളും രാജ്ഭവൻ ആരായുന്നുണ്ട്. കോൺസ്റ്റിട്യൂഷന്റെ അടിസ്ഥാനത്തിൽ ഗവർണർക്ക് ബില്ല് പിടിച്ചുവയ്ക്കുവാൻ സമയപരിധി ഇല്ല. മാത്രമല്ല സർക്കാരിന്റെ നാല് ബില്ലുകൾ അദ്ദേഹം ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (1 hour ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (1 hour ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (2 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (2 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (2 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (2 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (3 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (3 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (4 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (4 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (4 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (4 hours ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (4 hours ago)

അണ്ണാ സര്‍വകലാശാല അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി  (4 hours ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (4 hours ago)

Malayali Vartha Recommends