എരുമേലിയില്‍ സ്‌കൂള്‍ അധ്യാപകനെ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി...

എരുമേലിയില്‍ സ്‌കൂള്‍ അധ്യാപകനെ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൂവപ്പള്ളി ടെക്നിക്കല്‍ സ്‌കൂളിലെ അധ്യാപകന്‍ ഷഫി യൂസഫി(33)നെയാണ് എരുമേലി ചരളയ്ക്ക് സമീപത്തായി കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
രാവിലെ സ്‌കൂളിലേക്ക് പോയ അധ്യാപകനെ നിര്‍ത്തിയിട്ട കാറില്‍ അവശനിലയില്‍ കണ്ടെത്തിയതോടെ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി കാറിന്റെ ചില്ല് തകര്‍ത്ത് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
https://www.facebook.com/Malayalivartha


























