മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍...ഇയാളുടെ പക്കല്‍ നിന്നും 15.23 ഗ്രാം എംഡിഎംഎ കണ്ടെടുത്തു, അന്വേഷണംവ്യാപകമാക്കി

മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍...ഇയാളുടെ പക്കല്‍ നിന്നും 15.23 ഗ്രാം എംഡിഎംഎ കണ്ടെടുത്തു, അന്വേഷണം വ്യാപകമാക്കി.
തിരുവനന്തപുരം കാട്ടാക്കട കുളത്തുമ്മല്‍ സ്വദേശി മുജീബ് റഹ്മാ( 25 )നെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 15.23 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മയക്കുമരുന്ന് വിറ്റ തുകയും കണ്ടെത്തി. കാട്ടാക്കട പ്രദേശത്ത് മയക്കുമരുന്ന് ചങ്ങലയുടെ കണ്ണിയാണ് ഇയാളെന്ന് കാട്ടാക്കട എക്‌സൈസ് പറയുന്നു.
സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് ഇയാള്‍ ലഹരിമരുന്ന് വില്‍ക്കുന്നത്. ഇതിനായി വാട്‌സാപ് ഗ്രൂപ്പും തയാറാക്കിയിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും അവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായും എക്സൈസ് സംഘം.
https://www.facebook.com/Malayalivartha


























