സങ്കടം അടക്കാനാവാതെ.... എറണാകുളം തൃപ്പൂണിത്തുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം...

എറണാകുളം തൃപ്പൂണിത്തുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം... അലക്ഷ്യമായി യൂ ടേണ്‍ എടുത്ത ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.
പിന്നാലെ വന്ന ബസ് യുവതിയുടെ ദേഹത്തുകയറിയിറങ്ങി. തൃപ്പൂണിത്തുറ വടക്കേകോട്ടയ്ക്കും എസ് എന്‍ ജംഗ്ഷനും ഇടയില്‍ വെച്ച് രാവിലെ 9.30 ഓടെയായിരുന്നു അപകടമുണ്ടായത്.
കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് എന്ന സ്ഥാപനത്തിലെ ജീവനക്കാരി കാവ്യ ധനേഷ് ആണ് മരിച്ചത്. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അലക്ഷ്യമായി ബൈക്ക് ഓടിച്ചു വന്ന യുവാവ്, ഇന്‍ഡിക്കേറ്റര്‍ ഇടാതെ അലക്ഷ്യമായിത്തന്നെ യൂടേണ്‍ എടുത്തു. ഇതിനിടെ യുവതിയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിച്ചതോടെ യുവതി റോഡിലേക്ക് വീണു.
എന്നാല്‍ സ്‌കൂട്ടറില്‍ ഇടിച്ചിട്ടും ഇതു ഗൗനിക്കാതെ ബൈക്ക് യാത്രക്കാരന്‍ പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ . തൊട്ടുപിന്നിലുണ്ടായിരുന്ന കലൂര്‍-തലയോലപ്പറമ്പ് റൂട്ടിലോടുന്ന ബസ് ആണ് യുവതിയുടെ ദേഹത്ത് കയറിയിറങ്ങിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതിയുടെ ജീവന്‍ നഷ്ടമായി.
യുവതി വീഴുന്നതുകണ്ട് ബ്രേക്ക് ചവിട്ടാനുള്ള ദൂരം പോലും ഉണ്ടായിരുന്നില്ലെന്നും, ബൈക്കില്‍ തട്ടി യുവതി നേരെ ബസിന്റെ അടിയിലേക്ക് വീഴുകയായിരുന്നുവെന്നും ബസ് ഡ്രൈവര്‍ .
"
https://www.facebook.com/Malayalivartha


























