മേയറുടെ വിവാദ കത്തിന്മേലുള്ള പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്; കോർപറേഷനിലേക്ക് ഇരച്ചെത്തി പ്രവർത്തകർ; കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പോലീസ്; ബാരിക്കേഡ് ചാടി കയറാൻ ശ്രമം; നഗരസഭ പരിസരത്ത് വമ്പൻ പ്രതിഷേധം

മേയറുടെ കത്തിന്മേലുള്ള പ്രതിഷേധം ഇന്നും ശക്തമാക്കിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് . യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇരച്ചെത്തുകയാണ് കോർപറേഷനിലേക്ക് . മുദ്രാവാക്യങ്ങൾ വിളിച്ചാണ് അവർ അവിടേക്ക് ഇരച്ചെത്തുന്നത്. കൊടിയുമുണ്ട്. എന്നാൽ അവരെ തടയാൻ വേണ്ടി പോലീസ് ഇപ്പോൾ അവിടെ ബാരിക്കേഡ് വച്ച് തടഞ്ഞിരിക്കുകയാണ്. കോർപറേഷന് മുന്നിലുള്ള റോഡ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരിക്കുകയാണ് പോലീസ് .
അതിന്റെ ദൃശ്യങ്ങൾ അവിടെ നിന്നും പുറത്തു വരുന്നുണ്ട്. തലസ്ഥാനം ഇന്നും സംഘർഷഭരിതമായിരിക്കുകയാണ്. പ്രവർത്തകർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. മാത്രമല്ല ജലപീരങ്കിയും പ്രവർത്തകർക്ക് നേരെ പോലീസ് പ്രയോഗിച്ചു. നഗരസഭ പരിസരത്ത് വമ്പൻ പ്രതിഷേധം തന്നെയാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്. ദൃശ്യങ്ങൾ കാണാം
അതേസമയം കഴിഞ്ഞ ദിവസം ആനാവൂർ നാഗപ്പൻ ചില കാര്യങ്ങൾ കത്തുമായി ബന്ധപ്പെട്ട് പറഞ്ഞിരുന്നു. കത്ത് നല്‍കിയതില്‍ എന്തു തെറ്റെന്താണെന്ന് ചോദിച്ച ആനാവൂര്‍ ഇതൊന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നു പറഞ്ഞു. അറ്റന്‍ഡര്‍ നിയമനം വേണ്ടെന്ന് പറഞ്ഞത് സംഘത്തിന്റെ ബാധ്യത കണക്കിലെടുത്താണെന്നാണ് ആനാവൂരിന്റെ ന്യായീകരണം.
ജില്ലാ മര്‍ക്കന്റെയില്‍ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാണ് ആനാവൂര്‍ കത്ത് നല്‍കിയത്. ജൂനിയര്‍ ക്ലര്‍ക്ക് വിഭാഗത്തില്‍ രണ്ടും ഡ്രൈവറായി മറ്റൊരാളെയും നിയമിക്കാനാണ് കത്തില്‍ ആനാവൂരിന്റെ നിര്‍ദേശം. അറ്റന്‍ഡര്‍ വിഭാഗത്തില്‍ ഉടന്‍ നിയമനം വേണ്ടെന്നും കത്തില്‍ ആനാവൂര്‍ നാഗപ്പന്‍ നിര്‍ദേശിക്കുന്നു. ജില്ല സെക്രട്ടറിയുടെ ലെറ്റര്‍ പാഡില്‍ തന്നെയാണ് നിയമന ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























