Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

സർവ്വകലാശാലകൾ സിപിഎം മോദിക്ക് കൈമാറുന്നു

17 NOVEMBER 2022 01:52 PM IST
മലയാളി വാര്‍ത്ത

 



സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സ്ഥാനം ഓരോന്നായി ഹൈക്കോടതി തെറിപ്പിച്ചു കൊണ്ടിരിക്കുകയാണ്. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വൈസ് ചാന്‍സിലര്‍ നിയമനമങ്ങള്‍ നടത്തിയതെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് പുറത്തു വരുന്നത്. ചാന്‍സിലറായ ഗവര്‍ണര്‍ നിയമിച്ച വൈസ് ചാന്‍സിലര്‍മാരെ ഓരോരുത്തരെയായി ഹൈക്കോടതി പുറത്താക്കി കൊണ്ടിരിക്കുകയാണ്. കെടിയു. കുഫോസ് ഏറ്റവും ഒടുവിലായി വെറ്ററിനറി സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സിലറും തെറിച്ചു. ബാക്കിയുള്ള വൈസ് ചാന്‍സിലര്‍മാര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിരിക്കുകയാണ്.
കേരളത്തില്‍ സര്‍വ്വകലാശാലകളുട ഭരണാധികാര വിഷയത്തില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായിട്ടും കേന്ദ്രസര്‍ക്കാരോ രാഷ്ട്രപതി ഭവനോ വിഷയത്തില്‍ ഇടപെടാത്തതില്‍ ദുരൂഹതയൂയരുന്നുണ്ട്. കേരളം , തമിഴ്‌നാട്.പശ്ചിമബംഗാള്‍, തെലങ്കാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമായിരിക്കുകയാണ്. ഗവര്‍ണര്‍മാരെല്ലാം സര്‍വ്വകലാശാല വിഷയത്തിലാണ് സര്‍ക്കാരുമായി തെറ്റിയിരിക്കുന്നതെന്ന കാര്യം ഏറെ ശ്രേദ്ധേയമാണ്. സര്‍വലാശാല വിസി നിയമനങ്ങളില്‍ യുജിസി ചട്ടങ്ങള്‍ കര്‍ശനാമായി പാലിക്കണമെന്ന് സുപ്രീംകോടതിയും വിധിയിലൂടെ കടുപ്പിച്ചതിലൂടെ കേരളത്തിലെ മുഴുവന്‍ വിസിമാരും പുറത്താകുമെന്നുറപ്പായി. ബിജെപി സര്‍ക്കാര്‍ തുടക്കം മുതലേ സര്‍വ്വകലാശാലകളിലെ ആധിപത്യത്തിനായി പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.
കേരളത്തില്‍ പിണറായി വിജയന്റെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ആദ്യകാലങ്ങളിലൊക്കെ പ്രവര്‍ത്തിച്ചിരുന്നതെന്ന് എല്ലാവര്‍ക്കുമറിയാം.. അതിന് പ്രത്യുപകാരമായി ഗവര്‍ണര്‍ ആവശ്യപ്പെട്ട  പോസ്റ്റുകളൊക്കെ സര്‍ക്കാര്‍ അംഗീകരിച്ച് കൊടുക്കുകയും ചെയ്തിരുന്നു. പെട്ടെന്നൊരു സാഹചര്യത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ നിശിതവിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.

 

 

 

 

എന്നാല്‍ കേരള സര്‍ക്കാര്‍ അയച്ചു കൊടുത്ത ഓര്‍ഡിനല്‍സില്‍ ചാന്‍സിലര്‍ പദവി വിദ്യാഭ്യാസ വിദഗ്ദ്ധര്‍ക്ക കൈമാറാന്‍  പദവിയില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതായിരുന്നു. ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയ്ക്ക് അയയ്ക്കുമെന്നു പറഞ്ഞതോടെ സര്‍ക്കാര്‍ നിയമസഭയില്‍ ബില്ല് കൊണ്ടു വരാന്‍ ആലോചിക്കുകയായിരുന്നു.
കേരളത്തിലെ പിണറായി സര്‍ക്കാരിനെ ബലിയാടാക്കി രാജ്യത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും കേന്ദ്രത്തിന് കീഴില്‍ കൊണ്ടുവരാനുള്ള ഗൂഡനീക്കമാണ് ഇതിന് പിന്നിലെന്ന് തെളിയുന്നു. യുജിസിയുടെ ഗ്രാന്റും, യുജിസിയുടെ ധനസഹായത്താലും പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളിലെ നിയമനവും ഭരണവുമെല്ലാം സംസ്ഥാന സര്‍ക്കാര്‍ കയ്യാളുന്നതാണ് വ്യവസ്ഥ. ഈ വ്യവസ്ഥ മാറ്റുന്നതിനും ഉന്നത വിദ്യാഭ്യാസ രംഗത്തെ ബിജെപി വല്ക്കരണത്തിനും സര്‍വ്വകലാശാലകള്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍ വരാനായി സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
സര്‍വ്വകലാശാല വിഷയം കണ്‍കറന്റ് ലിസ്റ്റില്‍ വരുന്നതാകയാല്‍ കേന്ദ്രത്തിന് ആവശ്യമെങ്കില്‍ ദേശീയ നയത്തിന് രൂപം നല്കാനാകും. കേന്ദ്രം നിയമനിര്‍മ്മാണം നടത്തിയാല്‍ സംസ്ഥാനങ്ങളുടെ നിയമം അസാധുവാകും. കേരളവും തമിഴ്‌നാടും ഗവര്‍ണര്‍ മാര്‍ക്കെതിരെ നിലപാടു കടുപ്പിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വളരെ കരുതലോടെ നിയമനിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി കൊണ്ടിരിക്കുകയാണെന്നാണറിവ്. ആരിഫ് മുഹമ്മദ് ഖാന്റെ ഡെല്‍ഹി സന്ദര്‍ശനവും ആര്‍ എസ് എസ് മേധാവികളുമായുള്ള ആശയവിനിമയവും സ്വാഭാവികമായും ഈ ദിശയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
. നിലവില്‍ കേന്ദ്ര സര്‍വ്വകലാശാലകളോടൊപ്പം ചേര്‍ക്കാനായില്ലെങ്കില്‍ സംസ്ഥാന സര്‍വ്വകലാശാലകള്‍ക്ക് പൊതുവായ പ്രവര്‍ത്തന ചട്ടക്കൂടുണ്ടാക്കാനാണ് കേന്ദ്രനിയമത്തില്‍ വ്യവസ്ഥയെന്നറിയുന്നു. വൈസ്ചാന്‍സിലര്‍മാരെ നിയമനം, അധ്യാപിക അനധ്യാപിക തസ്തികള്‍ എന്നിവയുടെ നിയമനമെല്ലാം കേന്ദ്രം നേരിട്ട് നടപ്പിലാക്കുന്നതിനള്ള വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം.  

 

 

 

 

എങ്കിലും പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ സര്‍വ്വകലാശാലകള്‍ കേന്ദ്രാധികാരത്തിലേയ്ക്ക് പോകുന്നത് എല്‍ഡിഎഫിന് എക്കാലത്തേയും വലിയ നഷ്ടമായിരിക്കും. വര്‍ഷങ്ങളായി ബിജെപി സര്‍ക്കാര്‍ തുടരുന്ന നയമാണ് വിദ്യാഭ്യാസ മേഖലയിലേക്ക് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം്. സ്വന്തം ഭരണകൂടം നിലനില്ക്കുന്ന കേരളത്തില്‍ പോലും സിപിഎം ന് സര്‍വ്വകലാശാലകളെ പിടിച്ച ുനിറുത്താന്‍ കഴിഞ്ഞിട്ടില്ല. പിടിവാശിയും അഹന്തയും കാണിച്ച് കേരളത്തിലെ സര്‍വ്വകലാശാലകളുടെ ആധിപത്യം സ്വാഭാവികമായി ബിജെപി സര്‍ക്കാരിലേയ്ക്ക് കൊണ്ട് എത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. സിപിഎം വരും നാളുകളില്‍ വലിയ വില ഇതിന് നല്‌കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends