Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ശുപാർശ കത്തുകൾ കേരളം കാത്തിരിക്കുന്നു പുതിയ വിവാദത്തിനായി

17 NOVEMBER 2022 01:56 PM IST
മലയാളി വാര്‍ത്ത

കത്തുകളെഴുതി കൈകുഴഞ്ഞ നേതാക്കള്‍ അങ്കലാപ്പില്‍

കത്തുകള്‍ തിരിഞ്ഞു കുത്തുന്ന കാലമാണിതെന്ന് വ്യക്തമായി മനസിലാക്കുന്നവരാണ് കേരളത്തലെ രാഷ്ട്രീയ നേതാക്കള്‍. മനസിലാക്കാത്തവരുണ്ടെങ്കില്‍ മനസിലാക്കാന്‍ പറ്റി അവസരവുമിതാണ്. തിരുവന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ സ്വന്തം ജില്ല സെക്രട്ടറിയായ സഖാവിനെഴുതിയ കത്താണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ വിവാദ കൊടുങ്കാറ്റ് അഴിച്ചു വിട്ടിരിക്കുന്നത്.കോര്‍പ്പറേഷനിലെ താല്കാലിക ജോലിയ്ക്ക് നിയമിക്കാനായി പാര്‍ട്ടി സഖാക്കളുടെ ലിസ്റ്റ് ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു കത്ത്. ആ കത്തിന് ജില്ല സെക്രട്ടറി നിയമിക്കേണ്ടവരുടെ പേര് ഉള്‍പ്പടെ മറുപടി നല്കി. കേരളത്തില്‍ ആദ്യമായിട്ടായിരിക്കാം ഒരു ജനപ്രതിനിധി കോര്‍പ്പറേഷനില്‍ ഒഴിവുകളുണ്ട് പാര്‍ട്ടിക്കാരുടെ ലിസ്റ്റ് വേണമെന്നാവശ്യപ്പെടുന്നത്. മറിച്ച് സംഭവിക്കുന്നത് പതിവാണ്. അതായത് ഒഴിവുള്ള തസ്തികകളിലേയ്ക്ക് ഇന്ന ആള നിയമിക്കണമെന്ന് പറഞ്ഞ് സെക്രട്ടറിമാര്‍ കത്ത് കൊടുക്കാറുണ്ട്. ആ കത്തുകളുടെ അടിസ്ഥാനത്തിലാണ് നിയമനങ്ങളെല്ലാം നടക്കുന്നതനെന്ന് എ്‌ലലാവര്‍ക്കുമറിയാം. അതിനുദാഹരണമായാണ് കഴിഞ്ഞ ദിവസം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മറ്റൊരു കത്ത് കൂടി പുറത്തു വന്നത്. തൈക്കാട് മര്‍ക്കന്റൈല്‍ സൊസൈറ്റി സ്റ്റാഫ് നിയമനവും ജില്ല സെക്രട്ടറിയുടെ വേണ്ടപ്പെട്ടവര്‍ക്ക് തന്നെ കിട്ടി. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നത് കോണ്‍ഗ്രസ് നേതാവിന്റെ കത്താണ്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടും എംഎല്‍എയുമായ ഷാഫി പറമ്പില്‍ ,ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എഴുതിയ കത്താണെന്ന് പറഞ്ഞാണ് ഇടതുപക്ഷക്കാര്‍ പ്രചരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയിയല്‍ കത്തിന്റെ പകര്‍പ്പ് വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ ഷാഫി പറമ്പില്‍ കത്തിന് മറുപടി നല്കിട്ടില്ല. ഉമ്മന്‍ചാണ്ടിയോട് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിന് ശുപാര്‍ശ ചെയ്തു കൊണ്ടുള്ള കത്താണ് പ്രചരിക്കുന്നത്. കത്തില്‍ പറയുന്ന അഭിഭാഷകനായ ബിജു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും പാര്‍ട്ടിക്കുവേണ്ടി പണം വാങ്ങാതെ കേസ് വാദിക്കുന്ന വ്യക്തിയാണെന്നും കത്തില്‍ പറയുന്നു. കോടതി വ്യവഹാരങ്ങളില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കേണ്ട് വ്യക്തിയ്ക്ക് യോഗ്യതയായി ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന ലേബലാണ്. ഇത്തരത്തില്‍ കത്തുകളെഴുതി തന്നെയാണ് താല്കാലിക നിയമനങ്ങള്‍ നടത്തുന്നത്. പഞ്ചായത്ത് മെമ്പര്‍ മുതല്‍ മന്ത്രിമാര്‍വരെയുള്ളവര്‍ ഇത്തരം കത്തുകളിലൂടെയാണ് വേണ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നത്. കത്തുകളിലൂടെ ഉദ്യോഗസ്ഥന്‍മാര്‍ക്കും നിര്‍ദ്ദേശം നല്കാറുണ്ട്. ജോലിക്കാരെ ആവശ്യമുള്ള ഓഫീസുകളിലേയ്ക്ക് ഇന്റര്‍വ്യൂവിന് മുന്‍പ് പാര്‍ട്ടിക്കാരുടെ ലിസ്റ്റ് അടങ്ങിയ കത്ത് നല്കാറാണ് പതിവ്. ഇത് അംഗീകരിക്കാത്ത ഉദ്യോഗസ്ഥരെ ആ സ്ഥാനത്ത് ഇരുത്താറില്ലെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്തായാലും കത്ത് വിവാദം കേരളത്തില്‍ ഇത്രമാത്രം രൂക്ഷമാകുമെന്ന് സിപിഎം കരുതിയില്ല. സര്‍ക്കാരിന്റെ മറ്റെല്ല ഇടപാടുകളും ഇതോടെ അടിയിലാവുകയും ശുപാര്‍ശ കത്തിന്റെ പുറകെ പ്രതിപക്ഷവും ബിജെപിയും പോവുകയും ചെയ്തു. ഷാഫി പറമ്പില്‍ മാത്രമല്ല കോണ്‍ഗ്രസിലെയും ഇടതുപക്ഷത്തേയും എല്ലാ ജനപ്രതിനിധികളും ഇത്തരം കത്തുകള്‍ തയ്യാറാക്കി നല്കിയിട്ടുണ്ട്. അതില്‍ ആരൊക്കെ ജോലിയില്‍ കയറിയെന്നത് അന്വേഷണ വിധേയമാക്കേണ്ടതാണ്. ഏത് പ്രവര്‍ത്തകന്‍ എത്തിയാലും ശുപാര്‍ശ കത്ത് നല്കല്‍ ഒരു ചടങ്ങ് പോലെയാണ് ജനപ്രതിനിധികള്‍ അനുവര്‍ത്തിച്ചു പോരുന്നത്. സിപിഎം ല്‍ കുറച്ചു കൂടി വ്യത്യസ്തമാണ് കാര്യങ്ങള്‍ ബ്രാഞ്ച് തലം മുതല്‍ കത്ത് ആവശ്യമാണ്. ബ്രാഞ്ച് , ലോക്കല്‍, ഏര്യാകമ്മിറ്റി തലം വരെയെത്തുന്ന കത്തുകളില്‍ ഏതൊക്കെയാണ് ജില്ല തലത്തിലേയ്ക്ക പോകേണ്ടതെന്ന സ്‌ക്രീനിംഗ് നടക്കുന്നത് ഏര്യകമ്മിറ്റി തലത്തിലാണ്. ഏര്യാ കമ്മിറ്റിയില്‍ നിന്നും ജില്ല കമ്മിറ്റിയിലേയ്ക്ക് അയച്ചാല്‍ ജോലി ഉറപ്പാക്കാമെന്നതാണ് സ്ഥിതി. സഹകരണ സംഘങ്ങള്‍, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍ എന്നിവയുടെ നിയമനങ്ങളിലും ഇതേ രീതിയാണ് പിന്‍തുടരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരല്ലാതെ മറ്റാര്‍ക്കെങ്കിലും നിയമനം നല്കിയതായി കണ്ടെത്തിയാല്‍ നിയമനത്തിന് ശുപാര്‍ശ ചെയ്യുന്ന വ്യക്തി അടുത്ത സമ്മേളനം മുതല്‍ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും പുറത്താകും. പാര്‍ട്ടി ഭയം കാരണം ആരും അത്തരമൊരു സാഹസത്തിന് മുതിരാറില്ല. പാര്‍ട്ടിക്കാര്‍ മത്സരിച്ച് കത്തുകള്‍ പുറത്തുവിട്ടു തുടങ്ങിയാല്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ കത്തുകളുടെ പ്രളയമായിരിക്കും. പിണറായി വിജയന്‍ മുതല്‍ യെയ്യൂരി വരെയുള്ള സകല സിപിഎം കാരുടെയും രാഹുല്‍ ഗാന്ധിമുതലുള്ള കോണ്‍ഗ്രസ് നേതാക്കളുടെയും ആയിരിക്കണക്കിന് കത്തുകള്‍ പുറത്തു വരുമെന്നുറപ്പാണ്. ആരുടെയൊക്കെ കത്തുകളാണ് പുറത്തു വരുന്നതെന്ന് കണ്ടറിയണം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (50 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends