Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മോദിയുടെ ഗുജറാത്ത് തന്ത്രം ഗവർണർക്കെതിരെ പ്രയോഗിക്കാൻ പിണറായി

17 NOVEMBER 2022 02:02 PM IST
മലയാളി വാര്‍ത്ത

മോദിയുടെ ഗുജറാത്ത് മോഡല്‍ പിണറായി ഏറ്റ് ചൊല്ലും.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ  ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്ന് മാറ്റാനായി മന്ത്രിസഭ തയ്യാറാക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചു കൊടുത്തിരിക്കുകയാണ്. തനിക്കെതിരെയുള്ള നടപടിയാണ് ഓര്‍ഡിനന്‍സിലെങ്കില്‍ അത് രാഷ്ട്രപതിയിക്ക് അയച്ചു കൊടുക്കുമെന്ന ഗവര്‍ണറുടെ പ്രഖ്യാപനം വന്നതോടെ ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനും ആശയകുഴപ്പമുണ്ടായി.എന്നാല്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സ് രാജ്ഭവനിലേയ്ക്ക അയച്ചു കൊടുക്കുക തന്നെ ചെയ്തു. ഓര്‍ഡിനന്‍സ് ലഭിച്ച് ഒരാഴ്ചയായെങ്കിലും ഗവര്‍ണര്‍ ഓര്‍ഡിന്‍സ് കണ്ടിട്ടില്ല. അദ്ദേഹം സ്ഥലത്തില്ലാത്തതിനാല്‍ ഓര്‍ഡിന്‍സിന്റെ ഭാവി എന്തായെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞതിന്റെ ചുവട് പിടിച്ചാണ് സര്‍ക്കാര്‍ നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള ബില്ല് തയ്യാറാക്കുന്നത്. ചാന്‍സിലര്‍ സ്ഥാനം ഗവര്‍ണറില്‍ നിന്ന് എടുത്തു മാറ്റി പകരം സംവിധാനമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇപ്പോള്‍ ബില്ലിന്റെ ഭാവിയും അനിശ്ചിതത്വത്തിലാണ്. ബില്ല് നിയമസഭയില്‍ പാസായാലും ഇല്ലെങ്കിലും ആ ബില്ല് കേരളത്തില്‍ നിലനില്ക്കാനുള്ള സാധ്യത വിരളമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്ര സംസ്ഥാന സര്‍വ്വകലാശാലകളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം തയ്യാറാക്കി കൊണ്ടിരിക്കുന്നെന്നാണറിവ്.

 

 

 

 

 

കേരള സര്‍ക്കാര്‍ ബില്ല് തയ്യാറാക്കുന്നതിനായി ചാന്‍സിലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കം ചെയ്ത പശ്ചിമബംഗാള്‍, ഗുജറാത്ത്. രാജസ്ഥാന്‍  സംസ്ഥാനങ്ങളുടെ മാതൃക പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ  സെക്രട്ടറി ഇഷിത റോയിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പ്രബുദ്ധരായ സംഘത്തെ കെണ്ടാണ് ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള ബില്ല് തയ്യാറാക്കുന്നത്. എന്നാല്‍ സംസ്ഥാനം തയ്യാറാക്കുന്ന ബില്ല് നിയമസഭയിലെത്തുമ്പോള്‍ പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ നിര്‍ണ്ണായകമാകും. പ്രതിപക്ഷത്തെ വെട്ടിലാക്കുന്ന തരത്തിലാണ് ബില്ല് കൊണ്ടു വരാന്‍ പദ്ധതിയിട്ടിട്ടുള്ളത്.
ബില്ല് അണിയറയില്‍ തയ്യാറാകുമ്പോള്‍ തന്നെ  സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സ്ഥാനം ഓരോന്നായി ഹൈക്കോടതി തെറിപ്പിച്ചു കൊണ്ടിരിക്കുകയാണ്. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വൈസ് ചാന്‍സിലര്‍ നിയമനമങ്ങള്‍ നടത്തിയതെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് പുറത്തു വരുന്നത്. ചാന്‍സിലറായ ഗവര്‍ണര്‍ നിയമിച്ച വൈസ് ചാന്‍സിലര്‍മാരെ ഓരോരുത്തരെയായി ഹൈക്കോടതി പുറത്താക്കി കൊണ്ടിരിക്കുകയാണ്. കെടിയു. കുഫോസ് ഏറ്റവും ഒടുവിലായി വെറ്ററിനറി സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സിലറും തെറിച്ചു. ബാക്കിയുള്ള വൈസ് ചാന്‍സിലര്‍മാര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിരിക്കുകയാണ്. വൈസ് ചാന്‍സിലര്‍മാരെ കൂട്ടത്തോടെ രാജിവെയ്പിച്ച് ഗവര്‍ണറുമായി അനുരജ്ഞനം നടത്തിയ ശേഷം  വീണ്ടും പുതിയ നിയമനങ്ങള്‍ നടത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. എന്നാല്‍ സപിഎം പ്രവര്‍ത്തരുടെ രാജ്ഭവന്‍ മാര്‍ച്ചോടെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രാഷ്ട്രീയമായി മാറി. അതുകൊണ്ട് ഗവര്‍ണര്‍ നിലപാട് മയപ്പെടുത്താന്‍ സാധ്യതയില്ല. ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ ചാന്‍സിലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കിയ നിയമമാണ് പിണറായി സര്‍ക്കാര്‍ മാതൃകയാക്കുന്നത്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഗവര്‍ണര്‍മാരുടെ അധികാരത്തില്‍ നിന്നും ചാന്‍സിലര്‍ പദവി എടുത്തു കളഞ്ഞത്.കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രതിനിധികള്‍ ഗവര്‍ണര്‍മാരായി നിയമിതരായ കാലത്താണ് ഗുജറാത്ത് ചാന്‍സിലറെ ഒഴിവാക്കിയത്.

 

 

 

 

സംഘപരിവാര്‍ ശക്തികള്‍ എട്ട് വര്‍ഷത്തിലേറെയായി കേന്ദ്രം തുടര്‍ച്ചായയി ഭരിക്കുകയാണ്. എന്നിട്ടും ഇടതു സര്‍ക്കാര്‍ കലാശാലകളിലേയ്ക്കുള്ള കടന്നു കയറ്റത്തിന് ഗവര്‍ണര്‍മാര്‍ വഴിയൊരുക്കുമെന്ന് മുന്‍കൂട്ടി കാണാത്തത് വീഴ്ചയായി ചൂണ്ടികാണിക്കപ്പെടുന്നു. ഗുജറാത്തിലെ നിയമം മനസിലാക്കി കേരളത്തില്‍ നിയമമുണ്ടാക്കേണ്ട സാഹചര്യവും ഇടതു സര്‍ക്കാരിന് ഒഴിവാക്കാമായിരുന്നു. ബിജെപി സര്‍ക്കാര്‍ ഗുജറാത്തില്‍ കൈകൊണ്ട് നിലപാടുകള്‍ പോലും സിപിഎം കേരളത്തിലെടുക്കാത്തതിലും അമര്‍ഷമുണ്ട്.  വിദ്യാഭ്യാസ രംഗത്തെ കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റം തടയാന്‍ സമരം നടത്തുകമാത്രമാണ് സിപിഎം നാളിതുവരെ ചെയ്തത്. എന്നാല്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് പോലും ഉന്നത വിദ്യാഭ്യാസ മേഖല രക്ഷിച്ചെടുക്കാന്‍ കഴിയാത്ത സ്ഥിത പിണറായി സര്‍ക്കാരുണ്ടാക്കിയെന്ന ആരോപണവും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ പിണറായി സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പഴികേള്‍ക്കേണ്ടി വരുന്നതും ഈ വിഷയത്തിലായിരിക്കും.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (50 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends