യുവതീ പ്രവേശനത്തിന് തന്ത്രം മെനഞ്ഞ സർക്കാരിന് വൻ തിരിച്ചടി!സടകുടഞ്ഞ് സുരേന്ദ്രൻ !മുഖ്യനെ തൂത്തെറിയാൻ വിശ്വാസികൾ! ഒടുവിൽ വാലും പൊക്കി ഓടി! ശബരിമലയില്‍ ആചാരലംഘനത്തിന് കളമൊരുക്കി സര്‍ക്കാര്‍; എല്ലാവര്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം; പഴയതൊന്നും മറന്നിട്ടില്ലെന്ന് പിണറായിയോട് സുരേന്ദ്രന്‍

ശബരിമലയിലെ പുണ്യ ദിനത്തിൽ തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തി സർക്കാർ. ശബരിമലയില്‍ ആചാരലംഘനത്തിന് കളമൊരുക്കിയാണ് സര്‍ക്കാര്‍ തന്ത്രം മെനയുന്നത്. സുപ്രീംകോടതി വിധി നിലനില്‍ക്കുന്നതിനാല്‍ എല്ലാവര്‍ക്കും ശബരിമലയില്‍ പ്രവേശനമുണ്ടെന്നാണ് ആഭ്യന്തരവകുപ്പ് പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
അതേസമയം സന്നിധാനത്തെ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്ത ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന പുസ്തകത്തിലാണ് യുവതി പ്രവേശന വിധിയെ പറ്റിയുള്ള പരാമര്‍ശം ഉണ്ടായത്.
മാത്രമല്ല സന്നിധാനത്തെ പോലീസ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കായി ആഭ്യന്തരവകുപ്പ് അച്ചടിച്ച് വിതരണം ചെയ്ത നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കൈപ്പുസ്തകത്തിലാണ് വിവരങ്ങൾ. 28/9/2018ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച യുവതി പ്രവേശന വിധി നിലനില്‍ക്കുന്നതിനാല്‍ എല്ലാവര്‍ക്കും ശബരിമലയില്‍ പ്രവേശനമുണ്ടെന്നാണ് ഇതിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ശബരിമല തീര്‍ത്ഥാടന സീസണ് മുന്നോടിയായി പൊലീസുകാര്‍ക്ക് നൽകിയ പൊതു നിര്‍ദ്ദേശങ്ങളിൽ സര്‍ക്കാരിന് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് എത്തി. വിശ്വാസികൾ ഒരിക്കൽ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിര്‍ന്നാൽ പഴയതൊന്നും ഓര്‍മ്മിപ്പിക്കരുതെന്നും പറഞ്ഞണ് കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
തുടർന്ന് ഇതിനു പിന്നാലെ ദേവസ്വം മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്. സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും, അതില്‍ അന്തിമ തീരുമാനം വരുന്നത് വരെ മുന്‍പ് ഉണ്ടായ അതേ രീതിയില്‍ പ്രവേശനം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ നിർദ്ദേശങ്ങളിൽ കുറെ അധികം തെറ്റുകളുണ്ടായെന്നും എല്ലാം തിരുത്തി പുതിയ നിർദ്ദേശങ്ങൾ കൊടുക്കുമെന്നും എഡിജിപിയും വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























