കുട്ടികള്‍ക്കെതിരെ നിരന്തരം ആക്രമണം: മദ്രസയിൽ പോകുന്നതിനിടെ ഒമ്പതു വയസുകാരിയെ എടുത്തെറിഞ്ഞ, 'സൈക്കോ അബൂബക്കര്‍' കസ്റ്റഡിയിൽ...

മദ്രസയിലേക്ക് പോകുകയായിരുന്ന ഒമ്പതു വയസുകാരിയെ എടുത്തെറിഞ്ഞ് യുവാവിന്റെ ക്രൂരത. കാസര്‍കോട് മഞ്ചേശ്വരത്താണ് സംഭവം. റോഡില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ കുഞ്ചത്തൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് എടുത്തെറിയുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു അതിക്രമം. ഉദ്യാവറിലെ ജമാഅത്ത് പള്ളിക്ക് സമീപമായിരുന്നു സംഭവം.
റോഡിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്കെത്തിയ അബൂബക്കർ സിദ്ദിഖ്, യാതൊരു പ്രകോപനവും കൂടാതെ കുട്ടിയെ എടുത്തെറിയുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
മറ്റ് കുട്ടികൾ നോക്കി നിൽക്കെയായിരുന്നു സംഭവം. 'സൈക്കോ' എന്ന ഇരട്ട പേരിൽ അറിയപ്പെടുന്ന അബൂബക്കർ സിദീഖ്, നേരത്തെയും വിദ്യാർത്ഥികൾക്കെതിരെ ആക്രമണം നടത്തിയിരുന്നുവെന്നാണ് വിവരം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha


























