കോൺഗ്രസിന്റെ അന്തകൻ! സുധാകരന് വൻ തിരിച്ചടി! ഓർമയുണ്ടോ ഈ മുഖം! ഊറി ചിരിച്ച് തരൂർ! നെഹ്റുവിനെ തള്ളിപ്പറഞ്ഞ് ആർഎസ്എസിനെ ന്യായീകരിക്കുന്നു', സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ പൊങ്ങി താഴുന്നു

കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് കേട്ടിട്ടില്ലേ അതാണ് ഇപ്പോൾ കോൺഗ്രസിന്റെ അവസ്ഥ. അതുപോലെ സുധാകരന്റെയും. ഇപ്പോൾ കണ്ടില്ലേ പാർട്ടിയിൽ നിന്നും വരെ എതിർപ്പ് നേരിടുകയാണ് സുധാകരൻ. എല്ലാവരും എയറിലാണ്. ഇതിന്റെ കാരണം അറിയാമോ. തരൂരിന്റെ ശാപം അല്ലെന്ന് പറയാൻ കഴിയുമോ സുധാകര. ഓർമയുണ്ടോ ആ നാളുകൾ തരൂരിനെ നോക്കുക പോലും ചെയ്യാതെ കോൺഗ്രസ് നേതാക്കൾ ഗാർഘേയ്ക്ക് ഒപ്പം ഓടിയ ആ നാളുകൾ. അതാണ് ഈ നാക്ക് പിഴ അടക്കം പ്രശ്‌നങ്ങൾ രൂക്ഷമാകുന്നത്. എന്തായാലും മൊത്തത്തിൽ കോൺഗ്രസിന്റെ അവസ്ഥ കേമമായി.
ഇപ്പോഴിതാ ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശങ്ങളാൽ വിവാദത്തിലായ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ ഓങ്ങിയിരിക്കുയാണ്. നെഹ്റുവിനെ തള്ളിപ്പറഞ്ഞ് ആർ എസ് എസിനെ ന്യായീകരിക്കുന്ന സുധാകരൻ കോൺഗ്രസിന്റെ അന്തകനെന്നാണ് കണ്ണൂർ ഡിസിസി ഓഫീസ് റോഡിൽ സ്ഥാപിച്ച പോസ്റ്ററിലുള്ളത്. മാത്രമല്ല സേവ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എന്ന പേരിലാണ് ഡിസിസി ഓഫീസ് റോഡിൽ ബോർഡ് സ്ഥാപിച്ചത്. എന്നാൽ കൂടുതൽ ശ്രദ്ധ ലഭിച്ചതോടെ ബോർഡ് പിന്നീട് അപ്രത്യക്ഷമായി.
അതേസമയം തന്നെ തരൂർ എത്ര കിട്ടിയാലും പഠിക്കില്ല. കോൺഗ്രസിൽ തന്നെയാണ് സ്ഥാനം പിടിക്കാൻ ഇരിക്കുന്നത്. അങ്ങ് ബിജെപിയിലേക്ക് പോവില്ലെന്നാണ് വാദം. എന്നാൽ കണ്ടറിയാം തരൂരെ എന്നാണ് ചിലർ പറയുന്നത്. ഇപ്പോൾ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ശശി തരൂര്‍ എംപിയെ കോണ്‍ഗ്രസ് ഒഴിവാക്കിയത് ചര്‍ച്ചയാകുന്നുണ്ട്.
എന്നാൽ താരപ്രചാരകരുടെ പട്ടികയിലേക്ക് പരിഗണിക്കാത്തതില്‍ നിരാശയില്ലെന്നാണ് തരൂരിന്‍റെ പ്രതികരണം. നിലവിൽ തരൂരിനെ മുന്‍പും പ്രചാരകനാക്കിയിട്ടില്ലെന്നാണ് എഐസിസിയുടെ നിലപാട്.
https://www.facebook.com/Malayalivartha


























